ജനവിധി അംഗീകരിക്കാനുളള സഹിഷ്ണുത ബിജെപി കാണിക്കണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: കേന്ദ്രഭരണ കക്ഷി എന്ന നിലയിലുള്ള ഉത്തരവാദിത്തം ബിജെപി കാണിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും നിയുക്ത മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍.

കേരളത്തിലെ ജനവിധി അംഗീകരിക്കാനുള്ള സഹിഷ്ണുത നഷ്ടപ്പെട്ടതിനാലാണ് കേരളത്തിലും ഡല്‍ഹിയിലും അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് ബിജെപി തിരിഞ്ഞത്.ധര്‍മ്മടം മണ്ഡലത്തില്‍ വിജയാഹ്‌ളാദ പ്രകടനം നടത്തിയ കുട്ടികളടക്കമുള്ളവര്‍ക്ക് നേരെ ആര്‍ എസ് എസ് വോട്ടെണ്ണല്‍ നാളില്‍ നടത്തിയ ആക്രമണത്തില്‍ രവീന്ദ്രന്‍ എന്ന എല്‍ ഡി എഫ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നു മുതല്‍ സംസ്ഥാനത്തിന്റെ പല മേഖലകളിലും ആര്‍എസ്എസ് അക്രമം അഴിച്ചു വിടുകയാണ്. അത് മറച്ചു വെച്ചാണ് ‘സിപിഐ എം അക്രമം’ എന്ന വ്യാജ ആരോപണവുമായി കേന്ദ്ര മന്ത്രി രംഗത്ത് വന്നതെന്ന് പിണറായി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായിയുടെ പ്രതികരണം.

ഇന്ന് സിപിഐ എം ആസ്ഥാനത്തിനു മുന്നില്‍ നടത്തിയ അതിക്രമങ്ങള്‍ ജനാധിപത്യ സമൂഹത്തിനു അംഗീകരിക്കാനാവാത്ത അസഹിഷ്ണുതാ പ്രകടനമാണ്. കേരളത്തിലെ ജനങ്ങളെ അവഹേളിക്കുന്ന വിധത്തില്‍ വ്യാജ പ്രചാരണം നടത്തി സ്വന്തം അക്രമം മൂടിവെക്കാനുള്ള അപഹാസ്യമായ ശ്രമത്തില്‍ നിന്ന് പിന്മാറാനും ജനാധിപത്യ വിരുദ്ധ മാള്‍ഗങ്ങള്‍ വെടിയാനും ബി ജെ പി നേതൃത്വം തയാറാകണമെന്ന് പിണറായി പറഞ്ഞു

Top