തിരഞ്ഞെടുപ്പാണ്, സംഭവം വിവാദമാക്കേണ്ട: പെരുമ്പാവൂരിലെ കൊലപാതകത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശം

സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂരിലെ കൊലപാതകം പൊലീസ് മൂടി വച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്നെന്നു സൂചന. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരത്തിലൊരു സംഭവമുണ്ടായാൽ ഇത് സർക്കാരിന്റെ തിരഞ്ഞെടുപ്പു സാധ്യതകളെ ബാധിക്കുമെന്നു കണ്ടാണ് സംഭവം ഒളിപ്പിക്കാൻ പൊലീസ നടപടി സ്വീകരിച്ചതെന്നാണ് സൂചനകൾ. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി അടുത്ത പൊലീസ് ഉദ്യോഗസ്ഥനാണ് സംഭവം വിവാദമാക്കാതിരിക്കാൻ പിന്നിൽ നിന്നു പ്രവർത്തിച്ചതെന്ന സൂചനയാണ് ലഭിക്കുന്നത്. സംഭവം വിവാദമായതോടെ ഈ ഉദ്യോഗസ്ഥൻ നേരിട്ടെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
സോളാർ കേസിൽ അടക്കം വിവാദ നായകനായി മാറിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് പെരുമ്പാവൂർ കേസിലും മുന്നിൽ നിന്ന ഈ ഉദ്യോഗസ്ഥനാണ് ജില്ലാ പൊലീസ് മേധാവിക്കു കേസ് വിശദാംശങ്ങൾ പുറത്തു വിടേണ്ടെന്ന നിർദേശം നൽകിയത്. ഇദ്ദേഹത്തിന്റെ നിർദേശത്തെ തുടർന്നാണ് പൊലീസ് ആദ്യ ദിവസങ്ങളിൽ സംഭവത്തിന്റെ ഭീകരത സംബന്ധിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിൽ നിന്നു മറച്ചു വച്ചിരുന്നത്.
സംഭവം പുറത്തു വന്നത് ജിഷയ്‌ക്കൊപ്പം പഠിച്ചിരുന്ന സഹപാഠിയുടെ ഫെയ്‌സ് ബുക്ക് പോസറ്റിൽ നിന്നായിരുന്നു. തിരഞ്ഞെടുപ്പിനെ തുടർന്നു ഒരു കേസിന്റെ അന്വേഷണത്തെ പോലും മറച്ചു വയ്ക്കാനുള്ള വ്യഗ്രതയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ നടത്തിയതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതും സംഭവം വിവാദമായപ്പോൾ മാത്രമാണ് ഇത്തരത്തിൽ കേസിന്റെ അന്വേഷണം പോലും ഏറ്റെടുക്കാൻ പൊലീസ് തയ്യാറായതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പൊലീസിന്റെ വീഴ്ച മൂലം ജിഷയുടെ പോസ്റ്റ്മാർട്ടത്തിൽ പോലും വീഴ്ച വന്നിട്ടുണ്ടെന്നതും ഞെട്ടിക്കുന്ന വിവരമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top