ലൈംഗീക പീഡകരായ വൈദികർക്കും ബിഷപ്പുമാർക്കും എതിരെ നിർണ്ണായക നീക്കവുമായി പോപ്പ്.പീഡന കേസുകളിലെ സഭാ രേഖകൾ പരസ്യപ്പെടുത്തും!..രാജ്യത്തിന്റെ നിയമം അനുസരിക്കണമെന്നും പോപ്പ് !

വത്തിക്കാൻ :ഭൂമി കുംഭകോണത്തിലും വൈദികരുടെയും ബിഷപ്പുമാരുടെയും ലൈംഗിക പീഡനത്തിലും അടിത്തറ ഇളകിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ കത്തോലിക്കാ സഭക്ക് മൂക്കുകയർ ഇടാൻ പോപ്പ് ഫ്രാൻസീസ് രംഗത്ത് .പുരോഹിതർക്കെതിരായ ലൈംഗീക ആരോപണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ നിർണ്ണായക തീരുമാനമെടുത്തിരിക്കുകയാണ് വത്തിക്കാൻ. ഫ്രാൻസിസ് ഒന്നാമൻ മാർപ്പാപ്പയുടെ എൺപത്തിമൂന്നാം പിറന്നാൾ ദിനത്തിലാണ് വത്തിക്കാന്റെ ചരിത്ര പ്രഖ്യാപനം. പുരോഹിതന്മാർ ഉൾപ്പെടുന്ന ലൈംഗിക പീഡന കേസുകളിലെ സഭാ രേഖകൾ ഇനിമുതൽ പരസ്യപ്പെടുത്തുമെന്നാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.രാജ്യത്തിന്റെ നിയമം ബാധകമല്ല കാനൻ നിയമമാണ് ബാധകം എന്ന മാർ ആലച്ചേരിയുടെ വാദത്തിനും തിരിച്ചടി നല്കിയിരിക്കയാണ് പോപ്പ് .

കേസിൽപ്പെടുന്നവർ അതാത് രാജ്യത്തെ നിയമസംവിധാനവുമായി സഹകരിക്കണമെന്നും വത്തിക്കാൻ വാർത്താകുറിപ്പിറക്കി. കുട്ടികൾക്കെതിരായ ലൈംഗിക പീഡന കേസുകളിൽ പുരോഹിതന്മാർ പ്രതിയായാൽ ആ രാജ്യത്തെ, നിയമ സംവിധാവുമായി സഹകരിക്കാനാണ് വത്തിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഇരകൾക്കും സാക്ഷികൾക്കുമുണ്ടായിരുന്ന വിലക്ക് നീക്കിയാണ് വത്തിക്കാൻ ചരിത്ര നയംമാറ്റം പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് മുമ്പ് പുരോഹിതന്മാർ ലൈംഗിക പീഡന കേസുകളിൽ പ്രതിയെങ്കിൽ ഇതു സംബന്ധിച്ച സഭാ രേഖകൾ പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടായിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പതിനാല് വയസ്സ് വരെയാണ് വത്തിക്കാൻ കട്ടികളായി കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ പ്രഖ്യാപനത്തിൽ 18- വയസ്സിൽ താഴെയുള്ളവരുടെ ലൈംഗിക ദൃശ്യങ്ങൾ കുട്ടികളുടേതായി കണക്കാക്കുമെന്നും വത്തിക്കാൻ വ്യക്തമാക്കുന്നു.

പുരോഹിതന്മാർ പ്രതികളായ ലൈംഗിക പീഡന പരാതികൾ നാൾക്കുനാൾ കൂടിവരുന്ന സാഹചര്യത്തിലാണ് വത്തിക്കാന്‍റെ തീരുമാനം വന്നിരിക്കുന്നത്. ലൈംഗിക പീഡന പരാതികളിൽ പുരോഹിതർ ആരോപണ വിധേയരാകുന്നതിൽ നേരത്തെ തന്നെ വത്തിക്കാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കത്തോലിക സഭയിലെ ലൈംഗീക അതിക്രമപരാതികള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ മുമ്പ് ഫ്രാൻസിസ് മാർ‌പ്പാപ്പ നൽ‌കിയിരുന്നു.

വൈദികര്‍ക്കുള്ള അപ്പോസ്തലിക സന്ദേശമായാണ് മാര്‍പ്പാപ്പ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. എല്ലാ രൂപതകളിലും പരാതി സെല്ലുകള്‍ ഉണ്ടാകണമെന്നും രാതിപ്പെടുന്നവര്‍ക്കെതിരെ പ്രതികാരനടപടികള്‍ പാടില്ലെന്നും മാര്‍പ്പാപ്പ നേരത്തെ പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ ഉടനെ വത്തിക്കാനെ അറിയിക്കണമെന്നും അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ടായിരുന്നു. രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അന്ന് തന്നെ പറഞ്ഞിരുന്നു.

ലൈംഗീക പീഡനങ്ങളിൽ ആരോപണ വിധേയരാകുന്ന പുരോഹിതരുടെ എണ്ണം കൂടി വരുന്നതായാണ് അടുത്തകാലത്ത് ഇറങ്ങിയ വാർത്തകൾ സൂചിപ്പിക്കുന്നത്. 2018 ജുണിൽ ഒരു കന്യാസ്ത്രീ തന്നെ ലൈഗീകമായി പീഡിപ്പിച്ചതായി ബിഷപ്പായ ഫ്രാങ്കോക്കെതിരെ കേരളാ പോലീസിൽ പരാതി നൽകിയത് കേരളത്തിൽ പുരോഹിതർക്കെതിരെ ജനങ്ങൾ സംശയ ദൃഷ്ടിയോടെ നോക്കാൻ കാരണമായിട്ടുണ്ട്. 2014 മുതൽ 2016 വരെയുള്ള കാലത്ത് തന്നെ 13 തവണ ലൈഗീകമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിയിൽ പറഞ്ഞത്.

കേരളത്തിൽ ആദ്യമായി കന്യാസ്ത്രീകൾ സഭയ്കക്കെതിരായി സമരത്തിനിറങ്ങിയതും ഈ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു. തുടർന്ന് ലൂസി കളപ്പുരയ്ക്കെ പുറത്തു വിട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളും, അതുമായി ബന്ധപ്പെട്ട് വന്ന വിവാദങ്ങളും കേരളത്തിൽ വൻ ചർച്ചയായിരുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ ജലന്ധറിൽ വീണ്ടും ബലാത്സംഗ വിവാദം കഴിഞ്ഞ ദിവസം പുറത്ത് വരികയും ചെയ്തിരുന്നു. രൂപതയുടെ കോൺവെന്റ് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി രണ്ടാം ക്ലാസുകാരി എട്ടുവയസുകാരിയെ ക്ലാസ് മുറിയിൽവെച്ച് പീഡിപ്പിച്ചെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.രൂപതയുടെ കോണ്‍വെന്റ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി രണ്ടാം ക്ലാസുകാരിയായ എട്ടുവയസ്സുകാരിയെ ആണ് ക്ലാസ്മുറിയില്‍ പീഡിപ്പിച്ചത്. കുട്ടി ക്ലാസിലിരുന്ന് കരയുന്നതായി അധ്യാപകര്‍ വിളിച്ചറിയിച്ചതോടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു. സ്വകാര്യ ഭാഗങ്ങളില്‍ വേദനയും അസ്വസ്ഥതയുമുണ്ടെന്ന് കുട്ടി വിവരം അറിയിച്ചതോടെയാണ് പീഡനം നടന്നതായി അമ്മ മനസ്സിലാക്കുകയും പരാതി നല്‍കിയതും.

കേസ് നിസാരവത്കരിക്കാന്‍ ശ്രമിച്ച സ്‌കൂള്‍ ഡയറക്ടറും ബിഷപ് ഫ്രാങ്കോയുടെ അനുയായിയുമായ മലയാളി വൈദികന്‍ ഫാ. ലോറന്‍സ് ചിറ്റൂപറമ്പിനെതിരെ വിമര്‍ശനവുമായി രക്ഷിതാക്കര്‍ രംഗത്തെത്തി. കുട്ടികളുടെ സുരക്ഷയില്‍ വൈദികന് ഒരു ഉത്തരവാദിത്തവുമില്ലെന്നും ആദ്യം അദ്ദേഹത്തിനെതിരെയാണ് നടപടി വേണ്ടതെന്നും മാധ്യമങ്ങളോട് പ്രതികരിക്കുന്ന രക്ഷിതാക്കള്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

ബിയാസിലെ സെക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലാണ് വെള്ളിയാഴ്ച പീഡനം നടന്നത്. അമ്മയുടെ പരാതിയില്‍ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പീഡനം നടന്നുവെന്ന് ബോധ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആണ് പോലീസിനെ വിളിച്ച് വിവരം ധരിപ്പിച്ചത്. സ്‌കൂളിലെത്തിയ പോലീസ് തെളിവുകള്‍ ശേഖരിക്കുകയും ആരോപണ വിധേയനായ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ ബലാത്സംഗം, പോക്സോ വകുപ്പിലെ സെക്ഷന്‍ 8 എന്നിവ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ കറക്ഷന്‍ സെന്റിലേക്ക് മാറ്റി. ശനിയാഴ്ച പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയും നടന്നായി അമൃത്സര്‍ റൂറല്‍ എസ്.പി വിക്രം ജീത് ദഗ്ഗല്‍ അറിയിച്ചു.Pope Francis has announced that the rule of “pontifical secrecy” will no longer apply to the sexual abuse of minors, in a move described as “epochal”.As part of a bid to improve transparency, the Pope has called time on the days when the Church conducted sexual abuse cases in strict secrecy.

Top