
കണ്ണൂർ :മാതാപിതാക്കളെയും മക്കളെയും വിഷം കൊടുത്തു കേസിൽ അറസ്റ്റിലായ സൗമയുടെ മൂന്ന് കാമുകരെന്നു പറയപ്പെടുന്നവർ പോലീസ് കസ്റ്റഡിയിൽ . പിണറായിയിൽ ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലാണ് വീട്ടമ്മയായ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തത് . പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ മരിച്ച നാലുപേരുടെ മരണം കൊലപാതകമാണെന്ന് സ്ഥീരീകരിച്ചു. ഏറ്റവും ഒടുവില്‍ മരിച്ച വടവതി കമലയുടേയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ആന്തരികാവയവ പരിശോധനയില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് അകത്ത് കടന്നെന്ന് വ്യക്തമായി. സംശയ നിഴലിലുണ്ടായിരുന്ന സൗമ്യ ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നാല് പേരുടെ ദുരൂഹമരണം വെളിച്ചത്തു വരാന്‍ വഴിയൊരുങ്ങിയത് മുഖ്യമന്ത്രി പിറണായി വിജയന്റെ സന്ദര്‍ശനത്തോടെയാണ്. തുടര്‍ന്ന് മുഖ്യമന്ത്രി പൊലീസ് അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു.അതോടെ കള്ളി പുറത്താകുമെന്ന് കരുതിയ സൗമ്യ വിഷദ്രാവകം കഴിച്ച് ആശുപത്രിയിലായി. ആശുപത്രിയില്‍ സുഖം പ്രാപിച്ച സൗമ്യയുടെ മൊഴിയില്‍ നിന്ന് ദുരൂഹ മരണങ്ങളുടെ ചുരുളഴിയുകയായിരുന്നു. സൗമ്യക്കൊപ്പം പങ്കാളികളാണെന്ന് കരുതുന്ന മൂന്ന് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.
ഈ വീട്ടിലെ മരിച്ചവര്‍ക്ക് വിഷം നല്‍കിയതിനു പിന്നില്‍ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാള്‍ക്ക് പങ്കുണ്ടെന്നും സൂചന ലഭിച്ചിരുന്നു കീടനാശിനിയിലും എലിവിഷത്തിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്‌ഫേറ്റ്. ഇത് നേരിയ അളവില്‍ അകത്തെത്തിയാല്‍ പോലും ഛര്‍ദ്ദിയും ശ്വസം മുട്ടലുമുണ്ടാക്കും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ വീടുമായി നിരന്തര ബന്ധമുള്ള മൂന്ന് യുവാക്കളെ പൊലീസ് നിരീക്ഷണ പരിധിയിലാക്കിയിട്ടുണ്ട്. നേരത്തെ ഈ വീട്ടില്‍ അടിക്കടി യുവാക്കള്‍ വരുന്നത് സംബന്ധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കമലയുടെ മരണത്തിനു ശേഷം വീണ്ടും ഇവര്‍ വരുന്നത് നാട്ടുകാര്‍ വിലക്കിയിരുന്നു.
സൗമ്യയെ ആദ്യ ഘട്ടം ചോദ്യം ചെയ്തപ്പോള്‍ തന്നെ ഈ വീട്ടിലെ മരണങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന ചില സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. സൗമ്യയുടെ ഒരു മകള്‍ 2012 ല്‍ ഛര്‍ദ്ദിയും വയറുവേദനയുമായി മരണടഞ്ഞതാണ് തുടക്കം. ഇതേ രോഗ ലക്ഷണവുമായാണ് രണ്ടാമത്തെ മകള്‍ ഐശ്വര്യയും മരണടഞ്ഞത്.
കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ പരാതിയിലാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവ് നല്‍കിയത്. ഐശ്വര്യയുടെ മൃതദേഹം വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കരിച്ചത്. കുഞ്ഞിക്കണ്ണന്റേയും ഭാര്യയുടേയും മരണം ശക്തമായ വിഷം അകത്ത് ചെന്നതോടെയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ മറനീക്കി പുറത്ത് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരൂഹമരണങ്ങള്‍ നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോല്‍ പൊലീസിന് നല്‍കിയ കര്‍ശന നിര്‍ദ്ദേശമാണ് ദുരൂഹമരണത്തിന്റെ അന്വേഷണം ആരംഭിച്ചത്.അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഈ വീട്ടിലെ സൗമ്യ എന്ന യുവതി സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിലാവുകയും ചെയ്തു. ഇതാണ് ഏറെ സംശയങ്ങള്‍ക്ക് ഇടവരുത്തിയത്.