പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാമിനെ രക്ഷിക്കാന്‍ പോലീസിന്റെ കള്ളക്കളി; ഷെഫീഖ് അല്‍ ഖാസിമി ഇപ്പോഴും ഒളിവില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇമാമിനെ പോലീസ് സംരക്ഷിക്കുന്നതായി ആരോപണമുയരുന്നു. ഇമാം ഷെഫീഖ് അല്‍ ഖാസിമി ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും വിമാനത്താവളങ്ങളില്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. സഹോദരന്‍മാരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിട്ടും ഇമാം ഒളിവിലുള്ള സ്ഥലം കണ്ടെത്തിയില്ലെന്നാണ് പോലീസ് നിലപാട്. പോക്‌സോ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഉന്നത തലത്തില്‍ പോലീസ് നടത്തുന്ന കള്ളക്കളിയാണ് ഇതിനുപിന്നിലെന്നാണ് ആരോപണും ഉയരുന്നത്. തഴിമന് നാട്ടില്‍ ഒളിവില്‍ കഴിയുന്നതായാണ് സഹോദരന്‍ നേരത്തെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നതെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഇമാം ഷഫീഖ് ഖാസിമിയെ അറസ്റ്റ് ചെയ്യാത്ത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച സര്‍ക്കാരിനോട് ചോദിച്ചിരുന്നു. അതിനുശേഷമാണ് ഇമാമിനൊപ്പം ഒളിവില്‍ ആയിരുന്ന സഹോദരന്‍ നൗഷാദ് പൊലീസ് പിടിയിലായത്. ഇമാമിനൊപ്പം അപ്രത്യക്ഷനായിരുന്ന ആളാണ് സഹോദരന്‍. അതുകൊണ്ട് തന്നെ ഇമാമിനെ കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും നൗഷാദ് കൈമാറിയിട്ടുണ്ടാകും. എന്നിട്ടും ഇമാം അറസ്റ്റിലാകാതെ മുങ്ങി നടക്കുകയാണ്. തന്നെ ഇമാം പീഡിപ്പിച്ചുവെന്നു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഈ മൊഴി മാറ്റാനുള്ള നീക്കങ്ങളും ശക്തമാണ്. പെണ്‍കുട്ടിയുടെ മൊഴിമാറ്റി രക്ഷപ്പെടാനാണ് ഇയാളുടെ ഇപ്പോഴത്തെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്നു അറിഞ്ഞിട്ടും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഈ മൊഴി ആദ്യം വിശ്വസിച്ചിരുന്നില്ല. അത് ഇമാമുമായുള്ള അടുപ്പം കാരണമാണ് എന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. കുട്ടിയെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ബന്ധുക്കള്‍ക്കൊപ്പം വിട്ടുതരണമെന്നുമാവശ്യപ്പെട്ടാണ് കഴിഞ്ഞയാഴ്ച മാതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയില്‍ ഇടപെട്ടുകൊണ്ടാണ് എന്താണ് ഇമാം അറസ്റ്റില്‍ ആകാത്തത് എന്ന് ഹൈക്കോടതി ചോദിച്ചത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയുടെ കസ്റ്റഡിയിലാണ് പെണ്‍കുട്ടി. ഈ കുട്ടിയെ വിട്ടുകിട്ടണമെന്നാണ് മാതാവ് ആവശ്യപ്പെട്ടത്. കുട്ടിയെ നാളെ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുമുണ്ട്. പെണ്‍കുട്ടിയെ നിര്‍ഭയയില്‍ അയക്കാതെ മറ്റൊരു ഹോമില്‍ അയച്ച ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നടപടിക്കെതിരെയും എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

സാധാരണ പീഡനത്തിന്നിരയാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മൊഴി മാറ്റാന്‍ സാധ്യതകള്‍ ഏറെയാണ്. അതിനാലാണ് സുരക്ഷിത താവളം എന്ന നിലയില്‍ നിര്‍ഭയയില്‍ തന്നെ കുട്ടികളെ പാര്‍പ്പിക്കണം എന്ന ആവശ്യമുയരുന്നത്. സാധാരണ പോക്സോ കേസുകളില്‍ സംഭവിക്കാത്തതുപോലെ മാതാപിതാക്കള്‍ക്ക് ഈ കുട്ടിയെ എല്ലാ ദിവസവും വന്നു കാണാനും അനുമതി നല്‍കിയിട്ടുണ്ട്. ദിവസവും വൈകിട്ട് നിശ്ചിത സമയം കുട്ടിയുടെ മാതാവിനും സഹോദരിക്കും മുത്തച്ഛനും മുത്തശ്ശിക്കും കുട്ടിയെ സന്ദര്‍ശിക്കുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. സംശായാസ്പദമായ ഒരു നീക്കമായാണ് സാമൂഹ്യ നിരീക്ഷകര്‍ ഈ അനുമതിയെ കാണുന്നത്. മാതാവിന്റെ ഭീഷണി കാരണം ഒരു ഘട്ടത്തില്‍ ഇമാമിനെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടി മടിച്ചിരുന്നു. പിന്നെ പൊലീസിന്റെയും സിഡബ്ള്യുസിസിയുടെയും ഇടപെടല്‍ കാരണമാണ് പെണ്‍കുട്ടി വീണ്ടും മൊഴി നല്‍കിയത്. .

Top