ധര്‍മടത്ത് ചര്‍ച്ച കൊഴുക്കുന്നു.. പിണറായിക്കുവേണ്ടി വി.എസ് 21ന് ധര്‍മടത്ത് എത്തുന്നു

തിരുവനന്തപുരം:സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അങ്കംകുറിച്ച ധര്‍മടം മണ്ഡലം ഏകപക്ഷീയ പോരാട്ടത്തിന്റെ ചൂടിലാണ്. പ്രചാരണത്തില്‍ എല്‍ഡിഎഫ് കൈവരിച്ചത് സമാനതകളില്ലാത്ത മുന്നേറ്റം. സ്ഥാനാര്‍ഥിനിര്‍ണയംപോലും കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകാത്ത യുഡിഎഫ് പാളയത്തില്‍ ഇപ്പോഴും കിതപ്പാറിയിട്ടില്ല. ചിത്രത്തിലില്ലാത്ത ബിജെപിക്കും ധര്‍മടം ബാലികേറാമലയാണ്. ഇടതുപക്ഷത്തെ ഏറ്റവും കരുത്തനായ നേതാവ് മത്സരിക്കുന്നതിനാല്‍ ധര്‍മടം മണ്ഡലം ദേശീയശ്രദ്ധയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പിണറായിയുടെ ജന്മനാട് ഉള്‍ക്കൊള്ളുന്ന മണ്ഡലം അദ്ദേഹത്തിന് ചരിത്രഭൂരിപക്ഷമാകും സമ്മാനിക്കുകയെന്നാണ് പറയപ്പെടുന്ന്ത് .
പിണറായി വിജയന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഈമാസം 21ന് ധര്‍മടത്ത് എത്തും. പിണറായി വിജയന്‍ 30ന് പാലക്കാട് ജില്ലയില്‍ എത്തുന്നുണ്ടെങ്കിലും മലമ്പുഴയില്‍ വി.എസിന് വേണ്ടി പ്രചാരണത്തിന് പോകുമോയെന്ന് ജില്ലാ നേതൃത്വം ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായ മണ്ഡലം ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗമാണ്. എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് എല്‍ഡിഎഫ്. എടക്കാട് മണ്ഡലത്തിന്റെ ഭാഗമായിരുന്ന പെരളശേരി, മുഴപ്പിലങ്ങാട്, കടമ്പൂര്‍, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തുകളും കൂത്തുപറമ്പില്‍ ഉള്‍പ്പെട്ട പിണറായിയും വേങ്ങാടും തലശേരിയുടെ ഭാഗമായിരുന്ന ധര്‍മടം പഞ്ചായത്തും ഉള്‍പ്പെട്ടതാണ് 2011ല്‍ രൂപംകൊണ്ട ധര്‍മടം മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ കെ നാരായണനോട് കനത്ത പരാജയം ഏറ്റുവാങ്ങിയ മമ്പറം ദിവാകരനാണ് വീണ്ടും യുഡിഎഫിനായി മത്സരിക്കുന്നത്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ത്തന്നെ യുഡിഎഫിന് താളംപിഴച്ചു. മുന്‍ കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സണായിരുന്ന എം സി ശ്രീജയെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍, കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം മമ്പറം ദിവാകരന്‍ തന്നെ സ്ഥാനാര്‍ഥിയായെത്തി.
1965ല്‍ രൂപീകരിച്ച എടക്കാട് മണ്ഡലത്തില്‍നിന്ന് കേരളത്തിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സി കണ്ണനാണ് ആദ്യ രണ്ടുതവണയും വിജയിച്ചത്്. എന്‍ രാമകൃഷ്ണനിലൂടെ ഒരുതവണ വലതുപക്ഷവും ജയിച്ചു. പി പി വി മൂസ, എ കെ ശശീന്ദ്രന്‍, ഒ ഭരതന്‍, എം വി ജയരാജന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് വിവിധ കാലയളവില്‍ പ്രതിനിധാനംചെയ്തവര്‍.vsp

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞതവണ 15,162 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ കെ നാരായണന്‍ വെന്നിക്കൊടി പാറിച്ചത്. 2014ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിക്ക് 14,961 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 30,337 ആയി ഉയര്‍ന്നു. പിണറായി വിജയന് നിയമസഭയിലേക്കുള്ള അഞ്ചാം മത്സരമാണിത്. 1970ല്‍ 26–ാം വയസ്സില്‍ കൂത്തുപറമ്പില്‍നിന്ന് ആദ്യമായി നിയമസഭാംഗമായി. 1977ലും 1991ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1996ല്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ– വൈദ്യുതി മന്ത്രിയായി.
കെപിസിസി അംഗമായ യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ 1995ല്‍ ഇരിക്കൂറില്‍നിന്ന് ജില്ലാ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിണറായി ചേരിക്കല്ല് സ്വദേശിയാണ്. ബിജെപി ജില്ലാ വൈസ് പ്രസിഡന്റും ആര്‍എസ്എസ് നേതാവുമായ മോഹനന്‍ മാനന്തേരിയാണ് ബിജെപി സ്ഥാനാര്‍ഥി. കൊളവല്ലൂര്‍ സ്കൂള്‍ അധ്യാപകനായിരുന്നു.
വി.എസ്. അച്യുതാനന്ദനും പിണറായി വിജയനുമൊപ്പം സി.പി.എം പ്രചാരണത്തിന്‍െറ ചുക്കാന്‍ പിടിക്കാന്‍ കോടിയേരി ബാലകൃഷ്ണനും എം.എ. ബേബിയും നേതൃത്വത്തിലുണ്ടാവും.വി.എസിന്‍െറയും പിണറായിയുടെയും കോടിയേരിയുടെയും ജില്ലാ പരിപാടികള്‍ 20ന് ആരംഭിക്കും. പിണറായി, കോടിയേരി എന്നിവരുടെ പരിപാടികള്‍ മേയ് ആറിന് സമാപിക്കും. വി.എസിന്‍േറത് മേയ് മൂന്നിനാണ് സമാപിക്കുക.
ബേബിയുടേത് 21ന് ആരംഭിച്ച് മേയ് 13 വരെ തുടരും. ധര്‍മടം ഉള്‍പ്പെടുന്ന കണ്ണൂരില്‍ പ്രചാരണ പരിപാടിക്ക് വി.എസ് എത്തുന്ന 21ന് പക്ഷേ, പിണറായി കൊല്ലത്ത് പ്രചാരണത്തിലാവും.
പിണറായി പാലക്കാട് ജില്ലയില്‍ എത്തുന്ന 30ന് വി.എസ് ആലപ്പുഴയില്‍ പ്രചാരണത്തിലായിരിക്കും. നേതാക്കളുടെ ജില്ലകളിലെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നതോടെ സി.പി.എം സജീവമായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.

Top