തിരുവനന്തപുരം: മാധ്യമങ്ങളെ പരസ്യമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും. സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ കേരള സംസ്ഥാന സമ്മേളന ഉദ്ഘാടന വേദിയില്‍ വെച്ചാണ് മാധ്യമങ്ങളെ അദ്ദേഹം ഉപദേശിച്ചത്.
‘ദൃശ്യമാധ്യമങ്ങള്‍ വന്നതോടെ വാര്‍ത്ത ആദ്യം നല്‍കാനുള്ള മല്‍സരമാണ് നടക്കുന്നത്. എന്നാല്‍ ആദ്യം വാര്‍ത്ത നല്‍കാനുള്ള തിരക്കിനിടെ നേര് ഇല്ലാതാകുന്നു. ഇതല്ല ശരിയായ മാധ്യമ രീതിയെന്ന് പഴയ തലമുറക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ പുതിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞു കൊടുക്കണം. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതിനൊപ്പം മാധ്യമങ്ങള്‍ക്കെതിരെയും വാര്‍ത്ത വരുന്നു.
നല്ല വാര്‍ത്ത നല്‍കാനും എതിരാളികളെ വലിയ തോതില്‍ ആക്ഷേപിക്കാനും വിലപേശലാണ് ഈ മേഖലയില്‍ നടക്കുന്നത്. വില പറഞ്ഞുറപ്പിക്കലില്‍ ഭീമന്‍ മാധ്യമ സ്ഥാപനങ്ങള്‍വരെ വീഴുന്നു. അത്തരം അപചയത്തിന്റെ ഭാഗമാകാതിരിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകണം. സീനിയര്‍ ജേര്‍ണലിസ്റ്റുകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു’.