ലഹരിമരുന്നുമായി രണ്ട് മലയാളികളടക്കം ആറുപേർ ബാംഗ്ലൂരിൽ പിടിയിൽ ;സംഘത്തിൽ നിന്നും പിടികൂടിയത് 35 ലക്ഷം രൂപയുടെ ലഹരിമരുന്നുകൾ

സ്വന്തം ലേഖകൻ

ബെംഗളൂരു: ലഹരിമരുന്നുമായി രണ്ട് മലയാളികളടക്കം ആറംഗ സംഘം പിടിയിൽ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളികളായ പി.ബി ആദിത്യൻ(29), സി.എസ് അഖിൽ (25), നൈജീരിയൻ സ്വദേശി ജോൺ ചുക്വക്ക (30), ബെംഗളൂരു സ്വദേശികളായ ഷെർവിൻ സുപ്രീത് ജോൺ(26), അനികേത് എ.കേശവ (26), ഡൊമിനിക് പോൾ(30) എന്നിവരാണ് പിടിയിലായത്.

ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ ആന്റി നാർക്കോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 35 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

ബെംഗളൂരിൽ വിദ്യാർത്ഥികൾക്കിടയിലും ജോലിക്കാർക്കിടയിലും ലഹരി മരുന്നുകളുടെ ഉപയോഗം കൂടുതലാണ്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്താൽ കൂടുതൽ വിവരം ലഭ്യമാകും.

Top