തിരുവനന്തപുരം: കെഎം മാണി കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ചും മാണിയെ ഇടത് സ്വീകരിക്കുമോ എന്നതിനെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുന്നു. കെ എം മാണിയുടെ നിലപാട് സ്വാഭാവികമാണെന്നാണ് പിണറായി പറഞ്ഞത്.
ഞങ്ങള്‍ തെരഞ്ഞെടുപ്പോടെ യുഡിഎഫ് തകരുമെന്ന് പറഞ്ഞിരുന്നു. അതിനെ പരിഹസിച്ചവര്‍ക്ക് രണ്ടാമാസം കഴിഞ്ഞപ്പോള്‍ മൂന്ന് തൂണുകളിലൊന്ന് മാറുന്നത് കണ്ടു. യുഡിഎഫിന് പ്രധാനമായും മൂന്ന് തൂണുകളാണുള്ളത്. കോണ്‍ഗ്രസും ലീഗും കേരള കോണ്‍ഗ്രസും. അങ്ങനെ മൂന്ന് തൂണുകളുള്ള സൗദത്തില്‍ ഒരു തൂണു പോയി. അതിനിയും തകരുമെന്ന് പിണറായി പറഞ്ഞു. ബിജെപിയുമായി ബന്ധമില്ലെന്ന് മാണി തുറന്ന് പറഞ്ഞാല്‍ മാത്രമേ സഹകരണമുണ്ടാകൂവെന്ന സൂചനയും പിണറായി നല്‍കി.
എന്നാല്‍ മാണിയുടെ വിട്ടു പോക്കില്‍ മറ്റൊരു പ്രശ്നവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിയമസഭയിലും പാര്‍ലമെന്റിലും ഇടതു മുന്നണിയോടു കോണ്‍ഗ്രസിനോടും ബിജെപിയോടും തുല്യദൂരം പാലിക്കുമെന്നാണ് മാണി പറയുന്നത്. നന്മ ചെയ്താല്‍ പിന്താങ്ങുമെന്നും പറഞ്ഞു. അതായത് കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎയിലും മാണി നന്മ കാണുന്നു. അത് ബിജെപി സര്‍ക്കാരാണ്. ആര്‍എസ്എസാണ് അതിനെ നയിക്കുന്നത്. ആര്‍എസ് എസാണ് നമ്മുടെ നാട്ടില്‍ ഘര്‍വാപ്പസി നടപ്പാക്കിയത്. സംഘപരിവാറിന്റെ ഘര്‍വാപ്പസില്‍ ആക്രമിക്കപ്പെട്ടത് ക്രൈസ്തവ വിഭാഗമാണ്. ആ ആര്‍എസ്എസില്‍ നന്മകാണാന്‍ മാണിക്ക് കഴിയുന്നു. അത് കേരളാ കോണ്‍ഗ്രസിന്റെ സര്‍വ്വ നാശത്തിന് കാരണമാകുമെന്നും വിശദീകരിച്ചു.
യുഡിഎഫ് തകരും. ദിവസങ്ങള്‍ മാത്രമേ അതിന് ആയുസുള്ളൂ. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സമരം ചെയ്യുന്നു. അവര്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതില്‍ നിന്ന് മുഖം രക്ഷിക്കാനാണ് സമരമെന്നും പിണറായി പറഞ്ഞു.