ക്യാപ്റ്റന്‍ പി.കെ.ആര്‍.നായര്‍ നിര്യാതനായി

വഴുതക്കാട്: കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗവും എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ്സ് ചെയര്‍മാനും കേരള പോര്‍ട്ട് ഡയറക്ടറുമായിരുന്ന സാഗരയില്‍ (പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിനു എതിര്‍വശം) ക്യാപ്റ്റന്‍ പി.കെ.ആര്‍. നായര്‍ (87) നിര്യാതനായി. നിലവില്‍ കേരള മാരി ടൈം സൊസൈറ്റിയുടെ മാരിടൈം എക്‌സ്‌പെര്‍ട് ആണ്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ട്രസ്റ്റി, കുമരകം ബോട്ട് അപകട ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം, കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ്‌മെന്‍ റിഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഇന്‍ലാന്റ് വാട്ടര്‍ ട്രാന്‍പോര്‍ട്ട് അഡൈ്വസര്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ക്യാപ്റ്റന്‍, കല്‍ക്കട്ട പോര്‍ട്ട് ട്രസ്റ്റിന്റെ ഹൂഗ്ലി പൈലറ്റ്, ഇന്‍ഡ്യന്‍ നേവി ലഫ്റ്റനന്റ് കമാന്‍ഡര്‍, വഴുതക്കാട് ശ്രീ വിഘ്‌നേശ്വര എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്, ട്രിവാന്‍ഡ്രം ക്ലബ്ബ്, ടെന്നീസ് ക്ലബ്ബ് എന്നിവയുടെ പ്രസിഡന്റ്, രാജേന്ദ്ര ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം 11-07-2017 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ഭൗതിക ശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു.കോണ്‍ഗ്രസ്സ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി മരണം വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍ പി.കെ.ആര്‍. നായരുടെ ബന്ധുക്കളുമായി ടെലിഫോണില്‍ സംസാരിച്ചു.
ഭാര്യ : സതീ ആര്‍. നായര്‍,മക്കള്‍ : ഗീതാ രമേഷ്, സുനന്ദ സുനില്‍കുമാര്‍ (കാര്‍ത്തിക), സുജാത ബാല്‍ഗോവിന്ദ് .മരുമക്കള്‍ : ഡോ. രമേഷ് ബാബു, ഡോ. ജെ. സുനില്‍കുമാര്‍, കമാന്‍ഡര്‍ ബാല്‍ഗോവിന്ദ് കുഞ്ഞിരാമന്‍.

അനുശോചിച്ചു
കെ.പി.സി.സി. എക്‌സിക്യൂട്ടീവ് അംഗവും എക്‌സ് സര്‍വീസ് മെന്‍ കോണ്‍ഗ്രസ്സ് ചെയര്‍മാനും കേരള പോര്‍ട്ട് ഡയറക്ടറുമായിരുന്ന  ക്യാപ്റ്റന്‍ പി.കെ.ആര്‍. നായരുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസ്സന്‍ അനുശോചിച്ചു.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ട്രസ്റ്റി, കുമരകം ബോട്ട് അപകട ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം, കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ്‌മെന്‍ റിഹാബിലിറ്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, ഇന്‍ലാന്റ് വാട്ടര്‍ ട്രാന്‍പോര്‍ട്ട് അഡൈ്വസര്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ക്യാപ്റ്റന്‍, കല്‍ക്കട്ട പോര്‍ട്ട് ട്രസ്റ്റിന്റെ ഹൂഗ്ലി പൈലറ്റ്, ഇന്‍ഡ്യന്‍ നേവി ലഫ്റ്റനന്റ് കമാന്‍ഡര്‍, വഴുതക്കാട് ശ്രീ വിഘ്‌നേശ്വര എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്, ട്രിവാന്‍ഡ്രം ക്ലബ്ബ്, ടെന്നീസ് ക്ലബ്ബ് എന്നിവയുടെ പ്രസിഡന്റ്, രാജേന്ദ്ര ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി തുടങ്ങി ഏറ്റെടുത്ത എല്ലാ പദവികളും ഉത്തരവാദിത്തത്തോടും ആത്മാര്‍ത്ഥതയോടും പ്രവര്‍ത്തിച്ച വ്യക്തിയാണ്  ക്യാപ്റ്റന്‍ പി.കെ.ആര്‍. നായര്‍. അദ്ദേഹത്തിന്റെ ദേഹവിയോഗം വ്യക്തിപരമായി എനിക്കും കോണ്‍ഗ്രസിനും ഒരു നഷ്ടമാണെന്നും എം.എം.ഹസ്സന്‍ അനുസ്മരിച്ചു.

 

Top