പത്രത്തിൽ അടിച്ചു വന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ട് കോട്ടയം ഞെട്ടി..! വൈറലായി ദേശാഭിമാനി ഫോട്ടോഗ്രാഫറുടെ ചിത്രവും മേക്കിംങ് വീഡിയോയും

കോട്ടയം: ഓരോ ഫോട്ടോഗ്രാഫറുടെയും ചിത്രങ്ങൾ അയാളുടെ ജീവനാണ്. ആ ജീവനിലേയ്ക്കു അയാൾ സഞ്ചരിച്ച വഴികൾ പലപ്പോഴും അതികഠിനമായിരിക്കും. ഓരോ ഫോട്ടോഗ്രാഫറും സഞ്ചരിച്ച വഴി വ്യത്യസ്തവുമായിരിക്കും. വായനക്കാരനും ആസ്വാദകനും ഈ ചിത്രത്തിനായി അയാൾ സഞ്ചരിച്ച വഴികൾ അത്ര സുചരിചിതവുമായിരിക്കില്ല. എന്നാൽ, കോട്ടയത്തെ യുവ പത്ര ഫോട്ടോഗ്രാഫർ ജിഷ്ണു പൊന്നപ്പന്റെ വീഡിയോയും ചിത്രവുമാണ് ഇന്നത്തെ കോട്ടയത്തെ വൈറൽ ചർച്ചാ വിഷയം.

ഒരു ഫോട്ടോഗ്രാഫറുടെ പരിശ്രമത്തിന്റെ അത്യപൂർവമായ കഥപറയുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത്. ഒരു സാധാ ചിത്രമായി മാറാവുന്ന ചിത്രത്തെ വ്യത്യസ്തമാക്കിയത്, ആ ചിത്രത്തിന്റെ ‘മേക്കിങ് വീഡിയോയായിരുന്നു..!’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബേക്കർ ജംഗ്ഷനിലെ ഭൂഗർഭ അറയിൽ ബി.എസ്.എൻ.എല്ലിന്റെ കരാർ തൊഴിലാളികൾ ജോലി ചെയ്യുകയായിരുന്നു. ഈ സമയത്താണ് ദേശാഭിമാനിയിലെ യുവ ഫോട്ടോഗ്രാഫറായ ജിഷ്ണു ഇതുവഴി എത്തുന്നത്. ഒരു കൗതുകത്തിനായാണ് ബേക്കർ ജംഗ്ഷനിലെ ഈ ജോലിയുടെ ചിത്രം ജിഷ്ണു പകർത്താൻ ശ്രമിച്ചത്. എന്നാൽ, ഈ ചിത്രം പകർത്തുന്നതിനായി തൊഴിലാളികൾക്കൊപ്പം ഭൂഗർഭ അറിയിലേയ്ക്കു ജിഷ്ണു കോണിയിൽ തൂങ്ങി ഇറങ്ങുകയായിരുന്നു.

ജിഷ്ണു കോണിയിൽ തൂങ്ങി ഭൂഗർഭ അറയ്ക്കുള്ളിലേയ്ക്കു ഇറങ്ങി, ചിത്രം പകർത്തിയ ശേഷം തിരികെ വരുന്ന വീഡിയോ ജിഷ്ണുവിന്റെ സുഹൃത്തായ ഫോട്ടോഗ്രാഫർ തന്നെയാണ് പകർത്തിയത്. അതീവ പ്രാധാന്യത്തോടെ ജിഷ്ണുവിന്റെ ബൈലൈൻ സഹിതം ദേശാഭിമാനി ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ചിത്രവും, ചിത്രം പകർത്താനുള്ള സാഹസവും വീഡിയോ സഹിതം ജിഷ്ണു തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷെയർ ചെയ്തു. ഇതോടെയാണ് സംഭവം കൈവിട്ടു പോയത്. സോഷ്യൽ മീഡിയ ജിഷ്ണുവിന്റെ ചിത്രത്തെയും, മേക്കിംങ് വീഡിയോയെയും ഏറ്റെടുത്തു കഴിഞ്ഞു.

Top