പൂവരണി പീഡനക്കേസ്: ഒന്നാം പ്രതിക്ക് 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും

കോട്ടയം: പൂവരണി പീഡനക്കേസില്‍ ഒന്നാം പ്രതി ലിസിക്ക് 25 വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും.നാല് വകുപ്പുകളിലായാണ് ശിക്ഷ. 366 A, 372, 373 വകുപ്പുകള്‍ പ്രകാരം 21 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. 120 Bപ്രകാരമാണ് നാല് വര്‍ഷം തടവ് ശിക്ഷ. രണ്ട് മൂന്ന് അഞ്ച് പ്രതികള്‍ക്ക് ആറുവര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നാല്, ആറ് പ്രതികൾക്ക് നാലുവർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

12 പ്രതികളുണ്ടായിരുന്ന കേസില്‍ അഞ്ചുപേരെ കോടതി വെറുതെവിട്ടിരുന്നു. തിരുവല്ല പ്രാവിൻകൂട് സ്വദേശിനിയായ ജോമിനി, ഭർത്താവ് ജ്യോതിഷ്, തങ്കമണി എന്നറിയപ്പെടുന്ന മിനി, കൊല്ലം സ്വദേശി സതീഷ്‌കുമാർ, തൃശൂർ സ്വദേശി രാജി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സ്‌കൂൾ വിദ്യാർഥിനി മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട് എയിഡ്‌സ് ബാധിച്ചു മരിച്ചു എന്നതാണ് പ്രോസിക്യൂഷൻ കേസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2008 മേയ് 27നാണ് ബന്ധുവായ സ്‌ത്രീ തന്റെ മകളെ പലർക്കും കാഴ്‌ചവച്ചതായി പൂവരണി സ്വദേശിനി പരാതി നൽകിയത്. പീഡനത്തെ തുടർന്ന് എയ്‌ഡ്‌സ് ബാധിച്ച 14 വയസ്സുള്ള പെൺകുട്ടി മരിച്ചിരുന്നു. 2014 ഏപ്രിൽ 29നാണ് പ്രോസിക്യൂഷൻ വിചാരണ ആരംഭിച്ചത്. രണ്ടുവർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. കേസില്‍ 12 പ്രതികളാണുണ്ടായിരുന്നത്. കേസില്‍ വിചാരണ നടക്കുന്നതിനിടെ 10-ാം പ്രതി ആത്മഹത്യ ചെയ്തിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, വില്പന നടത്തല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

Top