100 വർഷത്തേക്ക് കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ല !

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണ്‍വേളയില്‍ കുടിയേറ്റത്തൊഴിലാളികളെ കോണ്‍ഗ്രസ് പലായനത്തിന് പ്രേരിപ്പിച്ചുവെന്നും ദുരിതത്തിലേയ്ക്ക് തള്ളിവിട്ടുവെന്നും മോദി പറഞ്ഞു.

കൊറോണ മോദിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നാണ് ചിലര്‍ കരുതിയത്. കൊറിയന്‍ യുദ്ധത്തിന്‍റെ പേരില്‍വരെ ജവഹര്‍ലാല്‍ നെഹ്റു വിലക്കയറ്റത്തെ ന്യായീകരിച്ചിട്ടുണ്ട്. വിഘടന നിലപാട് കോണ്‍ഗ്രസിന്‍റെ ജനിതക ഘടനയിലുള്ളതാണെന്നും മോദി കുറ്റപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ചത്. നെഹ്റുവിന്‍റെ വാക്കുകളാണ് പ്രസംഗത്തില്‍ കൂടുതലായി ഉപയോഗിച്ചത്.

കോവിഡ് മഹാമാരിയെ കോണ്‍ഗ്രസ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചുവെന്നാണ് മോദിയുടെ ആരോപണം. 100 വര്‍ഷത്തേയ്ക്ക് അധികാരത്തില്‍ വരില്ലെന്ന് കോണ്‍ഗ്രസ് സ്വയം തീരുമാനിച്ചിരിക്കുകയാണ്. രാവിലെ മുതല്‍ മോദി വിരോധം പ്രചരിപ്പിക്കുകയാണ്. നേടാന്‍ കഴിയില്ലെങ്കില്‍ നശിപ്പിക്കുക എന്നതാണ് മനോഭാവം. കോണ്‍ഗ്രസ് രാജ്യവിരുദ്ധര്‍ക്ക് പ്രോല്‍സാഹനം നല്‍കുകയാണ്.

സ്വദേശിവല്‍ക്കരണത്തെയും സ്വാശ്രയത്വപരിപാടിയെയും തടയുകയാണ്. നിക്ഷേപകരെ വൈറസിന്‍റെ വകഭേദത്തോടാണ് രാഹുല്‍ ഗാന്ധി ഉപമിച്ചത്. നെഹ്റുവിന്‍റെയും ഇന്ദിരാഗാന്ധിയുടെയും ഭരണത്തെ ടാറ്റയുടെയും ബിര്‍ലയുടെയും ഭരണമെന്ന് പരിഹസിച്ചിരുന്ന അന്നത്തെ പ്രതിപക്ഷത്തിന്‍റെ ശീലം ഇപ്പോള്‍ കോണ്‍ഗ്രസും ഏറ്റെടുത്തിരിക്കുകയാണ്.

കൊറിയയില്‍ യുദ്ധമുണ്ടായാലും രാജ്യത്ത് വിലക്കയറ്റമുണ്ടാകുമെന്നാണ് ജവര്‍ലാല്‍ നെഹ്റു ചെങ്കോട്ടയില്‍ പ്രസംഗിച്ചത്. യുപിഎ ഭരണകാലത്ത് വിലക്കയറ്റം ഇരട്ട അക്കത്തിലാണ്. എന്നാല്‍ തന്‍റെ സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയെന്നും മോദി അവകാശപ്പെട്ടു. തമിഴ്‍വികാരം ഇളക്കിവിടാനാണ് ചിലര്‍ ശ്രമിച്ചത്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന് വീരവണക്കം ചെല്ലിയവരാണ് തമിഴ് ജനതയെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top