ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാമെന്ന് പഠിപ്പിക്കുന്നു; എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്ന് പിണറായി

pinarayi-vijayan

തിരുവനന്തപുരം: ആളുകളെ എങ്ങനെ എളുപ്പത്തില്‍ കൊല്ലാമെന്ന് പരിശീലിക്കണമെങ്കില്‍ എസ്ഡിപിഐയില്‍ ചേര്‍ന്നാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല നടത്താന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ് എസ്ഡിപിഐ എന്നാണ് പിണറായി ആരോപിച്ചത്.

എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനു വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും പിണറായി വ്യക്തമാക്കി. കോഴിക്കോട് വേളത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കുറ്റ്യാടിയിലെ ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമാണ്. കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സ്ഥലത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, എസ്ഡിപിഐ ഭീകരസംഘടനയെന്ന് മുസ്‌ലിം ലീഗ് നിയമസഭയില്‍ ആരോപിച്ചു. എസ്ഡിപിഐയുടെ പ്രവര്‍ത്തനം രാജ്യത്തിന് അപകടമാണെന്ന് പാറയ്ക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് (ഐഎസ്) ആളെ കൂട്ടുന്നവരാണ് എസ്ഡിപിഐ. പൊലീസും എസ്ഡിപിഐയും തമ്മില്‍ ഒത്തുകളിക്കുകയാണെന്നും ലീഗ് അംഗം ആരോപിച്ചു.

വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കി. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ചചെയ്യണമെന്നാണ് ആവശ്യം. പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ രഹസ്യധാരണയെന്ന് പ്രതിപക്ഷം ആരോപിച്ചു. ആര്‍എസ്എസ്സും എസ്ഡിപിഐയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ്ഡിപിഐയോട് മൃദുസമീപനം എല്‍ഡിഎഫിനാണെന്നും ചെന്നിത്തല ആരോപിച്ചു.

Top