ഫിലിപ്പീന്‍സ് മേയറെ വെടിവച്ചു കൊന്നു

മനില: ലഹരിമാഫിയയ്‌ക്കെതിരെയുള്ള പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ഫിലിപ്പീന്‍സിലെ ടൗണ്‍ സിറ്റി മേയര്‍ അന്റോണിയോ ഹലീലി വെടിയേറ്റു മരിച്ചു. പ്രതിവാര പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെ എത്തിയ അജ്ഞാതന്‍ അദ്ദേഹത്തിനു നേരെ വെടി ഉതിര്‍ക്കുകയായിരുന്നു

ഹലീലിയും മറ്റ് ഉദ്യോഗസ്ഥരും ദേശീയഗാനം ആലപിക്കുന്നതിനിടെ വെടിയൊച്ച കേള്‍ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അക്രമിയെ കണ്ടെത്താനായിട്ടില്ല. ഹലീലിയുടെ പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ തുളച്ചാണു വെടിയുണ്ട ശരീരത്തില്‍ കയറിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടുവര്‍ഷം മുന്‍പ് നഗരത്തിലെ ലഹരിമരുന്ന് വില്‍പനക്കാരെ പിടികൂടി നഗരവീഥിയിലൂടെ നടത്തിച്ച ഹലീലിയുടെ നടപടി വിവാദമായിരുന്നു. പിന്നീട് ലഹരിമാഫിയയുമായി ഹലീലിക്കും ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു.

Top