ഉത്തരാഖണ്ഡിൽ 40 പേർ തുരങ്കത്തിൽ കുടുങ്ങി; രക്ഷിക്കാൻ പുതിയ പ്ലാൻ; 900 എം എം പൈപ്പ്‌ തുരങ്കത്തിലേക്ക് കടത്തിവിടും

ഡൽഹി: ഉത്തരാഖണ്ഡിൽ നിർമാണം നടക്കുന്ന തുരങ്കം തകർന്ന് 40 തൊഴിലാളികൾ കുടുങ്ങിയിട്ട് 48 മണിക്കൂർ പിന്നിട്ടു. ഇവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്. ഉത്തരകാശിയിലെ ദണ്ഡൽഗാവിനെയും സിൽക്യാരയെയും ബന്ധിപ്പിക്കാനുല്‌ള തുരങ്കമാണ് ഇന്നലെ ഭാഗികമായി ഇടിഞ്ഞത്.

48 മണിക്കൂറിലേറയായി തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ഊർജ്ജിതമായ ശ്രമം തുടരുകയാണ്.ഞായറാഴ്ച പുലർച്ചെയാണ് സംഭവം ഉണ്ടായത്. തൊട്ടുപിന്നാലെ തന്നെ കുടുങ്ങിക്കിടക്കുന്ന താെഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. 200 മീറ്റർ ചുറ്റളവിൽ പാറകൾ വീണുകിടക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ഒരു പാത സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്, ഏകദേശം 40 മീറ്റർ ദൂരത്തിലാണ് പാത സൃഷ്ടിക്കേണ്ടത്. അവശിഷ്ടങ്ങൾക്കിടയിലൂടെ 900 എം എം വ്യാസമുള്ള പൈപ്പ് അവിടേക്ക് ദ്വാരമുണ്ടാക്കി തള്ളാനാണ് രക്ഷാസംഘം പദ്ധതി ഇടുന്നത്. തുരങ്കം തടസ്സപ്പെടുത്തുന്ന 21 മീറ്ററോളം സ്ലാബ് നീക്കം ചെയ്തിട്ടു‌ണ്ടെന്നും 19 മീറ്റർ പാത ഇനിയും വൃത്തിയാക്കാൻ ഉണ്ടെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.

ഹൊറിസോണ്ടലായി പൈപ്പ് തുളച്ച് പൈപ്പുകൾ അവശിഷ്ടങ്ങൾക്കിടയിലൂടെ തള്ളി തൊഴിലാളികളെ രക്ഷിക്കാനുള്ള ഓ​ഗർ മെഷീൻ പ്ലാറ്റ്ഫോം ഒരുക്കുന്നുണ്ടെന്ന് അധികൃതർ പറയുന്നു. രക്ഷാപ്രവർത്തനത്തിന് എല്ലാ സാമ​ഗ്രികളും യന്ത്രസാമ​ഗ്രികളും സൈറ്റിൽ എത്തിച്ചിട്ടുണ്ട്. ജസസേചന വകുപ്പിസെ വിദ​ഗ്ധരും പ്രവർത്തനത്തിൽ പങ്കാളിയായി.

ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചൽ എന്നിവിടങ്ങളിൽ നിന്നാണ് രക്ഷാപ്രവർത്തകർ എത്തിയിരിക്കുന്നത്. തുരങ്കത്തെ തടയുന്ന വലിയ കോൺക്രീറ്റുകളുടെ കൂമ്പാരം, തകർന്ന മേൽക്കൂരയിയിലെ മെറ്റൽ ബാറുകൾ എന്നിവ രക്ഷാപ്രവർത്തകർക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതായി സ്ഥലത്തു നിന്നുള്ള വീഡിയോകളിൽ വ്യക്തമാണ്.

ബ്രഹ്മഖൽ – യമുനോത്രി ദേശീയ പാതയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നതിന് പിന്നാലെയാണ് തൊഴിലാളികൾ ഇതിനകത്ത് കുടുങ്ങിയത്. ബഫർ സോണിൽ കുടുങ്ങിയ താെഴിലാളികൾക്ക് പരിക്കില്ല. ജല പൈപ്പ് ലൈനുകൾ വഴി ഭക്ഷണവും ഓക്സിജനും വിതരണം ചെയ്യുന്നുണ്ട്.

അവർക്ക് നടക്കാനും ശ്വസിക്കാനും 400 മീറ്ററോശം ബഫറുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. രക്ഷാപ്രവർത്തകർ വോക്കി – ടോക്കീസ്​​ഉപയോഗിച്ച് തൊഴിലാളികളുമായി ആശയവിനിമയം നടത്തി. ഒരു സ്ക്രാപ്പ് പേപ്പറിലെ കുറിപ്പ് വഴിയാണ് ആദ്യം ബന്ധപ്പെട്ടത് പിന്നീട് രക്ഷാപ്രവർത്തകർക്ക് റേഡിയോ ഹാൻഡ്സെറ്റുകൾ ഉപയോഗിച്ച് കണക്റ്റുചെയ്യാൻ കഴിഞ്ഞു.

ബ്രഹ്മഖൽ -യമുനോത്രി ദേശീയ പാതയിൽ ഉത്തരകാശിയിലെ സിൽക്യാര, ദണ്ഡൽഗാവ് എന്നിവിടങ്ങളിൽ ചേരുന്ന 4.5 കിലോമീറ്റർ തുരങ്കം ചാർധാം പദ്ധതിയുടെ ഭാ​ഗമാണ്. ഇത് പൂർത്തിയായാൽ 26 കിലോ മീറ്റർ ദൂരം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായതാണ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എന്നാൽ തകർച്ചയുടെ കൃത്യമായ കാരണം കണ്ടെത്തൻ അന്വേഷണം തുടരുന്നു

Top