ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായുള്ള, സുപ്രീം കോടതി നിർദേശപ്രകാരമുള്ള, ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ അറിയിച്ചു. ‘ശ്രീമരാമ ജന്മഭൂമി തീർത്ഥക്ഷേത്ര’ എന്ന പേരിലാണ് ട്രസ്റ്റ് രൂപീകരിച്ചിരിക്കുന്നത്. ട്രസ്റ്റ് രൂപീകരണം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചെന്നു വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്‌സഭയില്‍ പ്രഖ്യാപനം നടത്തിയത്. ശ്രീരാമ ജന്മഭൂമി തീര്‍ഥ് ക്ഷേത്ര എന്നാണ് ട്രസ്റ്റിന്റെ പേര്. ക്ഷേത്ര നിര്‍മാണത്തിന് ട്രസ്റ്റിന് പൂര്‍ണ സ്വാതന്ത്യമുണ്ടാകും. അയോധ്യയിലെ മുഴുവന്‍ ഭൂമിയും ട്രസ്റ്റിന് കൈമാറും. സര്‍ക്കാര്‍ ഏറ്റെടുത്ത് 67.73 ഏക്കര്‍ ഭൂമിയും ട്രസ്റ്റിനു നല്‍കും. തീര്‍ഥാടകരുടെ പ്രവാഹം കണക്കിലെടുത്താകും ക്ഷേത്രത്തിന്റേയും അനുബന്ധ സൗകര്യങ്ങളുടേയും നിര്‍മാണമെന്നും പ്രധാനമന്ത്രി.
ഒപ്പം, കോടതി വിധി പ്രകാരം സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കാനുള്ള നടപടികള്‍ തുടങ്ങിയെന്നും പ്രധാനമന്ത്രി. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും ഭാരതത്തില്‍ ഹിന്ദു, മുസ്ലിം, സിഖ്, ക്രിസ്ത്യന്‍ ബുദ്ധിസ്റ്റ്, പാര്‍സി, ജെയിന്‍ എല്ലാവരും ഒരു കുടുംബമാണെന്നും പ്രധാനമന്ത്രി. സബ്കാ സാത്ത് സബ്കാ വികാസ് എന്ന നയമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും അതു തുടരുമെന്നും അദ്ദേഹം. അയോധ്യ വിധിയെ തുടര്‍ന്ന് ഇന്ത്യയിലെ ജനങ്ങള്‍ വളരെ വലിയ ജനാധിപത്യ ബോധമാണ് പ്രകടിപ്പിച്ചത്. ഇതില്‍ 130 കോടി ഇന്ത്യക്കാരേയും സല്യൂട്ട് ചെയ്യുന്നെന്നും മോദി.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഈ പ്രഖ്യാപനം വരുന്നതെന്നതും ശ്രദ്ധേയമാണ്. പ്രഖ്യാപനം ലോക്‌സഭയുടെ അജണ്ടയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നുമില്ല. ഈ വിഷയത്തിൽ സുപ്രീം കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെടില്ല എന്ന് സർക്കാർ വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള അയോദ്ധ്യയിലെ മുഴുവൻ ഭൂമിയും ഈ ട്രസ്റ്റിന് നൽകാൻ തീരുമാനമെടുത്തു എന്നതാണ് സുപ്രധാനമായ മറ്റൊരു കാര്യം.
സുപ്രീം കോടതി നിർദേശപ്രകാരം 2.77 ഏക്കർ ഭൂമിയാണ് ക്ഷേത്ര നിർമാണത്തിനായി കേന്ദ്ര സർക്കാർ നൽകേണ്ടിയിരുന്നത്. എന്നാൽ ഈ ഭൂമിക്ക് ചുറ്റുമുള്ള, കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 67 ഏക്കർ സ്ഥലം കൂടി ട്രസ്റ്റിന് നൽകും എന്ന തീരുമാനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതോടെ ഏതാണ്ട് 70 ഏക്കർ വരുന്ന ഭൂമി മുഴുവനും രാമക്ഷേത്ര നിർമാണത്തിനായി മാറ്റിവയ്ക്കാനുള്ള തീരുമാനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്.അതേസമയം മസ്ജിദ് നിർമിക്കാനായി അഞ്ചേക്കർ ഭൂമി ഉത്തർ പ്രദേശ് സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും മോദി ലോക്സഭയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഈ ഭൂമി എവിടെയാണ് കണ്ടെത്തിയതെന്നും ക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റിൽ ആരൊക്കെ ഉണ്ടാകുമെന്നുമുള്ള കാര്യത്തിലുള്ള വിശദാംശങ്ങൾ പ്രധാനമന്ത്രി നൽകിയിട്ടില്ല.