ആദിവാസികളെ ‘വനവാസികള്‍’ എന്ന് വിളിച്ച് പിണറായിയുടെ റിപ്പബ്ലിക് ദിന ഫേസ്ബുക്ക് പോസ്റ്റ്; മുഖ്യമന്ത്രിയുടെത് സംഘപരിവാര്‍ ഭാഷയെന്ന് വ്യാപക വിമര്‍ശനം

രാജ്യം റിപ്പബ്ലിക് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തന്റെ ഫേസ്ബുക്കില്‍ പതിച്ച നീണ്ട കുറിപ്പിലാണ് ആദിവാസികളെ ‘വനവാസികള്‍’ എന്ന് വിശേഷിപ്പിച്ചത്. സാധാരണയായി സംഘപരിവാര്‍ സംഘടനകളാണ് ആദിവാസികളെ വനവാസികള്‍ എന്ന് വിശേഷിപ്പിക്കാറുള്ളത്. ദലിത് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ പരാമര്‍ശത്തിനെതിരെ നിരന്തരം ശബ്ദമുയിര്‍ത്തി വരുന്നതുമാണ്.

ഡോ. അംബേദ്ക്കറെ സ്മരിച്ചുകൊണ്ട് തുടങ്ങുന്ന കുറിപ്പില്‍ രാജ്യത്തിന്റെ വൈവിദ്ധ്യവും സാഹോദര്യവും സംരക്ഷിക്കണമെന്നും അതിനായി പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തണമെന്നും പറയുന്നുണ്ട്. ദലിതര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും പ്രത്യേകം പരാമര്‍ശിക്കുണ്ട്. ജനാധിപത്യമെന്നത് ഭൂരിപക്ഷത്തിന്റെ മാത്രം അഭിപ്രായം ഉച്ചത്തില്‍ പറയലല്ല എന്നും ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങളെക്കൂടി കണക്കിലെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ പ്രസ്താവനയ്‌ക്കെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ആദാവിസകളെ വരുതിക്കു നിര്‍ത്താനും അവരുടെ രാഷ്ടരീയത്തെ ഇല്ലായ്മ ചെയ്യാനുമായി സംഘപരിവാര്‍ ഉപയോഗിക്കുന്ന പദപ്രയോഗങ്ങള്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയില്‍ നിന്നുയരുന്നത് ആശങ്കയോടെമാത്രമേ കാണാനാകൂ എന്ന് വിമര്‍ശകര്‍ പറയുന്നു.

Top