
കൊച്ചി:രാഷ്ട്രീയ നിരീക്ഷകന്‍മാരെ ആര്‍എസ്എസ് സര്‍സംഘചാലക് ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവദങ്ങള്‍ സോഷ്യല്‍ മീഡിയല്‍ കൊഴുക്കുന്നു.രാഷ്ട്രീയ നിരീക്ഷകനും ഇടത് അനുഭാവിയുമെന്ന് മാധ്യമങ്ങള്‍ തന്നെ പറയുന്ന അഡ്വക്കേറ്റ് ജയശങ്കറുമായി ചുറ്റിപ്പറ്റിയാണ് ഏറ്റവും ഒറ്റുവില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്.സിപിഐ അഭിഭാഷക സംഘടന നേതാവ് കൂടിയായ ജയശങ്കറേയും കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരുടെ കൂട്ടത്തില്‍പ്പെടുത്തി മോഹന്‍ ഭാഗവത് ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിരുന്നു.കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി ബിജെപിയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍.ജയശങ്കറെ കൂടാതെ അഭിഭാഷകനായ കാളീശ്വരം രാജ്,ശിവന്‍ മഠത്തില്‍ ,വിവരാവകാശ പ്രവര്‍ത്തകന്‍ അഡ്വക്കേറ്റ് ഡി ബി ബിനു ,എന്നിവരെയാണ് സംഘം കാര്യാലയത്തില്‍ നിന്നും കൂടിക്കാഴ്ചക്കായി ക്ഷണിച്ചത്.ഇതില്‍ ശിവന്‍ മഠത്തിലും,ഡി ബി ബിനുവും തങ്ങള്‍ മോഹന്‍ ഭാഗവതിനെ കാണുമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ വ്യക്തിപരമായി അന്ന് മറ്റു ചില പരിപാടികള്‍ ഏറ്റെടുത്തതിനാല്‍ ഭാഗവതിനെ കാണാനാകില്ലെന്നും പകരം അദ്ദേഹത്തിന് ഒരു കുറിപ്പ് തയ്യാറാക്കി നല്‍കുമെന്നും ജയശങ്കര്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് റിപ്പോര്‍ട്ടര്‍ ചാനലിലെ ചര്‍ച്ചക്കിടെ ഈ വിഷയവും ചര്‍ച്ചയായി.ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി എ മനോജ് ചോദ്യരൂപത്തില്‍ വിഷയം ഉന്നയിച്ചപ്പോള്‍.തന്റെ പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ചാണ് കുറിപ്പ് തയ്യാറാക്കിയതെന്നായിരുന്നു ജയശങ്കര്‍ വക്കീലിന്റെ മറുപടി.ഇതോടെ ജയശങ്കറെ രാഷ്ട്രീയ നിരീക്ഷകന്‍ എന്ന് മാറ്റി സിപിഐ നേതാവ് എന്ന് വായിക്കണമെന്ന് പിഎം മനോജ് ആവശ്യപ്പെട്ടു.സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകനായി ജയശങ്കറെ കാണാനാകില്ലെന്ന് പിന്നീട് അദ്ദേഹം ഫേയ്‌സ്ബുക്കിലും കുറിച്ചു.ഇതോടെയാണ് പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണോ ജയശങ്കര്‍ ഭാഗവതിന് കുറിപ്പ് രൂപത്തില്‍ മറുപടി തയ്യാറാക്കിയയതെന്ന ചോദ്യവും ഫേയ്‌സ്ബുക്കില്‍ ചിലര്‍ ഉയര്‍ത്തിയിരിക്കുന്നത്.
സര്‍സംഘചാലകുമായി ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗത്തിന് എന്താണ് ചര്‍ച്ച ചെയ്യാനുള്ളത് എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്.സിപിഐ അഭിഭാഷക സംഘടനക്ക് സംസ്ഥാന കമ്മറ്റിക്ക് കീഴില്‍ ഫ്രാക്ഷനുമുണ്ട്.ചാനലില്‍ വന്നിരുന്ന് ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ജയശങ്കര്‍ നടത്തുന്നതില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുമുണ്ട്.പിഎം മനോജിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റിന് കീഴില്‍ ജയശങ്കറും സുരേന്ദ്രനുമൊന്നിച്ചുള്ള ഫോട്ടോയും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ജയശങ്കര്‍ സംഘം അനുഭാവിയെന്ന് തെളിയിക്കാനായി ഗണവേഷത്തിലുള്ള(ആര്‍എസ്എസ് യൂണിഫോം)സുരേന്ദ്രന് രാഖി കെട്ടികൊടുക്കുന്ന വക്കീലിന്റെ ചിത്രമാണ് ഒരാള്‍ പോസ്റ്റ് ചെയ്തത്.ആയിരക്കണക്കിന് ലൈക്കുകളും നൂറില്‍പരം കമന്റുകളുമാണ് മനോജിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
ജയശങ്കറെ സിപിഐ ആക്കുന്നതിലൂടെ അദ്ദേഹം നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ക്ക് ആ പാര്‍ട്ടി മറുപടി പറയേണ്ടി വരുമെന്നാണ് സിപിഎം നേതാക്കള്‍ കണക്കുകൂട്ടുന്നത്.വിവിധ ഇടത് അനുകൂല ഗ്രൂപ്പുകളിലും മറ്റും വലിയ ചര്‍ച്ചകള്‍ക്കാണ് ജയശങ്കറുടെ പുതിയ നിലപാട് വഴിവച്ചിരിക്കുന്നത്.അതേസമയം സിപിഐ നേതാക്കളാരും തന്നെ ജയശങ്കറെ പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല എന്നതും ശ്രദ്ദേയമാണ്.