കാവ്യാ മാധവന്റെ അറസ്റ്റിന് ഡിജിപിയുടെ അനുമതി.ഭർത്താവിന് പുറകെ ഭാര്യയും.ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യും.എങ്ങനെയും ഭാര്യയെ രക്ഷിക്കാനുള്ള തയ്യാറെടുപ്പില്‍ എല്ലാകുറ്റവും ഏറ്റുപറയാനൊരുങ്ങി ദിലീപ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ അറസ്റ്റിന് ഡിജിപിയുടെ അനുമതി. സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാ മാധവന്റെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കാവ്യക്ക് അടുത്ത ദിവസം നോട്ടീസ് നല്‍കും.സുനില്‍കുമാറിന് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പത്ത് സിനിമകളുടെ സെറ്റില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നു. ഇതില്‍ ചില ചിത്രങ്ങളില്‍ നായിക കാവ്യ മാധവനായിരുന്നു. എന്നിട്ടും സുനിലിനെ അറിയില്ലെന്ന കാവ്യയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് പോലീസ് പറയുന്നത്. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ കാവ്യയെ ചോദ്യം ചെയ്യുമെന്നാണ് വിവരം.അതേസമയം അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുടെ കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. മൂന്ന് മാസം കാവ്യയുടെ ഡ്രൈവറായിരുന്നു പള്‍സര്‍ എന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക.

നടന്‍ ദിലീപും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് പൊലീസിന് ആദ്യം നല്‍കിയത്. പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ സുനി ദിലീപിനെ കാണാനെത്തിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. കാവ്യയുടെ ഡ്രൈവറായി സുനി പ്രവര്‍ത്തിച്ചിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കാവ്യയെ അറസ്റ്റ് ചെയ്യണമെങ്കില്‍ അത് ചെയ്തോളാനുള്ള അനുമതി അന്വേഷണ സംഘത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുക. നേരത്തെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കാവ്യയുടെ അടുത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.ഇതിനിടെയാണ് കാവ്യയും പള്‍സറുമായുള്ള ബന്ധം തെളിയിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിക്കുന്നത്. ഇതോടെ നടിക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെയാണ് കാവ്യയും പൾസറുമായുള്ള ബന്ധം തെളിയിക്കുന്ന തെളിവുകൾ പൊലീസിന് ലഭിക്കുന്നത്. ഇതോടെ നടിക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ അന്വേഷണ സംഘം എടുക്കുകയായിരുന്നു. ഇനി പൊലീസ് ക്ലബ്ബിലെത്താൻ നോട്ടീസ് നൽകും. അതിനോട് സഹകരിച്ചില്ലെങ്കിൽ വീട്ടിൽ പോയി കാവ്യയെ അറസ്റ്റ് ചെയ്യും. അതിന് ശേഷം കേസിൽ പ്രതിയാക്കി ജയിലിലടക്കും. ഇതാണ് പൊലീസിന്റെ തീരുമാനം. ഇതിന്റെ സൂചനകൾ ജയിലിലുള്ള ദിലീപിനും ലഭിച്ചിട്ടുണ്ട്. എല്ലാം താൻ ചെയ്ത കുറ്റമാണെന്ന് പൊലീസിന് മുമ്പിൽ ദിലീപ് ഏറ്റുപറയുമെന്നും സൂചനയുണ്ട്. എങ്ങനേയും ഭാര്യയെ രക്ഷിക്കാനാണ് നീക്കം.DILEEP KAVYA DIH

നടി ആക്രമിക്കപ്പെട്ട ദിവസം ഗായിക റിമിയും കാവ്യയും തമ്മിൽ നടത്തിയ ഫോൺവിളികളുടെ വിശദാംശങ്ങളും പൊലീസ് ആരായും. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഒൻപതിനും പതിനൊന്നിനും ഇടയിൽ റിമി കാവ്യയെ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഈ ഫോൺവിളിയെക്കുറിച്ചുള്ള റിമിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണറിയുന്നത്. കാവ്യയുടെ അറസ്റ്റിന് ശേഷം റിമിയേയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. റിമിയെ അറസ്റ്റ് ചെയ്യുന്നതും പൊലീസിന്റെ പദ്ധതിയിലുണ്ട്. കാവ്യയുടെ അമ്മ ശ്യാമളയേയും തെളിവുകൾ കിട്ടിയാൽ അറസ്റ്റ് ചെയ്യും.

നേരത്തെ ‘അമ്മ’ സംഘടനയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തിയാണു രണ്ടര മണിക്കൂർ മൊഴിയെടുത്തത്. കേസിൽ ഉപദ്രവിക്കപ്പെട്ട നടിയും പ്രതിയായ നടൻ ദിലീപുമായുള്ള ശത്രുതയുടെ തുടക്കം ‘അമ്മ’യുടെ സ്റ്റേജ് ഷോ പരിശീലനത്തിനിടയിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഈ പരിശീലന ക്യാംപിലെ സജീവ സാന്നിധ്യമായിരുന്നു ബാബു. അവിടെ നടിയും ദിലീപും തമ്മിൽ വാക്കേറ്റമുണ്ടായതിനു ബാബു സാക്ഷിയാണ്. ദിലീപിന്റെ എല്ലാ സ്റ്റേജ് ഷോകളുടെയും സംഘാടനത്തിൽ ബാബുവുണ്ടായിരുന്നു. വിദേശത്തെ ദിലീപിന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ചും ബാബുവിന് അറിവുണ്ടെന്നാണു പൊലീസിന്റെ നിഗമനം.DILEEP ARRESTED -CENTRAL JAIL

‘അമ്മ’യും ദിലീപുമായി ബന്ധപ്പെട്ട ചില രേഖകളും ബാബു പൊലീസിനു കൈമാറിയിട്ടുണ്ട്. കേസും സംഘടനയുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന കാര്യങ്ങൾ പൊലീസിനോടു വെളിപ്പെടുത്തിയതായി മൊഴിയെടുപ്പിനുശേഷം ബാബു പ്രതികരിച്ചു. സ്റ്റേജ് ഷോ പരിശീലനത്തിന്റെ മാനേജരായി പ്രവർത്തിച്ചിരുന്നതു നടി കാവ്യയാണ്. പൾസർ സുനി ഇതേ ക്യാംപിൽ എത്തിയതിനു തെളിവുണ്ട്. ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് ലൊക്കേഷനിൽ സുനിയുണ്ടായിരുന്നതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. സുനിൽ ഓടിച്ച കാറിൽ കാവ്യ സഞ്ചരിച്ചിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നു. എന്നാൽ, കേസുമായി ബന്ധപ്പെട്ടു കാവ്യയെ ചോദ്യം ചെയ്തപ്പോൾ സുനിലിനെ അറിയില്ലെന്നാണു പറഞ്ഞത്.

ഇതു വസ്തുതാപരമല്ലെന്നു ബോധ്യപ്പെട്ടതോടെയാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്. ഇതിനിടെ, നടനും എംഎൽഎയുമായ മുകേഷിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്‌തെന്നു സൂചനയുണ്ട്. എന്നാൽ, ഇക്കാര്യം പൊലീസും മുകേഷും നിഷേധിക്കുകയാണ്. കേസിലെ ആദ്യ ഗൂഢാലോചന നടക്കുമ്പോൾ മുകേഷിന്റെ ഡ്രൈവറായിരുന്നു പൾസർ സുനി. എംഎൽഎ ഹോസ്റ്റലിൽ വച്ച് മുകേഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിലും പല വൈരുദ്ധ്യങ്ങളും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് കൊല്ലം എംഎൽഎയ്‌ക്കെതിരായ നീക്കം.എന്നാൽ മുകേഷിന്റെ അറസ്റ്റിൽ പൊലീസ് തീരുമാനമൊന്നും എടുത്തിട്ടില്ല. മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മാത്രമേ അന്തിമ തീരുമാനം എടുക്കൂ.

Top