കശ്മീരില്‍ ടെലിഫോണ്‍-ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു

ദില്ലി: ജമ്മു കശ്മീരില്‍ ഇന്ന് പുലര്‍ച്ചെയോടെ ഫോണ്‍-ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ഇന്ന് പ്രാര്‍ഥനയില്‍ പങ്കെടുക്കേണ്ടതിനാല്‍ പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അഞ്ചുദിവസം മുമ്പാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. വീടിന്റെ പരിസരപ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് പ്രാര്‍ഥന നടത്താവുന്നതാണെന്നും അതിനു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും സംസ്ഥാന പോലീസ് മേധാവി ദില്‍ബാഗ് സിങ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോടു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് ഇന്നലെ നിലവിലെ സാഹചര്യം വിലയിരുത്താനായ ജമ്മുകശ്മീരില്‍ എത്തിയിരുന്നു. ഇന്നത്തെ പ്രാര്‍ഥനകള്‍ക്കും അടുത്തയാഴ്ചത്തെ ഈദ് ആഘോഷങ്ങള്‍ക്കും വേണ്ടി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്നും അറിയിച്ചിരുന്നു.

Top