എം വി ജയരാജന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും.ജില്ലാകമ്മിറ്റിയില്‍ 11 പുതുമുഖങ്ങള്‍; അമ്പത് അംഗ കമ്മിറ്റി ജില്ലാ കമ്മിറ്റി അംഗങ്ങള്‍

കണ്ണൂർ :സിപിഐഎം സംസ്‌ഥാന കമ്മിറ്റി അംഗമായ എം വി ജയരാജന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തുടരും. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജില്ലാ സെക്രട്ടറി പി ജയരാജൻ വടകര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥിയായ സാഹചര്യത്തിലാണ്‌ എം വി ജയരാജൻ ജില്ലാ സെക്രട്ടറിയായത്‌. സമര സംഘടനാ പ്രവർത്തനങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ നേതാവാണ് എം വി ജയരാജൻ .

കണ്ണൂർ ജില്ലാ സമ്മേളനം ഏകകണ്ഠേനെയാണ് എം വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി ആണ്. കണ്ണൂർ ജില്ലയിലെ എടക്കാട് മണ്ഡലത്തിൽ നിന്നും പതിനൊന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിയമബിരുദധാരിയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ സജീവമായി. എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, കെഎസ്‌ഇബി അംഗം, ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഫെഡറേഷന്‍ ഓഫ് നീതി മെഡിക്കല്‍ എംപ്ലോയീസ് സംസ്ഥാന പ്രസിഡന്റ്, കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, എല്‍ബിഎസ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര പ്രവർത്തകസമിതി അംഗവുമാണ്‌.

ജില്ലാ കമ്മിറ്റി അംഗങ്ങള്‍

എം വി ജയരാജന്‍, സി കൃഷ്ണന്‍, എം പ്രകാശന്‍, വി നാരായണന്‍, എം സുരേന്ദ്രന്‍, വത്സന്‍ പനോളി, കാരായി രാജന്‍, എന്‍ ചന്ദ്രന്‍, ടി ഐ മധുസൂദനന്‍, പി സന്തോഷ്, സി സത്യപാലന്‍, എം ഷാജര്‍, എം കരുണാകരന്‍, ടി കെ ഗോവിന്ദന്‍, പി വി ഗോപിനാഥ്, കെ വി സുമേഷ്, കെ സന്തോഷ്, പി പി ദിവ്യ, കെ ചന്ദ്രന്‍, എന്‍ സുകന്യ, എം സി പവിത്രന്‍, പി ഹരീന്ദ്രന്‍, കെ കെ പവിത്രന്‍, കെ ലീല, കെ ധനഞ്ജയന്‍, പി പുരുഷോത്തമന്‍, എം വി സരള, എന്‍ വി ചന്ദ്രബാബു, കെ ശ്രീധരന്‍, ബിനോയ്‌കുര്യന്‍, വി ജി പത്മനാഭന്‍, കെ മനോഹരന്‍, എം വിജിന്‍, വി കെ സനോജ്, പി കെ ശ്യാമള, പി മുകുന്ദന്‍, പി കെ ശബരീഷ് കുമാര്‍, പി ശശി, സി വി ശശീന്ദ്രന്‍
പുതുമുഖങ്ങള്‍: ടി ഷബ്‌ന, കെ പത്മനാഭന്‍, അഡ്വ. എം രാജന്‍, കെ ഇ കുഞ്ഞബ്ദുള്ള, കെ ശശിധരന്‍, കെ സി ഹരികൃഷ്ണന്‍, മനു തോമസ്, എം കെ മുരളി, കെ ബാബുരാജ്, പി ശശിധരന്‍, കെ മോഹനന്‍

അതേസമയം, സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങൾ പാർട്ടിയെയും ചില നേതാക്കളെയും മുതലെടുത്തെന്ന് സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു. പാർട്ടിയുടെയും നേതാക്കളുടെയും പേര് ഈ സംഘങ്ങൾ ദുരുപയോ​ഗം ചെയ്യുകയും സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ ഇത് തടയാൻ നേതാക്കൾക്ക് കഴിഞ്ഞില്ലെന്നാണ് ഉയർന്ന വിമർശനം‍.ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായി നടന്ന പ്രവർത്തന റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ചയിലാണ് വിമർശനമുയർന്നത്. സമൂഹമാധ്യമങ്ങളിൽ നേതാക്കളുടെ സ്തുതി പാഠകരായി പ്രത്യക്ഷപ്പെട്ട പിന്നീട് സ്വർണക്കടത്തിലേക്കും ക്വട്ടേഷൻ പ്രവർത്തനത്തിലേക്കും തിരിയുകയുണ്ടായി എന്നാൽ ഇത് തിരിച്ചറിയാനും ഇവരെ പരസ്യമായി തള്ളിപ്പറയാനും നേതാക്കൾക്ക് കഴിയാതിരുന്നത് വീഴ്ചയാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

പൊതുചർച്ചയ്ക്ക് ശേഷമുള്ള മറുപടിയിൽ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഓരോന്നായി വിശദീകരിച്ചു. 12 വനിതകൾ ഉൾപ്പെടെ 49 പേരാണ് പൊതുചർച്ചയിൽ പങ്കെടുത്തത്. ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.പഴയങ്ങാടി ബസ്‌സ്‌റ്റാൻഡിലെ ഇ കെ നായനാർ നഗറിൽ വൈകിട്ട് നാലിന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ എന്നിവർ സംസാരിക്കും.

Top