മുൻകൂട്ടി അനുവാദം വാങ്ങിയില്ല: ഓഫിസിലെത്തിയ ജനപ്രതിനിധിക്കു മുഖ്യമന്ത്രിയുടെ പരസ്യശാസന; ശാസിച്ചത് പ്രതിപക്ഷ എംഎൽഎയ്ക്കു മുന്നിൽവച്ച്

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻകൂർ അനുമതി വാങ്ങാതെ ഓഫിസിലെത്തിയ ഭരണപക്ഷ എംഎൽഎയ്ക്കു മുഖ്യമന്ത്രിയുടെ പരസ്യശാസന. പ്രതിപക്ഷ എംഎൽഎയുടെ മുന്നിൽ വച്ചു ക്ഷുഭിതനായ മുഖ്യമന്ത്രി ഇനി മേലാൽഅനുവാദമില്ലാതെ ഓഫിസിൽ കടന്നു വരരുതെന്നും ശാസിച്ചു.
േ കാൺഗ്രസ് എം.എൽ.എയ്‌ക്കൊപ്പം തന്നെ സന്ദർശിക്കാൻ രാത്രി ഓഫീസിലെത്തിയ സി.പി.എം. സാമാജികനെയാണ് ദയയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് ചെയത്്. മുൻകൂട്ടി അനുവാദം വാങ്ങാതെ പ്രതിപക്ഷ എം.എൽ.എയ്‌ക്കൊപ്പമെത്തിയതാണു പിണറായിയെ ചൊടിപ്പിച്ചത്.
കാട്ടാക്കട എം.എൽ.എയും സി.പി.എം. ജില്ലാ കമ്മറ്റിയംഗവുമായ ഐ.ബി. സതീഷിനെയാണു പിണറായി ശാസിച്ചത്. കോവളം എം.എൽ.എയും കെ.പി.സി.സി. സെക്രട്ടറിയുമായ എം. വിൻസെന്റാണു സതീഷിനൊപ്പമുണ്ടായിരുന്നത്. കരമനകളിയിക്കാവിള റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് ഇരുനേതാക്കളും മുഖ്യമന്ത്രിയെ കാണാനായെത്തിയത്. ആദ്യം അനിഷ്ടം മറച്ചുവച്ച് മുഖ്യമന്ത്രി ഇരുവരോടും സംസാരിച്ചു.
കരമനകളിയിക്കാവിള ആക്ഷൻ കൗൺസിൽ പ്രവർത്തകരും എം.എൽ.എമാർക്കൊപ്പമുണ്ടായിരുന്നു. ഉചിതമായ നടപടി സ്വീകരിക്കാമെന്നു പറഞ്ഞശേഷമാണു പിണറായി സതീഷിനോടു കയർത്തത്. മറ്റു പല കാര്യങ്ങളും ചെയ്തുതീർക്കുന്നതിനിടെ നിങ്ങളുടെ വരവ് തനിക്കിഷ്ടപ്പെട്ടില്ലെന്നു സതീഷിനോടു പിണറായി തുറന്നടിച്ചു. ഇത് ഒപ്പമുണ്ടായിരുന്ന വിൻസെന്റിനെയും ആക്ഷൻ കൗൺസിൽ പ്രവർത്തകരെയും സ്തബ്ധരാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top