കൊച്ചി:പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. സാമ്പത്തിക ക്രമക്കേട് കേസിലെ പ്രധാന പ്രതികള്‍ പെണ്‍മക്കളെന്ന് പോലീസ്. പോപ്പുലര്‍ ഫിനാന്‍സ് ഉടമകളുടെ മക്കളായ റീനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് തട്ടിപ്പിന് പിന്നിലെ പ്രധാന ആസൂത്രകരെന്ന് പോലീസ് വ്യക്തമാക്കി. നിക്ഷേപകരില്‍ നിന്നു സ്വീകരിച്ച പണം ഇരുവരും ചേര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചതായും പോലീസ് കണ്ടെത്തി. കേസില്‍ അറസ്റ്റിലായ നാലുപേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.നാല് പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ.
വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷേപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിസ്റ്റേഴ്, പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പൊലീസ് നടത്തുന്ന പരിശോധനയിൽ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി. റോയി ഡാനിയലിന്റെയും മക്കളുടെയും പേരിൽ തന്നെയാണ് ഈ സ്ഥാപനങ്ങൾ. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
2014ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിനെ തുടര്‍ന്ന് തോമസ് ഡാനിയേലിനും ഭാര്യയ്ക്കും പണം സ്വീകരിക്കാന്‍ സാങ്കേതികമായി തടസങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പണം ഇടപാടുകള്‍ പെണ്‍മക്കളുടെ പേരിലേക്ക് മാറ്റി. പിന്നീട് കമ്പനിയുടെ കാര്യങ്ങള്‍ എല്ലാം നിയന്ത്രിച്ചിരുന്നത് ഇവരാണ്.
നിക്ഷേപകരുടെ പണം ഓസ്‌ട്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചു. സമീപകാലത്ത് ആന്ധ്രയില്‍ 2 കോടിയുടെ ഭൂമിയും ഇവര്‍ വാങ്ങിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫിനാന്‍സില്‍ രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. നിക്ഷേപകര്‍ പരാതിയുമായി രംഗത്തുവന്നതോടെ തോമസ് ഡാനിയേലും പ്രഭയും കടന്നുകളഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേരും അറസ്റ്റിലായത്.