ഇവൾ സ്ത്രീയോ ? മരണത്തിന് തൊട്ടു മുമ്പ് മകള്‍ വെള്ളം ചോദിച്ചിട്ടു പോലും കൊടുക്കാന്‍ തയ്യാറായതുമില്ല..മക്കളുടെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ കാണ്‍കെ വീട്ടില്‍ മാലയിട്ടു തൂക്കി സഹാനുഭൂതി നേടിയെടുക്കാനും ശ്രമം

കണ്ണൂര്‍: പിണറായിയില്‍ മാതാപിതാക്കളേയും മകളേയും എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമി മനുഷ്യ സ്ത്രീ തന്നെയോ ?മരണത്തിന് തൊട്ടു മുമ്പ് മകള്‍ വെള്ളം ചോദിച്ചിട്ടു പോലും കൊടുക്കാന്‍ തയ്യാറായതുമില്ലാത്ത ക്രൂരമായ കൊലപാതകം .മകള്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ വെള്ളം ചോദിച്ചിട്ട് പോലും സൗമ്യ കൊടുക്കാനും തയ്യാറായില്ല. കുട്ടിക്ക് അച്ഛന്റെ സ്‌നേഹം ലഭിക്കാത്തതിന്റെ സങ്കടവും പങ്കുവച്ചിരുന്ന സൗമ്യ സഹോദരി സന്ധ്യയോട് നന്നായി കള്ളം പറയുകയും ചെയ്തു. ഒരിക്കല്‍ ഐശ്വര്യ ഛര്‍ദിക്കുന്ന ചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുത്തപ്പോള്‍ കറുത്ത നിറത്തില്‍ ഛര്‍ദിക്കുന്നതെന്താണെന്ന് സന്ധ്യ ചോദിച്ചു. പാന്‍ക്രിയാസിന് നീരുള്ളതിനാലായിരിക്കാമെന്നായിരുന്നു വിശദീകരണം.

മക്കളുടെ ചിത്രങ്ങള്‍ മറ്റുള്ളവര്‍ കാണ്‍കെ വീട്ടില്‍ മാലയിട്ടു തൂക്കി സഹാനുഭൂതി നേടിയെടുക്കാനും ശ്രമിച്ചിരുന്നു. സൗമ്യയുടെ നീക്കങ്ങളില്‍ ഒരിക്കല്‍പ്പോലും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. പിതാവ് കുഞ്ഞിക്കണ്ണനു വിദഗ്ധ ചികില്‍സ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചപ്പോള്‍ സൗമ്യ തടസം നിന്നതിലും സംശയം തോന്നിയില്ല. സൗമ്യയ്ക്ക് ഒരാളെ ഇഷ്ടമുണ്ടെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. അമ്മ മരിച്ചപ്പോള്‍ മരണകാരണം കണ്ടെത്താന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും സൗമ്യ വാശിയോടെ വിസമ്മതിക്കുകയായിരുന്നു. പ്രായമായ അമ്മയുടെ ശരീരം വെട്ടിമുറിക്കുന്നതെന്തിനാണെന്നായിരുന്നു പൊട്ടിക്കരഞ്ഞുകൊണ്ടു സൗമ്യ ചോദിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മകള്‍ ഐശ്വര്യയുടെ അസുഖത്തെപ്പറ്റി സംസാരിക്കാറുണ്ടായിരുന്നു. സന്ധ്യ പറഞ്ഞു. മാതാപിതാക്കളും മകളും ആശുപത്രിയിലായപ്പോഴും രോഗാവസ്ഥ വ്യക്തമാക്കി സൗമ്യ ഓരോഘട്ടത്തിലും ദൃശ്യങ്ങള്‍ വാട്‌സാപ് വഴി അയച്ചുതന്നിരുന്നു. ഉറ്റവരെ ഓരോരുത്തരെയായി കൊന്നൊടുക്കിയതിനൊപ്പം എല്ലാവര്‍ക്കു മുന്നിലും സൗമ്യ നന്നായി അഭിനയിച്ചെന്നും സഹോദരി സന്ധ്യ പറഞ്ഞു. സ്‌നേഹത്തോടുകൂടി മാത്രമാണ് താനുമായി സംസാരിച്ചിരുന്നത്. അപ്പോഴും ഉള്ളിലൊരു കൊലപാതകി ഉണ്ടെന്ന് കരുതിയിരുന്നില്ലെന്നും സന്ധ്യ പറഞ്ഞു.

അതേസമയം കണ്ണൂര്‍ കൊലപാതകത്തില്‍ കുടുംബാംഗങ്ങളെ നിര്‍ദാക്ഷിണ്യം കൊലപ്പെടുത്തിയ സൗമ്യ മാതാപിതാക്കളും മക്കളും മരിച്ച തനിക്കു ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനവും നല്‍കി. ധനസഹായം അഭ്യര്‍ഥിച്ചുള്ള അപേക്ഷ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലെത്തിയത്. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ തള്ളാനുള്ള ശിപാര്‍ശയോടെ നിവേദനം തിരിച്ചയച്ചെന്നാണു സൂചന.

Top