കാവ്യാ മാധവനെ ചോദ്യം ചെയ്തു ? ചോദ്യങ്ങള്‍ക്ക് മുന്നില്‍ കാവ്യ പൊട്ടിക്കരഞ്ഞു…

കാവ്യാ മാധവനെ ചോദ്യം ചെയ്തു ?

കൊച്ചി: പ്രമുഖനടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. നടിയുമായി ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടെന്നത് പരസ്യമായ രഹസ്യം ആണെങ്കിലും ദിലീപിന് സംഭവത്തില്‍ പങ്കുണ്ടെന്നത് ഞെട്ടിക്കുന്നത് തന്നെയായിരുന്നു മലയാള സിനിമാ ലോകത്തിന്.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും അമ്മ ശ്യാമളയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തതായും വാര്‍ത്ത വന്നിരിക്കുന്നു. കൈരളി പീപ്പിളാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. കാവ്യയുടെ അമ്മ ശ്യാമളയോ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന വിവരം വ്യക്തമല്ല.

ചോദ്യം ചെയ്തുവെന്ന്നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തതായി കൈരളി പീപ്പിള്‍ ടിവിയും മംഗളം ടെലിവിഷനുമാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

രഹസ്യ കേന്ദ്രത്തില്‍രാവിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ചായിരുന്നുചോദ്യം ചെയ്യലെന്നും കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മൂന്നരമണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തു എന്നാണ് അറിയുന്നത്.

നടിയെ ആക്രമിച്ചതിന് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച്‌ കാവ്യയ്ക്കും അമ്മയ്ക്കും അറിവുണ്ടായിരുന്നോ എന്നാണ് പോലീസിന് അറിയേണ്ടത്. മാത്രമല്ല ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്നതും അറിയേണ്ടതുണ്ട്.

മൂന്നര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളാണ് പോലീസ് കൂടുതലായും ചോദിച്ചറിഞ്ഞത് എന്നാണ് സൂചന. അതേസമയം പോലീസുകാരുടെ ചോദ്യങ്ങളള്‍ക്ക് മുന്‍പില്‍ കാവ്യ പലതവണ പൊട്ടിക്കരഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ പങ്കാളിത്തം ആദ്യം മുതല്‍ക്കേ തന്നെ സംശയിക്കപ്പെട്ടിരുന്നു. ഒരു സ്ത്രീയാണ് ക്വട്ടേഷന്‍ തന്നതെന്ന് സുനി പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയതില്‍ നിന്നാണ് തുടക്കം. പിന്നീട് ഫെനി ബാലകൃഷ്ണന്‍ ഒരു മാഡത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയതും സംശയങ്ങള്‍ വര്‍ധിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാഡം കാവ്യ മാധവനോ അമ്മ ശ്യാമളയോ ആണെന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ അത്തരമൊരു മാഡമേ ഇല്ലെന്നാണ് പോലീസിപ്പോള്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് പോലീസ് ചോദ്യം ചെയ്തത്.

 

Top