കാസര്‍ഗോഡ്:നവകേരള മാര്‍ച്ചിന് അണികളെ ആവേശത്തിലാഴ്ത്തി കമ്മ്യുണിസ്റ്റ് കാരണവര്‍ വിഎസ് അച്യൂതാനന്ദന്.ലാവ്ലിന് കേസ് വിവാദമായി നില്ക്കുമ്പോള് പിണറായിയുടെ നവകേരളമാര്‍ച്ചിന്റെ ഉദ്ഘാടന വേദിയില്‍ വിഎസ് എത്തിയത് എല്ലാവര്ക്കും ആവേശമായി.വേദിയിലെത്തിയ വിഎസ് തന്റെ ആജന്മ ശത്രുവെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന പിണറായിയുമായി ചിരിച്ചും കുശലം പറഞ്ഞും പത്രക്കാര് ഉള്‍പ്പെടെയുള്ളവരെ ഞെട്ടിച്ചു.ലാവ്ലിന് കേസ് സര്‍ക്കാര്‍ ഉപഹര്‍ജി കോടതി അംഗീകരിച്ചതിന് ശേഷമുള്ള വിഎസിന്റെ വരവ് രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്.പോളിറ്റ്ബ്യുറോ അംഗം പ്രകാശ് കാരാട്ടാണ് നവകേരളമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.സമാപനസമ്മേളനത്തില്‍ ശംഖുമുഖം കടപ്പുറത്തെ മഹാറാലിയിലും വിഎസാണ് മുഖ്യപ്രാസംഗികന്‍.