രണ്ട് സെന്റിലെ കൂര ഇനി പൊളിച്ചുമാറ്റാം. അഞ്ച് ലക്ഷം മുടക്കി നാട്ടുകാര്‍ വീടുപണിത് നല്‍കും; പോലീസ് മോഷ്ടാവാക്കിയ വൃദ്ധയ്ക്ക് നന്മ നിറഞ്ഞവരുടെ സഹായം

വരാപ്പുഴ: നിരപരാധിയായ വൃദ്ധയെ മോഷ്ടാവാക്കിയതോടെ വീടും പറമ്പും വില്‍ക്കേണ്ടി വന്ന വൃദ്ധയ്ക്ക് നാട്ടുകാര്‍ തണലായി. പോലീസ് വില്‍പ്പിച്ച വീടു പറമ്പും രാധയ്ക്ക തിരിച്ചു ലഭിച്ചു. ചിറയ്ക്കകം ഭഗവതിപ്പറമ്പ് രാധ നിരപരാധിയാണെന്നു വ്യക്തമായതോടെ, ഭൂമി വാങ്ങാന്‍ കരാര്‍ എഴുതിയിരുന്ന ആള്‍ അതു വേണ്ടെന്നുവച്ച് രേഖകള്‍ തിരികെക്കൊടുത്തു. രാധയ്ക്കു വീട് നിര്‍മ്മിച്ചുനല്‍കാന്‍ സിപിഎം വരാപ്പുഴ ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു.

വീട്ടുവേല ചെയ്ത് കുടുംബം പോറ്റിയിരുന്ന വിധവയായ രാധയുടെ ദുരിത കഥ മാധ്യമങ്ങള്‍ പ്രദേശിക പേജിലൊതുക്കിയെങ്കിയും ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സജീവ ചര്‍ച്ചയാവുകയായിരുന്നു. പതിനായിരകണക്കിന് പേരാണ ഈ വാര്‍ത്ത ഫേയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. ലക്ഷകണക്കിന് പേര്‍ ഇത് വായിക്കുകയും ചെയ്തു. ഇതോടെ മറ്റ് ഓണ്‍ ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മനുഷ്യാവകാശ കമ്മിഷന്‍ കേസെടുക്കുകയും ചെയ്തു. ഭൂമി വില്‍പ്പന കരാര്‍ റദ്ദായ വിവരവും പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ രൂപരേഖയും സപിഎം തയ്യാറാക്കി പ്രചരണവും തുടങ്ങി. വീടിന്റെ പടം അച്ചടിച്ച ഫ്‌ളാ്സ് ബോര്‍ഡുകള്‍ ടൗണില്‍ നിരന്നുകഴിഞ്ഞു. അഞ്ചു ലക്ഷം രൂപ ചെലവിലാണു വീട് നിര്‍മ്മിക്കുന്നത്. നാലുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് സിപിഎം. നേതാക്കള്‍ അറിയിച്ചു. വീട് നിര്‍മ്മാണത്തിനു സഹായം ചെയ്തുകൊടുക്കുമെന്ന് ആലുവ റൂറല്‍ ഡിവൈ.എസ്പി: കെ.ജി. ബാബുകുമാര്‍ നേരത്തേ അറിയിച്ചിരുന്നു. മോഷണം ആരോപിച്ച വ്യക്തി നഷ്ടപരിഹാരമായി 25000 രൂപ നല്‍കി. വിവിധ സന്നദ്ധ സംഘടനകള്‍ 70 വയസുകാരിയായ രാധയുടെ ചികില്‍സയ്ക്കു സാമ്പത്തികമായി സഹായിച്ചു.

37,000 രൂപ നഷ്ടപ്പെട്ടെന്ന കടയുടമയുടെ പരാതിയില്‍ പൊലീസ് പിടികൂടിയ വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പ് പരേതനായ മണിയുടെ ഭാര്യ രാധ (70) യ്ക്കാണ് ദുരവസ്ഥയുണ്ടായത്. പിന്നീട് യഥാര്‍ഥ മോഷ്ടാവിനെ ലഭിച്ചപ്പോള്‍ പൊലീസ് വിവരം രഹസ്യമായി സൂക്ഷിച്ചു. ഇതോടെ ഇവര്‍ക്ക് മുമ്പില്‍ നീതിദേവത വീണ്ടും കണ്ണടച്ചു. വീട്ടു പണി ചെയ്തു ഉപജീവനം നടത്തുന്ന രാധ ക്ഷീണം മൂലം പല സ്ഥലത്തും കടവരാന്തയില്‍ വിശ്രമിക്കുക പതിവായിരുന്നു്. വരാപ്പുഴ ഡേവിസണ്‍ തിയറ്ററിന് സമീപമുള്ള ഇരുമ്പു കടയില്‍ വിശ്രമിച്ചു. പിന്നീട് വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാല്‍, വീട്ടില്‍ എത്തിയപ്പോഴേയ്ക്കു അവിടെ നിന്ന് 37,000 രൂപ നഷ്ടപ്പെട്ടെന്ന കടയുടമയുടെ പരാതി പൊലീസിന് ലഭിച്ചു. ഇതേത്തുടര്‍ന്ന് മോഷ്ടിച്ച പണം തിരികെ കൊടുക്കണമെന്നാവശ്യപ്പെട്ടു രാധയുടെ വീട്ടില്‍ പൊലീസെത്തി. താന്‍ മോഷ്ടവല്ല, പണമെടുത്തിട്ടില്ലെന്ന് ആണയിട്ട് പറഞ്ഞെങ്കിലും ആരും കേട്ടില്ല. ഇവര്‍ മോഷ്ടിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല.

ഏക മകന്‍ ഗജേഷുമൊന്നിച്ചു വരാപ്പുഴ സ്റ്റേഷനില്‍ ഹാജരാകാന്‍ രാധയോട് പൊലീസ് ആവശ്യപ്പെട്ടു. വീടുവിറ്റെങ്കിലും പണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. അതിനാല്‍ തന്റെ വീട് ഉള്‍പ്പെടുന്ന രണ്ടു സെന്റ് സ്ഥലം വില്‍ക്കാന്‍ കരാര്‍ എഴുതി. മുന്‍കൂര്‍ തുകയായി 50,000 രൂപ ലഭിച്ചു. ഇതില്‍ നിന്ന് കിട്ടിയ 37,000 രൂപ പൊലീസ് കട ഉടമയ്ക്ക് കൈമാറി. ഇപ്പോള്‍ ആകെയുള്ള കിടപ്പാടം പോലും നഷ്ടമാകുന്ന അവസ്ഥയിലാണ് രാധ. രാധ ജോലിക്കു പോയാല്‍ മാത്രമേ മകനും അവര്‍ക്കും ഒരു ദിവസം ഭക്ഷണം കഴിക്കാന്‍ കഴിയൂ നാട്ടില്‍ അപമാനം ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പട്ടിണിയാണെങ്കിലും സ്ഥലം വിറ്റു പണം നല്‍കിയത്.

ഇതിനിടെയാണ് പറവൂര്‍ എസ്.ഐ പിടികൂടിയ ഒരു മോഷ്ടാവിനെ ചോദ്യം ചെയ്ുന്നയതിനിടെ വരാപ്പുഴയിലെ ഒരു ഇരുമ്പു കടയില്‍ നിന്നും പണം മോഷ്ടിച്ചതായി പൊലീസിനോട് സമ്മതിച്ചത്. പൊലീസ് കള്ളനെ കടയില്‍ കൊണ്ടുവന്നപ്പോള്‍ കട ഉടമയും വരാപ്പുഴ പൊലീസും ഞെട്ടി. നിരപരാധിയായ വയോധികയെ കള്ളിയെന്ന് മുദ്രകുത്തി വീട് വില്‍ക്കാന്‍ പ്രേരിപ്പിച്ചത് എസ്.ഐയ്ക്കും പൊലീസുകാര്‍ക്കും കട ഉടമയ്ക്കും മനോവിഷം ഉണ്ടാക്കി. വീട് വില്‍ക്കാന്‍ പറഞ്ഞ എസ്.ഐ: ക്ലീറ്റസ് ഹൃദയഘാതത്താല്‍ മരിക്കുകയുമുണ്ടായി. അതിനിടെ രാധയെ ഇന്നലെ സ്റ്റേഷനില്‍ വിളിപ്പിച്ചു അവര്‍ മോഷ്ടിച്ചുവെന്നു പറഞ്ഞു വാങ്ങിയ പണം തിരികെ നല്‍കി.
രണ്ടു സെന്റ് സ്ഥലത്തില്‍ അടച്ചുറപ്പില്ലാത്ത ഒറ്റുമുറി വീട്ടിലാണ് രാധയും ഏകമകനും താമസിക്കുന്നത്. അരി വാങ്ങുവാന്‍ പോലും പണമില്ലാത്ത ഇവര്‍ക്ക് വീട് നഷ്ടപ്പെട്ടാല്‍ ഇനി പെരുവഴിയാണ് ആശ്രയമെന്ന് നാട്ടുകാര്‍ പറയുകയും ചെയ്തു. കള്ളിയെന്ന് പൊലീസുകാര്‍ മുദ്രകുത്തിയതോടെ രാധയ്ക്ക് തൊഴിലും നഷ്ടപ്പെട്ടു. ഇതോടെയാണ് നാട്ടുകാര്‍ ഇവരുടെ രക്ഷക്കെത്തിയത്.

Top