മൂന്ന് സെന്റ് കോളനിയിലെ സോഡാക്കാരനില്‍ നിന്ന് കോടിശ്വരനായി മാറിയ സിപിഎം നേതാവ്; പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ വരെ ക്വട്ടേഷന്‍; എംഎസ്എഫില്‍ നിന്ന് സിപിഎമ്മിലെത്തി ഗുണ്ടനേതാവായി

കൊച്ചി: ഗുണ്ടാപട്ടികയില്‍ പെടുത്തി പോലീസ് കേസെടുത്ത സിപിഎം ഏരിയ്യാ സെക്രട്ടറിയുടെ കോടികളിലേയ്ക്കുള്ള വളര്‍ച്ചയില്‍ ഞെട്ടിയിരിക്കുകയാണ് നാട്ടുകാരും പാര്‍ട്ടി അണികളും. മുന്ന് സെന്റ് കോളനിയിലെ വീട്ടില്‍ നിന്ന് കൊട്ടാരത്തിലേയ്ക്കും എംഎസ്എഫില്‍ നിന്ന് സിപിഎമ്മലേയ്ക്കുമുള്ള വളര്‍ച്ചയില്‍ സക്കീര്‍ ഹൂസൈന്‍ എന്നും കീരിടിം വയ്ക്കാത്ത രാജാവായിരുന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക തണലില്‍ വളര്‍ന്ന് തനിക്കൊപ്പം ഗുണ്ടകളെയും വളര്‍ത്തിയ സക്കീര്‍ ഹൂസൈന് പിടിവീഴുന്നതും പാര്‍ട്ടി ഭരണത്തില്‍ തന്നെയായത് കാവ്യനീതി.

ആരുഭരിച്ചാലും ഈ സിപിഎം നേതാവിന് എല്ലാവരും പ്രിയപ്പെട്ടവരാണ് അത് കൊണ്ടാണ് കോണ്‍ഗ്രസ് ഭരണകാലത്തും ഈ സിപിഎം നേതാവ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കസേരയില്‍ ഇരിപ്പുറപ്പിച്ചത്. അഴിമതിക്കാര്‍ക്ക് കണ്‍കണ്ട ദൈവമാണ് ഈ നേതാവ്. നോട്ടുകെട്ടുകള്‍ മുന്നില്‍ വച്ചാല്‍ പാര്‍ട്ടി ഓഫീസ് ഏത് തെമ്മാടിതരത്തിനുവേണ്ടിയും ഉപയോഗിക്കും. അതിനുവേണ്ടി പോലീസുകാരും ഗുണ്ടകളെയും ഒപ്പം കൂട്ടും. കിട്ടുന്ന ലക്ഷങ്ങളില്‍ കൃത്യമയി പാര്‍ട്ടി നേതാക്കള്‍ക്കുമെത്തിച്ച് കൂറ് തെളിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കളമശേരി ഗ്ലാസ് കോളനിയിലായിരുന്ന 3.5 സെന്റ് മാത്രമുള്ള തറവാട്ടിലെ ഒമ്പത് അവകാശികളിലൊരാളാണ് സക്കീര്‍ ഹുസൈന്‍. വട്ടേക്കുന്നത്ത് താമസം തുടങ്ങിയപ്പോള്‍ അതിനോട് ചേര്‍ന്ന് ചെറുകിട സോഡാ വ്യാപാരമാണ് സക്കീര്‍ ഹുസൈന്‍ ഉപജീവന മാര്‍ഗ്ഗമായി തുടങ്ങിയത്. സ്‌ക്കൂള്‍ ജീവിതകാലത്തെ എം എസ് എഫ് അനുഭാവം മാറ്റി വച്ച് ഡിവൈഎഫ്‌ഐയില്‍ സജീവമായി.

സെന്‍ട്രല്‍ കമ്മറ്റിയിലൂടെയാണ് സി പി എം അംഗമാകുന്നത്. പി. രാജീവ് രാജ്യസഭ എം പി യായി മാറിയപ്പോള്‍ കളമശേരി സക്കീറിന്റെ കൈപ്പിടിയിലായി. സക്കീര്‍ ഹുസൈന്‍ കളമശേരി ഏരിയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തിട്ട് വെറും രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. സക്കീറിനെതിരെ കേസെടുത്തിരിക്കുന്ന സംഭവത്തിന് ഒന്നര വര്‍ഷത്തെ പഴക്കമാണ് ഉള്ളത്.

പ്രശ്‌നങ്ങളില്‍ നേരിട്ടിടപെട്ട് ലക്ഷങ്ങള്‍ ‘പരിഹാര ഫീസ്’ ഈടാക്കുകയെന്ന പുതിയ ഫണ്ട് രീതിയാണ് സക്കീറിന് ഇഷ്ടം. വ്യവസായിയുടെ മകനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അത് അത് കോടികളായി ഉയര്‍ന്നു. കൊച്ചിയിലെ ഗുണ്ടാസംഘങ്ങളെയും പോറ്റി വളര്‍ത്തി തോടെ എതിര്‍ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു.

സ്വന്തമായി വീട് മേടിച്ചതിലും ക്രിമിനല്‍ ബുദ്ധി ഉപയോഗിച്ച കഥ നാട്ടില്‍ പാട്ടാണ്. സൗത്ത് കളമശേരിയില്‍ നോക്കി വച്ച വീട് വാങ്ങാന്‍ സഖാവ് പല തവണ ശ്രമിച്ചു. എന്നാല്‍ വിവാദ നായകന് നല്‍കാന്‍ അവര്‍ തയ്യാറായില്ല. പിന്നീട് ബിനാമിയെ ഉപയോഗിച്ചാണ് വീട് വാങ്ങിയത്. ഒപ്പിടാന്‍ വന്ന സക്കീര്‍ ഹുസൈനെ കണ്ട് ഉടമയായ സ്ത്രീ തലകറങ്ങി വീണു. ഈ സംഭവത്തിലും പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും സക്കീര്‍ സ്വാധീനം കൊണ്ട് രക്ഷപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ യു ഡി എഫ് ഭരണകാലമാണ് സക്കീറിന് സുവര്‍ണ്ണകാലം. ജില്ലാ സ്‌പോര്‍ട്‌സ് പ്രസിഡന്റെ് സ്ഥാനം ഭരണം മാറിയിട്ടും ഒഴിയേണ്ടി വന്നില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന രീതിയും ആരോപിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിലേയും ലീഗിലേയും പ്രബല ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. ജയരാജന്‍ ഭരണത്തിലും സ്‌പോര്‍ട്‌സ് തലപ്പത്തെത്തിയ സക്കീര്‍ ഹുസൈന്‍ ആദ്യം ചെയ്തത് ഏലൂരില്‍ നടന്ന 26 സംസ്ഥാനങ്ങള്‍ പങ്കെടുത്ത സൈക്കിള്‍ പോളോ മത്സരം ഉദ്ഘാടന ദിവസം തന്നെ ഇല്ലാതാക്കി. അതു വഴി ലീഗിലെ ഒരു ഗ്രൂപ്പിനെ സഖാവിന് തൃപ്തിപ്പെടുത്താ’ നായി.

പാര്‍ട്ടിയുടെ എതിരാളികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്നതും പാര്‍ട്ടിയുടെ സമരപരിപാടികള്‍ പോലും അതനുസരിച്ചാണ് ചെയ്യുന്നതെന്ന് സി പി എം നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. എതിര്‍ പാര്‍ട്ടിയുടെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി ഇടപ്പള്ളി ക്രോസ്സിംഗ് ഒരു മാസം അടച്ചിടാനും സയന്‍സ് പാര്‍ക്കില്‍ അതിക്രമിച്ച് കയറാനും പ്രേരണയായി. മുന്‍കൈ എടുത്തത കളമശേരിയിലെ മുന്‍ നഗരസഭ ചെയര്‍മാന് വേണ്ടിയാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

അതിലും ഗുരുതരമാണ് ഇബ്രാഹിം കുഞ്ഞിന്റെ വിജയത്തിനായി ‘കഠിനാധ്യാനം ‘ ചെയ്ത നാറുന്ന കഥകള്‍.
അദ്ദേഹത്തിനെതിരെ കഴിഞ്ഞ 15 ന് കളമശേരിയില്‍ നിരന്ന പോസ്റ്ററുകളില്‍ ഒരു കെട്ടിടം തന്നെ സമ്മാനിച്ചെന്ന കഥയും ഉള്‍പ്പെട്ടിട്ടുണ്ട്.

പാര്‍ട്ടിയുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ മാത്രമല്ല അല്ലാതെയും സക്കീര്‍ ഹുസൈന്‍ പ്രതിയായിട്ടുണ്ട്. അങ്ങിനെയാണ് കളമശേരിയിലെ കേഡിലിസ്റ്റില്‍ സക്കീര്‍ ഹുസൈന്‍ കയറിപ്പറ്റുന്നത്.

Top