അനാവശ്യ ചെലവുകൾ എങ്ങനെ ഉണ്ടാക്കാമെന്ന ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണോ സർക്കാർ എന്ന സംശയമുണ്ടാക്കുന്ന തരത്തിലാണ്പിണറായി സർക്കാറിൻ്റെ ഇപ്പോഴത്തെ പ്രവൃത്തികൾ. കഴിഞ്ഞ ദിവസം വിവാദമുയർത്തിയ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനത്തിന് ശേഷം ഇപ്പോൾ ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങാനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടിരിക്കുകയാണ്.
വി.ഐ.പി സുരക്ഷയുടെ പേരിലാണ് കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതാണെന്നാണ് റിപ്പോർട്ട്. ടെൻഡർ വിളിക്കാതെ ജപ്പാൻ കമ്പനിയുടെ കാർ വാങ്ങാനാണ് പദ്ധതി. ഇതിനായി ഒന്നരക്കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ സംസ്ഥാനത്തുണ്ട്. അതിനുപുറമേയാണ് വീണ്ടും വാഹനങ്ങൾ വാങ്ങാൻ സർക്കാർ പദ്ധതിയിടുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പൊലീസ് നവീകരണത്തിനായുള്ള കേന്ദ്ര ഫണ്ട് എടുത്താണ് കാറുകൾ വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. രണ്ട് ടാറ്റാ സഫാരിയും രണ്ട് മിത്‍സുബിഷി പജേറോയുമാണ് സംസ്ഥാനത്തുള്ളത്. കഴിഞ്ഞ വർഷമാണ് 1.10 കോടി ചെലവിൽ പുതിയ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങിയത്. ടെൻഡറില്ലാതെ ഇവ വാങ്ങാൻ 30ശതമാനം തുക മുൻകൂറായി നൽകിയ ഡി.ജി.പിയുടെ നടപടിയിൽ ആഭ്യന്തര വകുപ്പ് വിശദീകരണം തേടിയിരുന്നു.
എന്നാൽ സുരക്ഷ കാരണങ്ങളാൽ ടെൻഡർ വിളിക്കാനാവില്ലെന്നാണ് മറുപടി. മാവോയിസ്റ്റ് ഭീഷണിയുടെ പേര് പറഞ്ഞാണ് ഹെലികോപ്ടർ വാടകയ്ക്ക് എടുക്കുന്നതെങ്കിലും മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ആകാശ സഞ്ചാരത്തിന് വേണ്ടിയാണെന്ന് പൊലീസ് വകുപ്പിൽ നിന്നുതന്നെ സംസാരമുണ്ട്. മാവോയിസ്റ്റുകളുടെയും രക്ഷാപ്രവർത്തനത്തിന്റെയും പേര് പറഞ്ഞ് ഹെലികോപ്ടർ വാടകയ്ക്ക് എടുത്താൽ പ്രശ്നമില്ലെന്നാണ് സർക്കാരിന് കിട്ടിയ ഉപദേശം.
മാവോയിസ്റ്റ് ഭീഷണിയുടെ പേരിൽ മൈൻ കയറിയാൽ കുഴപ്പുമുണ്ടാകാത്ത കവചിത വാഹനവും ഹെലികോപ്റ്ററും ഇപ്പോൾ ബുള്ളറ്റ് പ്രൂഫ് കാറുമടക്കം കോടികളുടെ പാഴ് ചെലവാണ് സർക്കാർ ഉണ്ടാക്കാൻ പോകുന്നത്. ജനങ്ങൾക്ക് ലഭിക്കേണ്ട പണമാണ് ഖജനാവിൽ നിന്നും ഒരു കണക്കുമില്ലാതെ ഒഴുകിപ്പോകാൻ പോകുന്നത്.