പിണറായി ജനദ്രോഹ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍

തിരുവനന്തപുരം: പിണറായി വിജയന്‍ ജനദ്രോഹ മുഖ്യമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. നാടുനശിച്ചാലും വിരോധമില്ല തന്റെ രാഷ്ട്രീയക്കളി നടത്തണമെന്ന് ആണ് പിണറായി കരുതുന്നത്. കേരളം കണ്ട ക്രൂരനായ ‘ജനദ്രോഹി മുഖ്യമന്ത്രി’ എന്ന നിലയിലായിരിക്കും ഭാവിയില്‍ ചരിത്രം പിണറായി വിജയനെ രേഖപ്പെടുത്തുകയെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയും ബി.ജെ.പിയും ചേര്‍ന്ന് സംസ്ഥാനത്തെ യുദ്ധക്കളമാക്കിയെന്ന് സിുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുവീഴ്ത്തിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളുടെ സമാധാനജീവിതം ഉറപ്പുവരുത്തേണ്ട മുഖ്യമന്ത്രി തന്നെയാണ് അരാജകമായ അവസ്ഥയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

Top