മാരത്തണ്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; 13 മണിക്കൂര്‍ ചോദ്യം ചെയ്യലിൽ പിടിച്ച് നിൽക്കാനാകാതെ ദിലീപ് .കാണാൻ എത്തിയ സിദ്ദിഖിന് അനുമതി കൊടുത്തില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദിർ യയെയും ഒന്നും രണ്ടുമല്ല; 13 മണിക്കൂര്‍ ചോദ്യം ചെയ്തു. ഒടുവിൽ പോലീസിന്റെ മാരത്തണ്‍ ചോദ്യം ചെയ്യലിനുശേഷം നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷായും ആലുവ പോലീസ് ക്ലബ്ബില്‍ നിന്ന് പുറത്തിറങ്ങി. 13 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് രാത്രി ഒരു മണിയോടെയാണ് ഇരുവരും പുറത്തിറങ്ങിയത്. ദിലീപിെന്‍റ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്തു. ദിലീപ് എത്തിയിട്ട് തുടങ്ങാനിരുന്ന അമ്മ എക്സിക്യൂട്ടിവ് യോഗം മണിക്കൂറുകള്‍ വൈകിയാണ് തുടങ്ങിയത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കവെ എത്രയും വേഗം അത് പൂര്‍ത്തീകരിച്ച്‌ അമ്മ ട്രഷറര്‍ കൂടിയായ ദിലീപ് എത്തുമെന്നാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇന്നസെന്‍റും അടക്കമുള്ളവര്‍ വിചാരിച്ചത്.ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നത് അവസാനിച്ചിട്ട് പിരിയാം എന്ന് കരുതി യോഗം തീര്‍ന്നശേഷവും താരങ്ങള്‍ ഹോട്ടലില്‍ നിെന്നങ്കിലും കാര്യമുണ്ടായില്ല. ചോദ്യം ചെയ്യല്‍ നീണ്ടതോടെ ഹോട്ടലില്‍നിന്ന് എല്ലാവരും പിരിഞ്ഞു. ചോദ്യം ചെയ്യല്‍ അനന്തമായി നീണ്ട് 12ാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ ആലുവ പൊലീസ് ക്ലബില്‍ നടന്‍ സിദ്ദീഖും നാദിര്‍ഷയുടെ സഹോദരന്‍ സമദും എത്തി. ആരും വിളിപ്പിച്ചിട്ടോ ആരുടെയെങ്കിലും നിര്‍ദേശ പ്രകാരമോ അല്ല അവിടെ എത്തിയതെന്ന് സിദ്ദീഖ് പ്രതികരിച്ചു.
വിശദമായി മൊഴി നല്‍കിയെന്നും ആത്മവിശ്വാസമുണ്ടെന്നുംപുറത്തിറങ്ങിയ ദിലീപ് പറഞ്ഞു. തന്റെ പരാതിയിലാണ് മൊഴിയെടുത്തതെന്ന് ദിലീപ് ആവര്‍ത്തിക്കുകയും ചെയ്തു. പുറത്തിറങ്ങിയശേഷം ഇരുവരും പുറത്തുകാത്തു നിന്ന നടന്‍ സിദ്ദീഖിന്റെ കൂടെ കാറില്‍ കയറി പോയി.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായശേഷം പുറത്തിറങ്ങിയ ദിലീപ് ചിരിച്ചുകൊണ്ടാണ് മാധ്യമങ്ങളെ കണ്ടത്. എന്നാല്‍ നാദിര്‍ഷാ ഒന്നും പ്രതികരിക്കാന്‍ തയാറായില്ല. വിശദമായ മൊഴി രേഖപ്പെടുത്തിയെന്നും ആവശ്യമെങ്കില്‍ ഇരുവരെയും വീണ്ടും വിളിക്കുമെന്നും പോലീസ് പറഞ്ഞ‌ു. ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയോ എന്ന ചോദ്യത്തിന് അങ്ങനെ ഇപ്പോള്‍ പറയുന്നില്ലെന്ന് ആലുവ റൂറല്‍ എസ്‌പി എ.വി. ജോര്‍ജ് പ്രതികരിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഇരുവരും ആലുവ പോലീസ് ക്ലബ്ബിലെത്തിയത്. തന്റെ പരാതിയില്‍ മൊഴി നല്‍കാനാണ് എത്തിയതെന്ന് ദിലീപ് പറഞ്ഞിരുന്നുവങ്കിലും നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച ചോദ്യം ചെയ്യലിനാണ് ഇരുവരെയും വിളിപ്പിച്ചതെന്നായിരുന്നു പോലീസ് നല്‍കിയ വിശദീകരണം.pulsar-dileep

രണ്ടോ മൂന്നോ മണിക്കൂര്‍ കൊണ്ട് ഇരുവരും പുറത്തുവരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ചോദ്യം ചെയ്യല്‍ പാതിരാത്രി വരെ നീളുകയായിരുന്നു. ഇതിനിടെ അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗത്തിലും ഈ വിഷയം ചര്‍ച്ചയായെന്ന് ഇടവേള ബാബു പ്രതികരിക്കുകയും ചെയ്തു.
അമ്മ യോഗത്തിനുശഷം നടന്‍ സിദ്ദീഖ് രാത്രി പന്ത്രണ്ട് മണിയോടെ ആലുവ പോലീസ് ക്ലബ്ബിലെത്തി ദിലീപിനെ കാണാന്‍ അനുമതി തേടിയെങ്കിലും പോലീസ് അനുമതി നല്‍കിയില്ല. തൊട്ടുപിന്നാലെ നാദിര്‍ഷായുടെ സഹോദരന്‍ സമദും ആലുവ പോലീസ് ക്ലബ്ബിലെത്തി ഇരുവരെയും കാണാന്‍ അനുമതി തേടി. അല്‍പസമയം പുറത്തു കാത്തുനിന്നശേഷം സമദിനെ പോലീസ് അകത്തേക്ക് കയറ്റിവിട്ടു. പത്തു നിമിഷങ്ങള്‍ക്കം ദിലീപും നാദിര്‍ഷായും പുറത്തെത്തി.പുറത്തിറങ്ങിയ ഇരുവരെയും മാധ്യമങ്ങള്‍ വളഞ്ഞെങ്കിലും കാര്യമായ പ്രതികരണത്തിന് ഇരുവരും മുതിര്‍ന്നില്ല. അതേസമയം, സിദ്ദീഖിനെയും സമദിനെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരുമുള്‍പ്പെടെ വന്‍ ജനക്കൂട്ടമാണ് ആലുവ പൊലീസ് ക്ലബിന് ചുറ്റും തടിച്ചുകൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top