ന്യൂദല്‍ഹി: പശുഭക്തിയുടെ പേരില്‍ ആളുകളെ കൊലപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. അതേസമയം ഗോ രക്ഷ അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.പശുഭക്തിയുടെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും മോദി വ്യക്തമാക്കി.ഗോ സംരക്ഷണത്തെക്കുറിച്ച് മഹാത്മജിയെയോ ആചാര്യ വിനോഭ ഭാവയെ പോലെയോ അധികമാരും സംസാരിച്ചിട്ടില്ല. ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ മഹാത്മാഗാന്ധി അംഗീകരിക്കുന്ന ഒന്നല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
”പശുവിനെ ഹിന്ദുക്കള്‍ വിശുദ്ധമായി കരുതുന്നു. പശുക്കളുടെ സംരക്ഷണവും വേണ്ടതാണ്. എന്നാല്‍ അതിന്റെ പേരില്‍ നിയമം കയ്യിലെടുത്തുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാനാകില്ല. മനുഷ്യരെ കൊന്നല്ല പശുവിനെ സംരക്ഷിക്കേണ്ടത്. ഒരു സമൂഹം എന്ന നിലയില്‍ ഇവിടെ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. മഹാത്മാ ഗാന്ധി, ആചാര്യ വിനോബ ഭാവെ എന്നിവർ അക്രമത്തിന് എതിരായിരുന്നു”, പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്തിലും ഇത്തരം അക്രമങ്ങളെ മോദി അപലപിച്ചിരുന്നു. ഗോസംരക്ഷകരായി അക്രമം നടത്തുന്നവര്‍ സാമൂഹ്യദ്രോഹികളാണെന്നും ഇവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പക്ഷേ പശുശംരക്ഷണ വാദികള്‍ 17 കാരന്‍ ജുനൈദ് ഖാനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ഹരിയാനയിലെ ബല്ലബ് ഗഡിയില്‍ ജുനൈദിനെ ട്രെയിന്‍ യാത്രക്കിടെ അരുംകൊല ചെയ്ത സംഭവമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.
പക്ഷേ അതിന് ശേഷവും ആക്രമണങ്ങളും കൊലപാതകവും വര്‍ധിക്കുകയാണുണ്ടായത്.ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഗാന്ധിജിയുടെ ഗുരുവായിരുന്ന രാജ്ചന്ദ്രയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ക്ക് ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണാനുള്ള ശക്തിയുണ്ടെന്ന് മോദി ഓര്‍മ്മിപ്പിച്ചു.നേരത്തെ യുപിയിലെ ദാദ്രിയില്‍ അഖ്‌ലാഖ് കൊല്ലപ്പെട്ട ശേഷവും ഏറെ നാള്‍ പ്രതികരിക്കാതിരുന്ന മോദി കഴിഞ്ഞ ഓഗസ്റ്റില്‍ ഗോ രക്ഷകര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
അക്രമങ്ങള്‍ നടക്കുന്നത് കര്‍ശനമായി തടഞ്ഞ മഹാത്മാഗാന്ധിയുടെ നാടാണിത്. ഒരു സമൂഹം എന്ന നിലയില്‍ നമ്മുടെ ചരിത്രവുമായി ബന്ധപ്പെട്ട് നില്‍ക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പക്ഷേ പശുശംരക്ഷണ വാദികള്‍ 17 കാരന്‍ ജുനൈദ് ഖാനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല. ഹരിയാനയിലെ ബല്ലബ് ഗഡിയില്‍ ജുനൈദിനെ ട്രെയിന്‍ യാത്രക്കിടെ അരുംകൊല ചെയ്ത സംഭവമുണ്ടായി ഒരാഴ്ച കഴിഞ്ഞിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.