ഗോവിന്ദച്ചാമിക്കെതിരെ നീങ്ങരുത്. കൊല്ലപ്പെട്ട സൗമ്യയുടെ അമ്മക്ക് അജ്ഞാതന്റെ വധ ഭീഷണി

കൊച്ചി:ഗോവിന്ദച്ചാമിക്കെതിരെ നീങ്ങരുതെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതിക്ക് അജ്ഞാതന്റെ ഭീഷണി സന്ദേശം. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അജ്ഞാതന്‍ ടെലിഫോണിലൂടെ ഭീഷണി മുഴക്കി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു ഭീഷണി.ഗോവിന്ദച്ചാമിക്ക് വധശിക്ഷ നല്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും അജ്ഞാതന്‍ ആവശ്യപ്പെട്ടു.

സംഭവത്തില്‍ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.സുപ്രീം കോടതി ഉത്തരവിനെതിരെ പുന:പരിശോധനാ ഹര്ജി നല്കാന്സക്കാര് തിരക്കിട്ട നീക്കം നടത്തുന്നതിനിടെയാണ് ഭീഷണി സന്ദേശം. ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിക്കുംവരെ കേസിന്റെ പിന്നാലെ പോകുമെന്ന് സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം സൗമ്യ വധക്കേസില്‍ ഈ ആഴ്ച തന്നെ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് നിയമ മന്ത്രി എ. കെ ബാലന്‍. കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു. വര്‍ത്താസമ്മേളനത്തിലാണ് ബാലന്‍ ഇക്കാര്യം അറിയിച്ചത്.ജീവപര്യന്തം തടവെന്നാല്‍ ജീവിതാന്ത്യം വരെയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ബാലന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കാതെ ഗോവിന്ദച്ചാമി പുറംലോകം കാണില്ലെന്നും ബാലന്‍. ഇക്കാര്യം ആവശ്യപ്പെട്ട് റോത്തഗിയുമായി ബാലന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുഖ്യമന്ത്രി പിണറായി വിജയന്‍ റോത്തഗിയുമായി ഫോണില്‍ സംസാരിച്ചു.കേസ് വാദിച്ച അഡ്വ. തോമസ് പി ജോസഫുമായും ബാല്‍ കൂടിക്കാഴ്ച നടത്തി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രോസിക്യൂഷന്‍റെ വീഴ്ച മൂലമാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടതെന്്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് തിടുക്കത്തില്‍ റിവ്യൂഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തയാറായത്.

Top