പ്ലസ് വൺ പ്രവേശനം അനിശ്ചിത്വം അവസാനിപ്പിക്കണം: പി.ജെ.ജോസഫ്

കോട്ടയം: പത്താം ക്ലാസ് പാസായ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിക്കാത്ത സാഹചര്യം മൂലം സംസ്ഥാനത്ത് നിലനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ആവശ്യപ്പെട്ടു.

കെ.എസ്.സി ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പത്താം ക്ലാസ് പാസായ മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിഷയങ്ങൾ ലഭിക്കാത്ത സ്ഥിതിയാണ് സംസ്ഥാനത്തൊട്ടാകെ നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് മാതാപിതാക്കളിലും വിദ്യാർത്ഥികളിലും വലീയ മാനസീക സമ്മർദ്ദമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ ആശങ്ക പരിഹരിക്കാൻ നിലവിലുള്ള ബാച്ചുകളിൽ സീറ്റുകൾ വർദ്ധിപ്പിക്കുകയും പുതിയ ബാച്ചുകൾ അനുവദിക്കുകയും ചെയ്യണമെന്ന് പി.ജെ ജോസഫ് പറഞ്ഞു.

കെ.എസ്.സി സംസ്ഥാന പ്രസിഡൻ്റ് രാകേഷ് ഇടപ്പുര അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.സി തോമസ് എക്സ് എം പി , മോൻസ് ജോസഫ് എം.എൽ.എ, ജോയി ഏബ്രഹാം എക്സ് എം.പി , ഫ്രാൻസീസ് ജോർജ് എക്സ് എം.പി , കെ.എഫ്.വർഗീസ്, ജോൺ കെ.മാത്യൂസ്, ഡോ.ഗ്രസമ്മ മാത്യു,, കുഞ്ഞുകോശി പോൾ, പ്രിൻസ് ലൂക്കോസ്,സജി മഞ്ഞക്കടമ്പിൽ, വി.ജെ. ലാലി, ജയ്സൺ ജോസഫ്, മാത്തുക്കുട്ടി പ്ലാത്താനം, മജു പുളിക്കൻ, എ.കെ.ജോസഫ്, ജേക്കബ് കുര്യാക്കോസ്, കുര്യൻ പി.കുര്യൻ, അഭിലാഷ്കരകുളം, പ്രഫുൽ ഫ്രാൻസിസ്, ശ്രീകൃഷ്ണൻ ഇടത്തറയിൽ, എബിൻ എസ് ദാസ്, അശ്വിൻപടിഞ്ഞാറേക്കര, ജിബിൻ ജോർജ്, പോൾ വട്ടക്കുന്നേൽ, ജൻസ് നിരപ്പേൽ എന്നിവർ പ്രസംഗിച്ചു

Top