പാവങ്ങളുടെ കണ്ണീരൊപ്പുന്ന സര്‍ക്കാര്‍: എല്‍ഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിതരണം ചെയ്തത് 335 കോടി

തിരുവനന്തപുരം: വിവാദങ്ങളും പ്രശ്‌നകലുഷിതവുമായ ഭരണം എന്നാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ കൂടെയുണ്ടെന്നും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്നെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായധനമായി വിതരണം ചെയ്തത് 335 കോടി രൂപ. വിവിധ മേഖലകളില്‍ ദുരിതം അനുഭവിക്കുന്ന 2.3 ലക്ഷം പേര്‍ക്ക് ആശ്വാസമേകാനാണ് ഇത്രയും തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഇതേ കാലയളവില്‍ 2011 ജൂണ്‍ മുതല്‍ 2013 ജനുവരി വരെ 169 കോടി രൂപയായിരുന്നു ദുരിതാശ്വാസനിധിയില്‍ നിന്നും വിതരണം ചെയ്തത്. കൂടുതല്‍ ആളുകളിലേക്ക് ധനസഹായം എത്തിക്കാന്‍ ഇത്തവണ കഴിഞ്ഞതായി സമൂഹമാധ്യമത്തിലെ കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരിതാശ്വാസനിധിയില്‍ നിന്നും വേഗത്തില്‍ സഹായധനം അനുവദിക്കാന്‍ കുറ്റമറ്റ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്‍കാനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനസഹായം ലഭിക്കുന്നതിനുള്ള അപേക്ഷയുമായി ആരും സെക്രട്ടേറിയറ്റില്‍ നേരിട്ട് എത്തണമെന്നില്ലെന്നും മുഖ്യമന്ത്രി കുറിച്ചു. ചികിത്സാ രേഖകളും ചികിത്സക്ക് ചെലവിടുന്ന തുക സംബന്ധിച്ചും കൃത്യമായ വിവരങ്ങളും അപേക്ഷക്കൊപ്പം ഉണ്ടെങ്കില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ട് ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കൂടി നിലവില്‍ വന്നതോടെ കാലതാമസം ഇല്ലാതെ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു. തുക അനുവദിച്ച് ഉത്തരവിറങ്ങിയാലും പണം ലഭ്യമാകുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ സഹായധനം നേരിട്ട് അപേക്ഷകന്റെ അക്കൗണ്ടില്‍ എത്തിക്കുന്ന പദ്ധതി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തോടെ അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കുന്ന പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത് – മുഖ്യമന്ത്രി കുറിച്ചു.

Top