ശശിക്കെതിരെ നടപടി; ആറുമാസം സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്ക് എതിരെ പാര്‍ട്ടി നടപടി. നടപടിയായി ആറുമാസത്തെ സസ്‌പെന്‍ഷനാണ് പാര്‍ട്ടി നടപടി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതി നല്‍കിയ പരാതിയിലാണ് സിപിഎം നടപടി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

ഷാര്‍ണൂര്‍ എം.എല്‍.എയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും കൂടിയായ ശശിയെ തരംതാഴ്ത്തുമെന്നാണ് സൂചനകളുണ്ടായിരുന്നതെങ്കിലും സസ്പെന്‍ഷന്‍ നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. അതേസമയം, പെണ്‍കുട്ടിയുടെ ലൈഗികാരോപണമെന്ന പരാതി അന്വേഷണ കമ്മിഷന്‍ പൂര്‍ണമായും തള്ളി. പകരം ഫോണിലൂടെ അപമാനിച്ചെന്ന കാരണത്തിനാണ് ശശിക്കെതിരെ നടപടി എടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സസ്പെന്‍ഷന്‍ നടപടി ശശിയുടെ എം.എല്‍.എ പദവിക്ക് വിഘാതം സൃഷ്ടിക്കില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍. മാത്രമല്ല നാളെ മുതല്‍ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ പ്രതിരോധിക്കാനും സര്‍ക്കാരിന് കരുത്തേകും.

Top