
കൊച്ചി:നരേന്ദ്ര മോഡി രാജിവച്ച് ഒഴിയണമെന്ന് കോൺഗ്രസ് നേതാവ് – വി .എം.സുധീരൻ ആവശ്യപ്പെട്ടു . ഇറാഖിൽ 39 ഇന്ത്യക്കാരെ ഐ.എസ്. ഭീകരർ കൊലപ്പെടുത്തിയ വിവരം മുഴുവൻ ഭാരതീയരെയും ഞെട്ടിച്ചിരിക്കുകയാണ്.തങ്ങളുടെ ഉറ്റവർ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കുടുംബാംഗങ്ങൾക്കും രാജ്യത്തിനും കനത്ത ആഘാതമാണ് ഇതേൽപ്പിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന സഹോദരങ്ങളുടെ വേദനയിൽ പങ്കുചേരുന്നു എന്നും വി.എം സുധീരൻ പറഞ്ഞു
അടുത്ത കാലം വരെ തട്ടിയെടുക്കപ്പെട്ട ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് പറഞ്ഞുകൊണ്ട് പാർലമെന്റിനെയും ജനങ്ങളെയും കബളിപ്പിച്ച നരേന്ദ്ര മോഡി സർക്കാർ, അതീവ ഗുരുതരമായ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ തീർത്തും പരാജയപ്പെട്ടിരിക്കുന്നു.ഒരു നിമിഷം പോലും അധികാരത്തിൽ തുടരാനുള്ള ധാർമികമായ അർഹത മോഡിക്കും കൂട്ടർക്കുമില്ല.ഇനിയും വൈകാതെ കുറ്റം ഏറ്റുപറഞ്ഞ് നരേന്ദ്ര മോഡി രാജിവച്ച് ഒഴിയണം.