സിപിഎമ്മിനെ നിരോധിക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി; അടിയന്തിര പോളിറ്റ് ബ്യൂറോ കൂടുന്നു ;ഹര്‍ജി രണ്ടിന്

ന്യൂഡല്‍ഹി: സിപിഎമ്മിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഎം അടിയന്തിര പിബി യോഗം വിളിച്ചു. സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ സമയത്ത് ഇംഎംഎസ് വ്യാജരേഖ നല്‍കി എന്നുള്‍പ്പെടെ ഭരണഘടനാ വിരുദ്ധമാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ചൂണ്ടികാട്ടി നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി മാര്‍ച്ച് രണ്ടിന് തീരുമാനമെടുക്കുന്നത്.

ഡല്‍ഹി ഹൈക്കോടതിയിലെ ഹര്‍ജി സിപിഎം ഗൗരവമായാണ് കാണുന്നത്. ഭരണഘടനാ വിരുദ്ധമാണ് പാര്‍ട്ടിയുടെ ചട്ടകൂടെന്നാണ് പ്രധാന ആരോപണം.സി.പി.എമ്മിനെ നിരോധിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി കൊടുത്തിരിക്കുന്നത് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ജോജോ ജോസ് ആണ്.cpimm 3

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പാര്‍ട്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരഞെടുപ്പ് കമ്മീഷനില്‍ നേരത്തെ ഹര്‍ജി ലഭിച്ചിരുന്നെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായാണ് തീരുമാനമുണ്ടായത്. ഇതുള്‍പ്പെടെ ചോദ്യം ചെയ്താണ് ഡല്‍ഹി ഹൈക്കോടതിയിലെ ഹര്‍ജി. ബിജെപി ഭരിക്കുന്ന പ്രതികൂല രാഷ്ട്രീയ സാഹചര്യത്തില്‍ കോടതിയില്‍ നിന്നുണ്ടാകുന്ന പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായിരിക്കുമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. ഈ സാഹചര്യത്തില്‍ കൂടിയാണ് അടിയന്തിര പിബിക്ക് പാര്‍ട്ടി തയ്യാറെടുത്തത്.

കോടതി തീരുമാനം എന്തായാലും സിപിഎമ്മിന്റെ നിലപാട് നിര്‍ണ്ണായകമാകുന്നതിനാല്‍ ഇന്ന് ചേര്‍ന്ന പോളിറ്റ് ബ്യൂറോയുടെ പ്രധാന അജണ്ടയും സിപിഎമ്മിനെതിരായ ഹര്‍ജിയാണ്. പാര്‍ട്ടി രജിസ്‌ട്രേഷന് വേണ്ടി നല്‍കിയ രേഖകള്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആരോപണം. പാര്‍ട്ടി ഭരണഘടന ഇന്ത്യ ഭരണഘടനയോട് കൂറ് പുലര്‍ത്തുന്നില്ല. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി രൂപികരിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ബിജെപി അഭിഭാഷക സംഘടനയ്ക്ക് വേണ്ടി പ്രമുഖ മലയാളി അഭിഭാഷകനാണ് കഴിഞ്ഞ ദിവസം പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതെന്ന് ജനം ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സി.പി.എം ഭരണഘടന :സി.പി.എം ഭരണഘടനവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം .കാരണം ‘ഇന്ത്യയില്‍ വിപ്ളവം വഴി തൊഴിലാളി വര്‍ഗ്ഗ് ആധിപത്യം സ്താപിക്കലാണ് പാര്‍ട്ടിയുടെ ലക്ഷ്യം ‘ എന്നാല്‍ ഭരണ ഘടന ജനാധിപത്യം ആണ് വിഭാവനം ചെയ്യുന്നത് .ആയതിനാല്‍ തന്നെ തെങ്കിലും പ്രത്യേക വര്‍ഗത്തിന്റെ സര്‍വാധ് ഇന്ത്യയി സ്ഥാപിക്കുക നിയവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.ഒരാള്‍ക്ക് ഒരു വോട്ട് എന്നനുസരിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം വിഭാവനം ചെയ്തിരിക്കുന്നത് .അതുകോണ്ട് തന്നെ ഇന്ത്യയില്‍ ഒരു വര്‍ഗത്തിന്റെ പ്രത്യേക സര്‍വാധിപത്യം സ്താപിക്കുക എന്ന അവകാശവാദവും നീകവും അതിനായുള്ള സംഘടനയും നിയമവിരുദ്ധമാണ് .പ്രൊലേറ്റേറിയന്‍ എന്നു പറയുന്നത്ജ് മൂലധനത്തില്‍ പങ്കാളിതെവം ഇല്ലാത്തവനാണ്ിന്ത്യയില്‍ ആര്‍ക്കും എവിടെയും എപ്പോഴും മൂലധന പങ്കാളിത്വം ഉറപ്പു വരുത്തുന്നു. .വിപ്ളവം : എന്നത് രാജ്യത്തോടുള്ള യുദ്ധപ്രക്യാപനം കൂടിയാണ്.വിപ്ളവത്തില്‍ ഊൊനിയുള്ള അധികാരത്തിലേക്കുള്ള നീക്കം ഭരണഘടനക്ക് എതിരാണ് ” എന്നതും സി.പി.എം നിരോധിക്കണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നു.cpimmm1
 സി.പി.എം മുന്നോട്ടു വെക്കുന്ന ഭരണഘടനയില്‍ പറയുന്ന  ലക്ഷ്യം :ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യന്‍ കമ്യൂണ്സ്റ്റ് പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്). തൊഴിലാളി – വര്‍ഗ സര്‍വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. മാര്‍ക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വ ശാസ്ത്രവുമാണ് പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും വഴികാട്ടുന്നത്. മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് പൂര്‍ണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാന്‍ മാര്‍ക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളി വര്‍ഗ സാര്‍വദേശീയത്വത്തിന്റെ കൊടി പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നു.സി.പി.ഐ. (എം) എന്ന രാഷ്ട്രീയകക്ഷി രൂപം കൊള്ളുന്നത് 1964-ല്‍ ആണെങ്കിലും, അതിന്റെ പ്രത്യയശാസ്ത്രപരമായ അടിത്തറ രൂപം കൊള്ളുന്നത് ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒപ്പമാണ്.[അവലംബം ആവശ്യമാണ്]. 1937 ല്‍ പാര്‍ട്ടി ഔപചാരികമായി രൂപീകൃതമായിരുന്നു എങ്കിലും അന്ന് നിലനിന്നിരുന്ന സാഹചര്യങ്ങള്‍ മൂലം ഒളിവില്‍ പ്രവര്‍ത്തിക്കാനേ കഴിഞ്ഞിരുന്നുള്ളു. എന്നാല്‍ 1938ലെ ആലപ്പുഴയിലെ തൊഴിലാളികളുടെ പൊതുപണിമുടക്ക്, പുന്നപ്രവയലാര്‍ സമരം എന്നീ വിപ്ലവമുന്നേറ്റങ്ങളിലൊക്കെക്കൂടെ പാര്‍ട്ടി അതിന്റെ കരുത്ത് തെളിയിച്ചിരുന്നു.

 

Top