സുന്ദരനായ കാമുകൻ ചതിച്ചു..കലിപ്പ് കൊണ്ടെത്തിച്ചത് നിരവധി കാമുകന്മാരുടെ കിടപ്പറയിലേയ്ക്ക്!.. പതിനാറുമുതൽ 60 വരെ. സൗമ്യ മനസുതുറന്നു

കണ്ണൂർ :പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായി പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്ത് തുടങ്ങി.ഇളയ മകൾ തന്റേതല്ലെന്ന് ഭർത്താവ് നിഷേധിച്ചപ്പോൾ തകർന്ന് പോയിഎന്നും അതിനുശേഷം ഭർത്താവ് കൊടിയ പീഡനങ്ങൾ നൽകി എന്നും സൗമ്യ വെളിപ്പെടുത്തി . അക്കാലയളവിൽ തനിക്ക് അവിഹിത ബന്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നും സൗമി .ഭർത്താവിന്റെ സംശയ രോഗം കൊണ്ടെത്തിച്ചത് നിരവധി കാമുകന്മാരുടെ കിടപ്പറയിലേയ്ക്ക് ആയിരുന്നു .കൊലപാതകത്തില്‍ സൗമ്യക്ക് സഹായികളായി മാറിയവരെന്ന് സംശയിക്കുന്ന രണ്ട് കാമുകന്മാരുള്‍പ്പെടെ മൂന്ന് പേരെ സൗമ്യയുടെ സാന്നിധ്യത്തില്‍ വിവിധ ഘട്ടങ്ങളിലായി ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇല്ലിക്കുന്ന്, ചേരിക്കല്‍, പിണറായി സ്വദേശികളാണ് കസ്റ്റഡിയിലുള്ള മൂന്ന് പേര്‍.എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സൗമ്യയെ ഇന്നു രാവിലെ മുതല്‍ വീണ്ടും ചോദ്യം ചെയ്യുന്നത്.

കേരളം ഞെട്ടിയ പിണറായി കൂട്ടക്കൊലയിൽ പ്രതി സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങളായിരുന്നു. ഒരു കുടുംബത്തിലെ നാല് പേരും ദുരൂഹ സാഹചര്യത്തിൽ അപൂർവ്വരോഗം ബാധിച്ച് മരിച്ചുവെന്നായിരുന്നു പിണറായിയിലെ മരണങ്ങളെക്കുറിച്ച് ആദ്യം മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്.ഇതിനുപിന്നാലെ കുടുംബത്തിൽ അവശേഷിച്ചിരുന്ന സൗമ്യയെയും സമാനരീതിയിലുള്ള രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സംഭവം വീണ്ടും ശ്രദ്ധിക്കപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാർ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി രംഗത്ത് വരികയും സൗമ്യയ്ക്ക് തിരിച്ചടിയായതും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിഹിതബന്ധം മകള്‍ കണ്ടുപിടിച്ചതാണ്‌ കൊലപാതകത്തിലേക്കു നയിച്ചതെന്ന്‌ അറസ്‌റ്റിലായ സൗമ്യ വെളിപ്പെടുത്തിയിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ രണ്ടുചെറുപ്പക്കാരോടൊപ്പം പൂർണ നഗ്നയായി തന്നെ മകൾ കണ്ടിരുന്നു. മകള്‍ മറ്റുള്ളവരോടും മാതാപിതാക്കളോടും ഇക്കാര്യം വെളിപ്പെടുത്തുമെന്ന ഭയമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും സൗമ്യ പോലീസിനോടു വെളിപ്പെടുത്തി.പിന്നീട്‌ വഴിവിട്ട ജീവിതത്തിന്‌ മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരെയും ഇല്ലാതാക്കുകയായിരുന്നുവെന്നും സൗമ്യ വെളിപ്പെടുത്തി. മകള്‍ ഐശ്വര്യ, മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ സൗമ്യ പോലീസിനോടു സമ്മതിച്ചിട്ടുള്ളത്‌. ഇളയമകള്‍ കീര്‍ത്തന ആറു വര്‍ഷം മുമ്പാണ് മരിച്ചത്‌. എന്നാല്‍ ഈ മരണത്തില്‍ പങ്കില്ല എന്നു സൗമ്യ അവകാശപ്പെടുന്നു.

ഭര്‍ത്താവിനു സംശയമായിരുന്നുവെന്നും ക്രൂരമായ പീഡനമാണു നേരിടേണ്ടിവന്നതെന്നും സൗമ്യ പറയുന്നു. അതാണ്‌ ബന്ധം പിരിയുന്നതിലെത്തിച്ചത്‌. എന്നാല്‍ അക്കാലത്തൊന്നും തനിക്ക്‌ വഴിവിട്ട ബന്ധമുണ്ടായിരുന്നില്ല. ആദ്യത്തെ കുട്ടിയുടെ പിതൃത്വത്തിലും ഭര്‍ത്താവിനു സംശയമായിരുന്നു. വഴക്ക്‌ മൂര്‍ച്‌ഛിച്ചപ്പോള്‍ വിഷം കഴിച്ചു മരിക്കാം എന്ന്‌ ഇരുവരും തീരുമാനിച്ചു. എന്നാല്‍ ഭര്‍ത്താവ്‌ വിഷം കഴിക്കാതെ രക്ഷപ്പെട്ടു. വിഷം കഴിച്ച സൗമ്യ ആശുപത്രിയിലുമായി. രണ്ടാമത്തെ കുട്ടി ജനിച്ചശേഷം ഭര്‍ത്താവു പിണങ്ങിപ്പോയി. ഇതോടെ ജീവിതം വഴിമുട്ടി. അതിനിടിയില്‍ ഇരിട്ടി സ്വദേശിനിയായ ലൈംഗികത്തൊഴിലാളിയുമായി പരിചയത്തിലായി. അവരാണു ലൈംഗികത്തൊഴിലിലേക്കു നയിച്ചത്‌. ഇരിട്ടിയിലെ അവരുടെ വീട്ടില്‍വച്ചും പിണറായിയിലെ സ്വന്തം വീട്ടിലും ഈ തൊഴിലില്‍ ഏര്‍പ്പെട്ടു.

കൊലപാതകത്തിനായി രണ്ട്‌ പായ്‌ക്കറ്റ്‌ എലി വിഷം ശേഖരിച്ചിരുന്നു. ഇതില്‍ ഒന്ന്‌ ഒരു കാമുകന്‍ വലിച്ചെറിഞ്ഞു. മകള്‍ ഐശ്വര്യക്ക്‌ വിഷം കൊടുത്തശേഷം ഛര്‍ദ്ദി വന്നപ്പോള്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയിലാണ്‌ ആദ്യം കൊണ്ടുപോയത്‌. അവിടെ നിന്നു കോഴിക്കോട്ട്‌ കൊണ്ടുപോകുകയും അവിടെ വച്ച്‌ മരിക്കുകയുമായിരുന്നു. ഐശ്വര്യയുടെ മരണത്തില്‍ സംശയിക്കാതിരുന്നപ്പോള്‍ ഈ രീതിയില്‍ തന്നെ മാതാപിതാക്കളെയും വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണം തനിക്കുനേരേ തിരിഞ്ഞത്‌ പേടിപ്പെടുത്തി. മറ്റുള്ളവര്‍ സംശയിക്കാതിരിക്കാനാണ്‌ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതെന്നും സൗമ്യ പോലീസിനോടു പറഞ്ഞു.

മാതാപിതാക്കളും മക്കളും മരിച്ച തനിക്ക് ധനഹസായം അനുവദിക്കണമെന്നാവശ്യപ്പെട്ട് സൗമ്യ ഇതിനിടയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകുയം ചെയ്തിട്ടുണ്ട്. ഈ അപേക്ഷ അടുത്ത ദിവസമാണ് പരിശോധനയ്ക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ കൈയിലെത്തിയിട്ടുള്ളത്.പുതിയ വിവരങ്ങള്‍ പുറത്തു വന്നതോടെ അപേക്ഷ തള്ളാനുള്ള ശിപാര്‍ശയോടെ നിവേദനം തിരിച്ചയച്ചതായിട്ടാണ് അറിയുന്നത്. മരിച്ച മൂന്നുപേരുടേയും ഉള്ളില്‍ എലിവിഷം ചെന്നിട്ടുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മൂന്നു പേരേയും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് വിദഗ്ദ പരിശോധനയില്‍ ഈ വിഷം കണ്ടെത്താന്‍ സാധിച്ചിരുന്നില്ലേയെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.

ഫോസ്ഫറസിന്‍റെ സാന്നിധ്യമുള്ളതിനാലാണ് മൂന്ന് മാസം മുമ്പ് സംസ്‌കരിച്ച ഐശ്വര്യയുടെ മൃതദേഹത്തിലെ ആന്തരികാവയവങ്ങള്‍ നശിക്കാതിരുന്നതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.അന്വേഷവുമായി ബന്ധപ്പെട്ട് 32 പേരുടെ മൊഴികളാണ് ഇതുവരെ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.സൗമ്യയുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന തലശേരി, ഇരിട്ടി സ്വദേശികളായ നിരവധി പേരുടെ ഫോണ്‍ രേഖകകള്‍ പോലീസിന് പരിശോധിച്ചു വരികയാണ്.

Top