നിറം കിട്ടാന്‍ ചേര്‍ക്കുന്ന ടാര്‍ട്രസൈന്‍ ക്യാന്‍സറുണ്ടാക്കും; ഐസ്‌ക്രീമിലും സിപ് അപ്പിലും മാരകവിഷാംശം

icecream

കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണല്ലോ ഐസ്‌ക്രീം. അതുപോലെ ഈ ചൂടുകാലത്ത് കുപ്പിവെള്ളത്തെ ആശ്രയിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ഇതിലൊക്കെ പതിയിരിക്കുന്ന വിഷത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കുക. ക്യാന്‍സര്‍ രോഗം വരെ വരാന്‍ സാധ്യതയുടെ വിഷാംശം ഇവയിലൊക്കെ അടങ്ങിയിരിക്കുന്നുണ്ട്. ഐസ്‌ക്രീം, സിപ് അപ്പ് തുടങ്ങിയ ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ വഴി ന്യൂജന്‍ അകത്താക്കുന്നത് മാരകവിഷാംശങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംസ്ഥാനം മുഴുവന്‍ നടത്തി വരുന്ന പരിശോധനയില്‍ ടാര്‍ട്രസൈന്‍ എന്ന സിന്തറ്റിക്ക് ലമണ്‍ യെലോ വ്യാപകമായി ശീതീകരിച്ച ഭക്ഷ്യവസ്തുകളില്‍ ചേര്‍ക്കുന്നതായി കണ്ടെത്തി. ഈ വേനല്‍ക്കാലത്ത് പുതുതായി കടന്നു വന്ന ജ്യൂസുകളില്‍ നിറങ്ങള്‍ക്കും മധുരത്തിനുമായി ചേര്‍ക്കുന്നത് എന്തെല്ലാമാണെന്ന് ഇതുവരേയും കണ്ടെത്തിയിട്ടില്ല. പുതുതലമുറയിലെ യുവാക്കള്‍ സംസ്ഥാനത്തിന് പുറത്തു നിന്നും കണ്ട ജ്യൂസിന്റെ നിറവും രൂചിയും ആവശ്യപ്പെട്ടാല്‍ ദിവസങ്ങള്‍ക്കകം അത് കേരളത്തിലെ കടകളില്‍ സുലഭം. ടാര്‍ട്രസൈനിന്റെ അമിത ഉപയോഗം തൈറോയിഡ് കാന്‍സര്‍, കാഴ്ച മങ്ങല്‍, ചര്‍മ്മരോഗങ്ങള്‍, മൈഗ്രേന്‍, ആസ്ത്മ എന്നിവയാണു ക്ഷണിച്ചു വരുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപ് അപ്പില്‍ ശുദ്ധീകരിക്കാത്ത വെള്ളമാണ് ഉപയോഗിച്ചതെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. ഇ.കോളി ബാക്ടീരിയ (കോളിഫോം ബാക്ടീരിയ) അടങ്ങിയ സിപ് അപ്പ് വേനല്‍ക്കാലത്ത് വ്യാപകമായിട്ടുണ്ടെന്ന് പറയുന്നു. ബാക്ടീരിയ വളരാന്‍ അനുയോജ്യമായ താപനിലയിലാണ് ഇവ സൂക്ഷിച്ചിട്ടുള്ളതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടിയ ചില കമ്പനികളുടെ കുപ്പിവെള്ളത്തില്‍ ശുദ്ധീകരിച്ച വെള്ളമല്ല ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ വന്‍ നഗരങ്ങള്‍ക്കു പുറമേ ഗ്രാമകേന്ദ്രങ്ങളിലെ ചെറു നഗരങ്ങളിലും ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ച് ദാഹശമനികള്‍ വ്യാപകമാവുകയാണെന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കുന്നു. കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളിലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ടാര്‍ട്രസൈനിന്റെ അമിത ഉപയോഗവും കണ്ടെത്തിയിട്ടുണ്ട്. ഐസ്‌ക്രീമിലും ഫ്രൂട്ട് സലാഡിലും ചീത്തയായ പാല് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. എന്നാല്‍ അതിനേക്കാള്‍ മാരകമായ സിന്തറ്റിക്ക് നിറങ്ങള്‍ ചേര്‍ക്കുന്നതാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിച്ചത്. കടുത്ത വേനല്‍ ചൂടില്‍ ദാഹമകറ്റാന്‍ ഉപയോഗിക്കുന്ന ശീതളപാനീയങ്ങളിലും ശീതീകരിച്ച മറ്റ് ഭക്ഷ്യവസ്തുക്കളിലും മാരകരാസവസ്തുക്കള്‍ അമിതമായി ഉപയോഗിച്ച് ജനങ്ങളെ വിഷം തീറ്റിക്കുകയാണ്.

ടാര്‍ട്രസൈന്‍ എന്ന ആസോഡൈ ആണ് നിറത്തിനായി ചേര്‍ക്കുന്നത്. പത്തു കിലോഗ്രാം ഭക്ഷ്യവസ്തുക്കളില്‍ ഒരു ഗ്രാം മാത്രം ചേര്‍ക്കാന്‍ അനുവദിച്ച ടാര്‍ട്രസൈന്‍ കൈക്കണക്കിന് ചേര്‍ത്താണ് ശീതീകരിച്ച പാനീയങ്ങള്‍ വില്‍ക്കുന്നത്. മധുരത്തിനായി സാക്രീനും വ്യാപകമായി ഉപയോഗിക്കുന്നു. ലഡുവിലും ജിലേബിയിലും മഞ്ഞ നിറം കൂട്ടാന്‍ ഉപയോഗിക്കുന്ന ടാര്‍ട്രസൈന്‍ വിലക്കുറവായതിനാലാണ് വ്യാപകമാകാന്‍ കാരണം. ഒരു ചെന്നൈ കമ്പനിയാണ് 25 ഗ്രാമിന്റേയും 100 ഗ്രാമിന്റേയും പാക്കറ്റുകളില്‍ ഇത് ഉത്പ്പാദിപ്പിക്കുന്നത്.

Top