
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം വിട്ട് സന്യാസത്തിലേക്ക് തിരിയുമെന്ന് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ മിന്‍ഹാസ് മര്‍ച്ചന്റ്. 11 വർഷം കഴിയുമ്പോൾ ഇത് സംഭവിക്കുമെന്നും മിൻഹാസ് പറഞ്ഞു. ഇന്ത്യ ടുഡേയുടെ ന്യൂസ് പോയിന്റ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2029 ഓടെ മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയും ശിഷ്ടകാലം ഹിമാലയത്തില്‍ സന്യാസിയായി ജീവിക്കാനായി പോകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 18 ാം വയസ്സില്‍ മോദി ഹിമാലയത്തിലേക്ക് പോയി. 80 ാം വയസ്സിലും, എനിക്ക് ഉറപ്പ് പറയാന്‍ കഴിയും 11 വര്‍ഷം കൂടിയാകുമ്പോള്‍ അദ്ദഹം വീണ്ടും ഹിമാലയത്തിലേക്ക് പോകും. അദ്ദേഹം അധികാരത്തില്‍ കടിച്ചുതൂങ്ങില്ല. സന്യാസിയെ പോലെ അദ്ദേഹം ജീവിക്കും. 2024 ല്‍ ജയിച്ചാല്‍ ഈ മാറ്റം സംഭവിക്കും.
2029 ലെ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനം ത്യജിക്കാനാണ് എല്ലാ സാധ്യതയും-മര്‍ച്ചന്റ് പറഞ്ഞു. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ മിന്‍ഹാസ് മര്‍ച്ചന്റാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയത്.