പീഡന ഫാദര്‍ റോബിന് കൂട്ടു നിന്നവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും; ചൈല്‍ഡ് ലൈന്‍ ചെയര്‍മാനായിരുന്ന തേരകത്തിന്റെയും സിസ്റ്റര്‍മാരുടെയും കാര്യത്തില്‍ തീരുമാനം ഇന്ന്

കൊച്ചി: കൊട്ടിയൂരില്‍ വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസുമായി ബന്ധപ്പെട്ട മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ഫാദര്‍ തോമസ് തേരകം, ദത്തെടുക്കല്‍ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ എന്നിവരുടെ ഹര്‍ജികളാണ് സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തുന്നത്. ഹര്‍ജി തീര്‍പ്പാക്കും വരെ പ്രതികളെ അറസ്റ്റുചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, വൈദികന്‍ റോബിന്‍ വടക്കുംചേരി, വയനാട് മുന്‍ സി.ഡബ്‌ള്യു.സി ചെയര്‍മാന്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ ഒഴികയുള്ള പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാഅപേക്ഷ തലശ്ശേരി കോടതിയിലാണ് ഇന്ന് പരിഗണിക്കുക. അതെ സമയം പോലീസ് കസ്റ്റഡിയില്‍ ഉള്ള വൈദികന്‍ റോബിന്‍ വടക്കുംചേരിയുടെ കസ്റ്റഡി കാലാവധിയും റിമാന്‍ഡ് കാലാവധിയും ഇന്ന് തീരും. വൈദികനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top