January 22, 2016 1:35 pm
By : Indian Herald Staff
ഇന്ത്യയെ താറടിച്ച് കാണിക്കാനുള്ള അവസരങ്ങളൊന്നും ചില പാശ്ചാത്യ മാദ്ധ്യമങ്ങൾ വെറുതെയാക്കാറില്ല. ഇന്ത്യ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേടുന്ന നേട്ടങ്ങളെ വിലകുറച്ച് കാണിക്കുന്ന ഇത്തരം മാദ്ധ്യമങ്ങൾ ഇവിടുത്തെ സ്ത്രീപീഡനങ്ങളുടെയും ബലാത്സംഗങ്ങളുടെയും വാർത്തകൾ അമിത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത് പതിവാണ്. ഡൽഹിയിൽ പെൺകുട്ടി ഓടുന്ന ബസിൽ വച്ച് പീഡിപ്പിക്കപ്പെടുകയും പിന്നീട് മരിക്കുകയും ചെയ്തപ്പോൾ ഇന്ത്യ ബലാത്സംഗങ്ങളുടെ ലോക തലസ്ഥാനമാണെന്നായിരുന്നു പല ബ്രിട്ടീഷ് പത്രങ്ങടക്കമുള്ള പാശ്ചാത്യ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്.ഇപ്പോഴിതാ പെൺവിഷയത്തിൽ പിടിച്ച് ഇന്ത്യയെ വീണ്ടും കരിവാരിത്തേക്കാനുള്ള ശ്രമത്തിലാണ് ഒരു ബ്രിട്ടീഷ് പത്രം. ബലാത്സംഗത്തിന് ഇരയായ ഇന്ത്യൻ പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിച്ചു കൊണ്ടാണ് പത്രം രംഗത്തെത്തിയിരിക്കുന്നത്. ഇതിന് പുറമെ ബലാത്സംഗത്തിന് ഇരയാകുന്നവരെ കുറ്റക്കാരാക്കുന്ന നാടാണ് ഇന്ത്യയെന്നും പത്രം ആരോപിക്കുന്നുമുണ്ട്.ബലാത്സംഗത്തിന് ഇരയായവരുടെയും അതിൽ നിന്ന് രക്ഷപ്പെട്ടവരുടെയും ബലാത്സംഗത്തിനിടയിൽ കൊല ചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും ഫോട്ടോയെടുത്ത് പ്രസിദ്ധീകരിക്കുകയും അവരുടെ കദനകഥകൾ പുറം ലോകത്തെ അറിയിക്കുകയുമെന്ന ദൗത്യം സ്മിത ശർമ എന്ന യുവതി 2014ലാണ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി അവർ ബലാത്സംഗത്തിന് ഇരയായ നിരവധി ഇന്ത്യൻ യുവതികളെ സമീപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും കദനകഥകളും വിശദമായി പ്രസിദ്ധീകരിച്ചു കൊണ്ടാണ് ബ്രിട്ടീഷ് പത്രം രംഗത്തെത്തിയിരിക്കുന്നത്.
ഇതിലൊരു ചിത്രം ഷാമയുടേതാണ്. തന്നെ ബലാത്സംഗം ചെയ്യാനെത്തിയ മൂന്ന് പേരോട് ചെറുത്ത് നിന്ന ചരിത്രമാണ് ഈ സ്ത്രീയ്ക്കുള്ളത്. മാനം രക്ഷിക്കാനുള്ള ചെറുത്ത് നിൽപ്പിനെ തുടർന്ന് ഷാമയ്ക്ക് കനത്ത പൊള്ളലേൽക്കുകയും മരണത്തെ മുഖാമുഖം കാണുകയും ചെയ്തിരുന്നു. അപമാനിക്കാനെത്തിയവർ അവരെ മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുകയായിരുന്നു ചെയ്തത്. ആയുസിന്റെ ബലം കൊണ്ട് മാത്രമാണ് ഈ സ്ത്രീ രക്ഷപ്പെട്ടിരിക്കുന്നത്.നീറുന്ന വേദനയോടെ കത്തിക്കരിഞ്ഞ തൊലിയുമായി ഇവർ ജീവിതം തള്ളിനീക്കുകായാണെന്നും ബ്രിട്ടീഷ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുമ്പോഴാണ ്ഷാമയെ സന്ദർശിക്കാൻ സ്മിത ശർമ എത്തിയത്. അപ്പോൾ ഷാമയ്ക്ക് ചുറ്റും സുഹൃത്തുക്കളും ബന്ധുക്കളും വലയം ചെയ്തിരുന്നു. വേദനയ്ക്കിടയിൽ ഷാമ സംസാരിക്കാൻ നന്നായി പാടുപെടുന്നുമുണ്ടായിരുന്നു. ഇത്രയും പൊള്ളലേറ്റ ഒരു മനുഷ്യൻ ജീവനോടെ അവശേഷിക്കുന്നത് താൻ ആദ്യമായാണ് കാണുന്നതെന്നാണ് സ്മിത ശർമ വെളിപ്പെടുത്തിയിരിക്കുന്നത്. ഷാമയുടെ ദുരന്തരകഥ അവരുടെ അമ്മ തന്നോട് വെളിപ്പെടുത്തിയതായി സ്മിത റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളായി സ്മിത പകർത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ചിത്രങ്ങൾലൂടെ ഇന്ത്യയിൽ ബലാത്സംഗത്തിനിരയാകുന്ന ഇരകളുടെ ദുരന്തചിത്രങ്ങൾ അവർ വെളിപ്പെടുത്തുന്നുവെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിൽ ഇരകളാകുന്നവർ കുറ്റക്കാരാകുന്ന സാഹചര്യം ഇന്ത്യയിലുണ്ടെന്നും ഇന്ന് അവരുടെ ശബ്ദമായി സ്മിത മാറിയെന്നും ബ്രിട്ടീഷ് പത്രം ചൂണ്ടിക്കാട്ടുന്നുണ്ട്.<ഷാമയുടെ ഫോട്ടോയെടുക്കാൻ പോയപ്പോൾ അവരുടെ ചില അയൽക്കാർ ഷാമയെ പറ്റി വ്യാജആരോപണമുന്നയിച്ച് പരസ്പരം സംസാരിക്കുന്നത് താൻ കേൾക്കാനിടയായിരുന്നുവെന്നും സ്മിത വെളിപ്പെടുത്തുന്നു. ഷാമയ്ക്ക് മോശം സ്വഭാവമായതിനാലാണ് ഈ ഗതിയുണ്ടായെന്നതാണ് അവരിൽ പലരും ആരോപിക്കുന്നത്. ഇരകളെ ഇത്തരത്തിൽ കുറ്റക്കാരാക്കുന്ന ഇന്ത്യയിൽ ബലാത്സംഗത്തിലെ പ്രതികൾക്ക് ഇളവുകൾ അനുവദിക്കാറുണ്ടെന്നും സ്മിത ആരോപിക്കുന്നുണ്ട്.ക്രോണിക്കിൾസ് ഓഫ് കറേജ് എന്ന തന്റെ പ്രൊജക്ടിൽ ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെട്ടവരെ മാത്രമല്ല സ്മിത ഉൾപ്പെടുത്തുന്നത്. മറിച്ച് പീഡനത്തിൽ മരിച്ചവരുടെ ബന്ധുക്കളെയും ഉൾപ്പെടുത്തുന്നുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവർക്കുണ്ടായ ദുരന്തം തുറന്ന് പറയാൻ അവർക്ക് ഇതിലൂടെ അവസരമൊരുക്കുന്നുമുണ്ട്. 2014ൽ ഇന്ത്യയിൽ 36,735 ബലാത്സംഗങ്ങൾ നടന്നിട്ടുണ്ടെന്നും ഇവയിൽ പ്രധാന സംഭവങ്ങളുമായെല്ലാം സ്മിത ബന്ധപ്പെടുകയും ഫോട്ടോകളും റിപ്പോർട്ടുകളും പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിൽ നിന്നുള്ള കണക്കുകളാണിവയെന്നും ബ്രിട്ടീഷ് പ ത്രം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ബലാത്സംഗത്തിന് വിധേയയായി കൊല ചെയ്യപ്പെട്ട ആറ് വയസുകാരിയുടെ കദനകഥ തന്റെ അന്വേഷണത്തിന്റെ ഭാഗമായി സ്മിത പുറത്ത് വിടുന്നുണ്ട്. ഇയാൾ ഇതിന് മുമ്പ് ബലാത്സംഗം ചെയ്തിട്ടുള്ള ആളാണെന്ന് കുട്ടിയുടെ രക്ഷിതാക്കൾക്ക് അറിയാമായിരുന്നുവെന്നും എന്നാൽ അവർ അത് അവഗണിക്കുകയായിരുന്നുവെന്നും സ്മിത കുറ്റപ്പെടുത്തുന്നു. അത്തരത്തിൽ ബലാത്സംഗം ചെയ്തുകൊലചെയ്യപ്പെട്ട 20 കാരിയാണ് ഷാമിമ. അവളെ ബലാത്സംഗം ചെയ്തയാൾക്ക് ഷാമിമയെ വിവാഹം ചെയ്യാമായിരുന്നുവെന്നും അവളെ കൊല്ലേണ്ടിയിരുന്നില്ലെന്നുമാണ് ഷാമിമയുടെ മാതാവ് വേദനയോടെ പറയുന്നത്. ഓഫീസ് വർക്കറായ 17 കാരിയെ 20 കാരൻ ബലാത്സംഗം ചെയ്തുകൊന്ന വാർത്തയും സ്മിതയിലൂടെ പുറത്ത് വന്നിരിക്കുന്നു.ഇത്തരത്തിൽ നിരവധി ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും കദനകഥകൾ ഇവർ വെളിപ്പെടുത്തുന്നു. ഇതിന് പുറമെ ബലാത്സംഗത്തിലെ ഇരകൾക്കായി സൈക്കിൾ വാങ്ങി നൽകാനായി ഫണ്ട് സ്വരൂപിക്കാൻ സ്മിത ഒരു കിക്ക്സ്റ്റാർട്ടർ പേജ് ആരംഭിച്ചിട്ടുണ്ട്. ലൈഗിക ആക്രമണങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനുള്ള ഫണ്ട് കണ്ടെത്തുകയെന്നതും ഈ പേജിലൂടെ സ്മിത ലക്ഷ്യമിടുന്നുണ്ട്.