
പിറവം: പിറവം പള്ളിയില്‍ സംഘര്‍ഷാവസ്ഥ. പിറവം പള്ളി തര്‍ക്കം സംബന്ധിച്ച് സുപ്രീം കോടതി പ്രഖ്യാപിച്ച വിധി നടപ്പിലാക്കാനെത്തിയ പോലീസിനെ യാക്കോബായ വിഭാഗം തടഞ്ഞു. ഓര്‍ത്തഡോക്സ് സഭയ്ക്ക് പിറവം പള്ളി വിട്ടുകൊടുക്കണമെന്നാണ് സുപ്രീം കോടതിയുടെ വിധി. എന്നാല്‍ വിധി നടപ്പാക്കാനെത്തിയ പോലീസിനെ വിശ്വാസികളും വൈദികരും ചേര്‍ന്ന് തടയുകയായിരുന്നു. അതിനിടെ രണ്ട് വിശ്വാസികള്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണിയുമായി പള്ളിക്ക് മുകളില്‍ നിലയുറപ്പിച്ചിച്ചു.
സംഘര്‍ഷം കണക്കിലെടുത്ത് നാല് മണിയോടെ പോലീസ് താല്‍ക്കാലികമായി പിന്‍മാറി. എന്നാല്‍ വിശ്വാസികള്‍ പിരിഞ്ഞു പോകാന്‍ തയ്യാറായിട്ടില്ല. പോലീസ് സംഘം പള്ളിക്ക് പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പിറവം പള്ളിത്തര്‍ക്കം നാളെ ഹൈക്കോടതി കേള്‍ക്കാനിരിക്കെയാണ് ഇന്ന് പോലീസ് സംഘം എത്തിയത്. നാളെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും.