ദിലീപ് ഒരു ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയില്‍.. ജാമ്യാപേക്ഷയിൽ വിധി നാളെ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ ദിലീപിനെ നാളെ വൈകുന്നരം അഞ്ച് മണി വരെ കസ്റ്റഡിയിൽ വിട്ടു. അതേസമയം, ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. നടന്നത് ഗുരുതര കുറ്റകൃത്യമെന്ന് പ്രോസിക്യൂഷൻ. വേണമെങ്കിൽ കേസ് ഡയറി ഹാജരാക്കാമെന്നും പ്രോസിക്യൂഷൻ. പോലീസിനെതിരെ പരാതികളില്ലെന്നും ദിലീപ് കോടതിൽ പറഞ്ഞു.നഅങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് തീരുമാനം.നാളെ വൈകിട്ട് അഞ്ചു മണിവരെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

രാവിലെ 10.45ഓടെയാണ് നടനെ അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ എത്തിച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി നാളെ ഉച്ചയ്ക്ക് പരിഗണിക്കും.യുവനടിയെ ഉപദ്രവിച്ച കേസിന്റെ ഗൂഢാലോചന സംബന്ധിച്ചു നടന്‍ ദിലീപുമായി പൊലീസ് തെളിവെടുപ്പു പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തൃശൂരിലെ മൂന്നു ലൊക്കേഷനുകളിലാണ് ഇന്നലെ തെളിവെടുപ്പു നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top