കേസില്‍ വഴിത്തിരിവുണ്ടാകുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചു …ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്നത് പാതിരാത്രിയോളം നീളുന്നു.ചോദ്യം ചെയ്തത് പള്‍സര്‍ സുനിയെ ചോദ്യംചെയ്തത് ക്രൈംബ്രാഞ്ച് എസ്പി ഉള്‍പ്പെടെയുള്ളവര്‍

കൊച്ചി: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ദിലീപും, നാദിർഷായും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതായി സൂചന. തങ്ങൾക്കടുപ്പമുള്ള ഒരു സംവിധായകനാണ് ഇതിനെല്ലാം പിന്നിലെന്ന് ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് വിവരം. ഈ സംവിധായകനും അദ്ധേഹത്തിന്റെ കുടുംബത്തിനും പൾസർ സുനിയെ നേരിട്ടറിയാമെന്നും ദിലീപും നാദിർഷായും പോലീസിനോടു പറഞ്ഞെന്നും പറയപ്പെടുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങളടങ്ങിയ ബുക്ക് ലെറ്റുമായാണ് അന്വേഷണ സംഘം ഇരുവരേയും ചോദ്യം ചെയ്തത്. പൾസർ സുനിയെ നേരിട്ടിയാമോ?, നടിയുമായുള്ള ബന്ധം ,പണമിടപാടെന്തെങ്കിലും നടന്നിട്ടുണ്ടോ തുടങ്ങി 20- ഓളം ചോദ്യങ്ങൾ പോലീസ് എഴുതി തയ്യാറാക്കിയിരുന്നു.ഇതിനെല്ലാം ദിലീപും ,നാദിർഷായും വ്യക്തമായി തന്നെ മറുപടി പറഞ്ഞതായും സൂചനയുണ്ട് .ചോദ്യം ചെയ്യൽ ഒരു മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ. ഇതിന് ശേഷമാണ് കേസിൽ ഇരുവരുടേയും മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്. രണ്ട് പേരുടേയും മൊഴികളിൽ വൈരുദ്ധ്യമെന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
പകല്‍ പന്ത്രണ്ടരയോടെ തുടങ്ങിയ ചോദ്യംചെയ്യല്‍ പാതിരാത്രിയോളം നീളുകയാണ്. ചോദ്യംചെയ്യല്‍ അവസാനിച്ചതായും മൊഴി രേഖപ്പെടുത്തുന്നതിന്റെ അവസാന ഘട്ട നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് വിവരം. ആലുവ പൊലീസ് ക്ളബ്ബില്‍ നടന്ന വിശദമായ ചോദ്യംചെയ്യലില്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് അറിയുന്നത്. പൊലീസ് ക്ളബ്ബിലേക്ക് പുറപ്പെടുംമുൻപ് , താന്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിച്ചതെന്നാണ് ദിലീപ് വ്യക്തമാക്കിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന തെളിയിക്കാന്‍ സമഗ്രമായ ചോദ്യംചെയ്യലാണ് നടന്നതെന്നാണ് ലഭിക്കുന്ന വിവരം.
നടിയെ ആക്രമിച്ച സംഭവത്തില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ അടുത്ത ദിവസങ്ങളിലെ വെളിപ്പെടുത്തലുകളും കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന നിരവധി വിവരങ്ങളും ഉള്‍പ്പെടെ സമഗ്രമായി തയ്യാറാക്കിയ ചോദ്യാവലിയാണ് ദിലീപിനെ കാത്തിരുന്നത്. മാത്രമല്ല, കേസില്‍ പള്‍സര്‍ സുനിയെ അറസ്റ്റുചെയ്ത് പൊലീസ് കളബ്ബില്‍ ചോദ്യംചെയ്ത സംഘത്തില്‍ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ദിലീപിനെയും ചോദ്യംചെയ്യാന്‍ എത്തിയിരുന്നു.പള്‍സര്‍ സുനിയെ ചോദ്യംചെയ്ത സംഘാംഗങ്ങളും ചോദ്യംചെയ്യലില്‍ പങ്കെടുത്ത സാഹചര്യത്തില്‍ നടനില്‍ നിന്ന് എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് പൊലീസ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാകുന്നു. അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നതിനാലും അതില്‍ ദിലീപിന് പങ്കെടുക്കേണ്ടതിനാലും ഇന്ന് പരമാവധി ചോദ്യംചെയ്യലിനോട് സഹകരിക്കാമെന്ന് ദിലീപ് സമ്മതിച്ചെന്നും അതിനാലാണ് ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടുപോയതെന്നുമാണ് വിവരം. മൂന്നോ നാലോ മണിക്കൂറോളം ചോദ്യംചെയ്യല്‍ തുടര്‍ന്നേക്കുമെന്നാണ് ആദ്യം സൂചനകള്‍ വന്നതെങ്കിലും ഇത് നീണ്ടുപോയത് വലിയ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.LAL DILEEPനടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പ്രതി പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിച്ചത്. ഇതോടൊപ്പം ദിലീപും നാദിര്‍ഷയും നല്‍കിയ പരാതികളിലെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇരുവരെയും രണ്ടു മുറികളില്‍ ഇരുത്തി പ്രത്യേക സംഘങ്ങളാണ് ചോദ്യം ചെയ്യുകയായിരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ചോദ്യംചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. ഇവരുടെയെല്ലാം മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പരിശോധിച്ചാകും പൊലീസിന്റെ തുടര്‍ നടപടികള്‍.ചോദ്യംചെയ്യലുമായി ദിലീപും നാദിര്‍ഷായും അപ്പുണ്ണിയും പൂര്‍ണമായും സഹകരിക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ദിലീപും നാദിര്‍ഷയും പൊലീസിന് മുന്നില്‍ ഹാജരായത്. കേസിന്റെ ചുമതലയുള്ള എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഇടയ്ക്ക് അല്‍പനേരം ഭക്ഷണത്തിനും വിശ്രമത്തിനും അനുവദിച്ചായിരുന്നു ചെറിയ ഇടവേളകള്‍ നല്‍കി ചോദ്യം ചെയ്യല്‍ നടന്നത്. പൊലീസ് നടപടി മണിക്കൂറുകള്‍ പിന്നിട്ടതോടെ സിനിമാ ലോകത്ത് ഇത് വലിയ ആശങ്ക സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യല്‍ പ്രാഥമിക ഘട്ടം മാത്രമാണെന്നും ഇരുവരുടേയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്ന് കണ്ടാല്‍ വീണ്ടും വിശദമായ ചോദ്യം ചെയ്യല്‍ ഉണ്ടായേക്കുമെന്നും വ്യക്തമായിട്ടുണ്ട്.നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ ഉദ്ദേശിച്ച്‌ ഭീഷണിപ്പെടുത്താനാണ് പള്‍സര്‍ സുനി ശ്രമിച്ചതെന്ന പരാതിയാണ് ദിലീപ് നല്‍കിയത്. രണ്ടുമാസം മുൻപ് നല്‍കിയ പരാതിയില്‍ പറഞ്ഞ കാര്യങ്ങളിലെ മൊഴിയെടുക്കലിനൊപ്പം കഴിഞ്ഞദിവസം പള്‍സര്‍ സുനി പൊലീസിനോട് നടത്തിയ വെളിപ്പെടുത്തലുകളിലെ കാര്യങ്ങളും ചോദ്യംചെയ്യലില്‍ ഉള്‍പ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.pulsar-dileep
ആദ്യം ദിലീപ് നല്‍കിയ പരാതിയില്‍ മൊഴിയെടുത്ത ശേഷം 3.45ന് ശേഷം മൊഴിയെടുക്കലിന്റെ ആദ്യഘട്ടം പിന്നിട്ടു. പിന്നീട് ഉച്ചഭക്ഷണത്തിന് ശേഷമാണ് പൊലീസ് തങ്ങളുടെ സംശയങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലിലേക്ക് കടന്നത്. തന്റെ കരിയര്‍ തകര്‍ക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായ വിവരാണ് ദിലീപ് പറഞ്ഞതെന്നാണ് സൂചനകള്‍. എഡിജിപി ബി.സന്ധ്യ, ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്, പെരുമ്ബാവൂര്‍ സിഐ ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായിരുന്നു ദിലീപ് ഇന്നലെ വൈകിട്ടോടെ തേനിയില്‍നിന്ന് കൊച്ചിയിലെത്തുകയും ഇന്ന് ഉച്ചയ്ക്ക് പൊലീസ് നിര്‍ദ്ദേശ പ്രകാരം മൊഴി നല്‍കാന്‍ എത്തുകയുമായിരുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ദിലീപും, നാദിർഷായും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയതായി സൂചന. തങ്ങൾക്കടുപ്പമുള്ള ഒരു സംവിധായകനാണ് ഇതിനെല്ലാം പിന്നിലെന്ന് ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നൽകിയതായാണ് വിവരം. ഈ സംവിധായകനും അദ്ധേഹത്തിന്റെ കുടുംബത്തിനും പൾസർ സുനിയെ നേരിട്ടറിയാമെന്നും ദിലീപും നാദിർഷായും പോലീസിനോടു പറഞ്ഞെന്നും പറയപ്പെടുന്നു. എഴുതി തയ്യാറാക്കിയ ചോദ്യങ്ങളടങ്ങിയ ബുക്ക് ലെറ്റുമായാണ് അന്വേഷണ സംഘം ഇരുവരേയും ചോദ്യം ചെയ്തത്.പൾസർ സുനിയെ നേരിട്ടിയാമോ?, നടിയുമായുള്ള ബന്ധം ,പണമിടപാടെന്തെങ്കിലും നടന്നിട്ടുണ്ടോ തുടങ്ങി 20- ഓളം ചോദ്യങ്ങൾ പോലീസ് എഴുതി തയ്യാറാക്കിയിരുന്നു.ഇതിനെല്ലാം ദിലീപും ,നാദിർഷായും വ്യക്തമായി തന്നെ മറുപടി പറഞ്ഞതായും സൂചനയുണ്ട് .ചോദ്യം ചെയ്യൽ ഒരു മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ. ഇതിന് ശേഷമാണ് കേസിൽ ഇരുവരുടേയും മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്. രണ്ട് പേരുടേയും മൊഴികളിൽ വൈരുദ്ധ്യമെന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്ബാണ് ദിലീപ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് തയാറായിരുന്നില്ല. അന്ന് ഡിജിപി ആയിരുന്ന ലോക്നാഥ് ബെഹ്റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നല്‍കിയിരുന്നത്. പക്ഷേ, ദിലീപിന് നല്‍കാനെന്ന പേരില്‍ പള്‍സര്‍ സുനി തയ്യാറാക്കിയതെന്ന് പറയുന്ന കത്ത് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടെ പരിഗണിച്ച്‌ പൊലീസ് വിശദീകരണങ്ങള്‍ക്കായി ദിലീപിനേയും നാദിര്‍ഷായേയും വിളിപ്പിച്ചത്. ഇതോടൊപ്പം നടിയെ ആക്രമിച്ച പ്രതി പള്‍സര്‍ സുനി കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെ ചര്‍ച്ചാ വിഷയമായി.കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി തന്നില്‍നിന്നു പണം തട്ടാന്‍ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു ദിലീപിന്റെ ആരോപണം. വിഷ്ണുവെന്നയാള്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ദിലീപിന്റെ പരാതി. എന്നാല്‍ വിഷ്ണുവല്ല, പള്‍സര്‍ സുനിതന്നെയാണ് ഫോണ്‍ വിളിച്ചതെന്നു പിന്നാലെ കണ്ടെത്തിയിരുന്നു. ഇതോടെ കേസില്‍ വന്‍ ഗൂഢാലോചന നടന്നോ എന്ന ചര്‍ച്ചയും കഴിഞ്ഞ കുറച്ചു ദിവസമായി സജീവ ചര്‍ച്ചയാണ്. ഇതിന് പിന്നാലെയാണ് ദിലീപിനെ തന്നെ ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിക്കുന്നത്. ആലുവയിലെ വീട്ടില്‍ നിന്നാണ് ദിലീപ് മൊഴി നല്‍കാനായി പൊലീസ് ക്ലബ്ബില്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നേരത്തെ ദിലീപിന് നോട്ടീസ് നല്‍കിയിരുന്നു.
ദിലീപിനെ ഭീഷണിപ്പെടുത്താന്‍ വിഷ്ണുവിനു പള്‍സര്‍ സുനി രണ്ടു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായ വെളിപ്പെടുത്തലും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഭീഷണിക്കത്ത് കൈമാറുന്നതിനും ഫോണ്‍ വിളിക്കുന്നതിനുമാണു പണം വാഗ്ദാനം ചെയ്തത്. എന്നാല്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കത്ത് വിഷ്ണു പൊലീസിനു കൈമാറുകയായിരുന്നു. സുനി, ദിലീപിന് എഴുതിയെന്നു കരുതുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തനിക്കു തരാമെന്നേറ്റ പണം നല്‍കണമെന്നും ദിലീപിന്റെ പേരു പറയാന്‍ പുറത്തുനിന്നും പല സമ്മര്‍ദവുമുണ്ടെന്നുമായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. ഇത്തരത്തില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വന്‍ വെളിപ്പെടുത്തലുകളും ട്വിസ്റ്റുകളുമാണ് ഉണ്ടാകുന്നത്. സിനിമാ ലോകത്തെ പലരും പ്രതികരണങ്ങളുമായി എത്തുകകൂടി ചെയ്തതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി മാറുകയും ചെയ്യുന്നു.actress-blurr9പൾസർ സുനിയെ നേരിട്ടിയാമോ?, നടിയുമായുള്ള ബന്ധം ,പണമിടപാടെന്തെങ്കിലും നടന്നിട്ടുണ്ടോ തുടങ്ങി 20- ഓളം ചോദ്യങ്ങൾ പോലീസ് എഴുതി തയ്യാറാക്കിയിരുന്നു.ഇതിനെല്ലാം ദിലീപും ,നാദിർഷായും വ്യക്തമായി തന്നെ മറുപടി പറഞ്ഞതായും സൂചനയുണ്ട് .ചോദ്യം ചെയ്യൽ ഒരു മണിക്കൂർ മാത്രമേ നീണ്ടുനിന്നുള്ളൂ. ഇതിന് ശേഷമാണ് കേസിൽ ഇരുവരുടേയും മൊഴി രേഖപ്പെടുത്താൻ ആരംഭിച്ചിരിക്കുന്നത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിയുന്നുണ്ട്. രണ്ട് പേരുടേയും മൊഴികളിൽ വൈരുദ്ധ്യമെന്തെങ്കിലുമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.പൾസർ സുനിയെ തനിക്ക് അറിയില്ലെന്ന മുൻ നിലപാടിൽ ദിലീപ് ഉറച്ച് നിൽക്കുകയാണ്. തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള നീക്കം നടക്കുന്നതായും നടൻ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട് .ആലുവ പോലീസ് ക്ലബിൽ മൊഴിയെടുപ്പ് മണിക്കൂറുകളായി തുടരുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനി തന്നെ ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച്‌ നടന്‍ ദിലീപ് നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിച്ചതെന്ന നിലയിലാണ് ആദ്യം കാര്യങ്ങള്‍ പുറത്തുവന്നത്. നടനും പൊലീസ് ക്ളബ്ബിലേക്ക് പോകും മുൻപ് പ്രതികരിച്ചത് ഇങ്ങനെയാണ്. എന്നാല്‍ ആദ്യഘട്ടം കഴിഞ്ഞതോടെ ചോദ്യംചെയ്യല്‍ കൂടുതല്‍ വിശദമാകുകയും ഗൂഢാലോചന സംബന്ധിച്ചും മറ്റുമുള്ള സംശയ നിവാരണത്തിലേക്ക് പൊലീസ് നീങ്ങുകയുമായിരുന്നു. ഇതോടെ ശക്തമായ ചോദ്യംചെയ്യല്‍ തന്നെയാണ് ആലുവ പൊലീസ് ക്ളബ്ബില്‍ നടന്നത്. വെറുമൊരു മൊഴിയെടുക്കല്‍ എന്നതിലുപരി മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യല്‍ നടന്നതോടെ കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചതായാണ് വിവരം. നടന്‍ പറഞ്ഞ കാര്യങ്ങളിലെ സത്യാവസ്ഥ വരും ദിവസങ്ങളില്‍ പൊലീസ് അന്വേഷിക്കും. ഇതിനു ശേഷമാകും കേസിലെ തുടര്‍നടപടികള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top