പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം:കേന്ദ്രത്തോട് ഇന്റലിജന്‍സ്.വിശദാംശങ്ങള്‍ തേടി കേന്ദ്രസർക്കാർ

ന്യൂദല്‍ഹി: ഇസ്ലാമിക സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ലക്ഷ്യം ഇന്ത്യയിൽ ഇസ്ലാമിക രാഷ്ട്രം സൃഷ്ടിക്കുക എന്നതാണെന്ന കേന്ദ്ര ഇന്റിലജൻസ് റിപ്പോർട്ട് . പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ച് കേന്ദ്രം കഴിഞ്ഞ മാസം രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയതായി റിപ്പോര്‍ട്ട് വന്നിരുന്നു . ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാനും മുസ്ലീങ്ങളെ ഒന്നിപ്പിക്കാനും മുസ്ലീങ്ങളും മറ്റ് സമുദായങ്ങളും ഉള്‍പ്പെടുന്ന പ്രശ്‌നങ്ങളുടെ വര്‍ഗീയവല്‍ക്കരണവും ലക്ഷ്യമിടുന്ന ഒരു ഹിഡന്‍ അജണ്ട പോപ്പുലര്‍ ഫ്രണ്ടിന് ഉണ്ട്’ എന്ന് ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

2017 മുതല്‍ 2022 വരെ വിവിധ സംസ്ഥാനങ്ങളും ഏജന്‍സികളും സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍, കോടതി വിധികള്‍, പി എഫ് ഐക്കെതിരായ സംസ്ഥാന തലത്തിലെ കണ്ടെത്തലുകള്‍, രേഖകള്‍ എന്നിവ വിശകലനം ചെയ്ത ശേഷം വിവിധ ഇന്റലിജന്‍സ്, അന്വേഷണ ഏജന്‍സികള്‍ അടുത്തിടെ ഇന്ത്യന്‍ സര്‍ക്കാരിന് ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി അയച്ചിട്ടുണ്ട്. അടുത്തിടെ സമര്‍പ്പിച്ച ഒരു വിശദമായ റിപ്പോര്‍ട്ട്, പിഎഫ്‌ഐയുടെ പ്രത്യയശാസ്ത്രം, നേതൃത്വം, ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധം, സമൂലമായ പ്രവര്‍ത്തനം, അതിന്റെ മുന്‍നിര സംഘടന, ഫണ്ടിംഗ്, കേസുകളിലെ ബന്ധങ്ങള്‍, അതിന്റെ കേഡര്‍മാര്‍ക്കെതിരായ കോടതി ഉത്തരവുകള്‍ എന്നിവ ഉള്‍പ്പെടെ 11 ഭാഗങ്ങളായി തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂസ് 18 അവലോകനം ചെയ്ത രേഖയില്‍, പി എഫ് ഐക്ക് ‘ശക്തമായ വര്‍ഗീയ, ദേശവിരുദ്ധ അജണ്ട’ ഉണ്ടെന്ന് പറയുന്നു. സംഘടന അക്രമ / തീവ്ര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്, കൂടാതെ പി എഫ് ഐ പ്രവര്‍ത്തകര്‍ നിരവധി ഹിന്ദു ഗ്രൂപ്പുകളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്തിട്ടുണ്ട് എന്നും ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഒരു അന്വേഷണ ഏജന്‍സി കേന്ദ്രവുമായി പങ്കുവെച്ച വിശദാംശങ്ങള്‍ അനുസരിച്ച്, ‘പി എഫ് ഐയുടെ പ്രഖ്യാപിത ലക്ഷ്യം പ്രത്യക്ഷത്തില്‍ സാമൂഹിക സേവനമാണ്. എന്നിരുന്നാലും, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അപ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കും ശക്തമായ വര്‍ഗീയവും ദേശവിരുദ്ധവുമായ അജണ്ടയുണ്ട്.

അതിന്റെ പ്രത്യയശാസ്ത്രം ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ ആശയങ്ങളെ തുരങ്കം വയ്ക്കാന്‍ ലക്ഷ്യമിടുന്നു. നിരോധിത സംഘടനയായ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) തുറന്ന മുഖമാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യാനും പി എഫ് ഐക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ പോരാടാനും ലക്ഷ്യമിട്ട് രൂപീകരിച്ച പി എഫ് ഐയുടെ രാഷ്ട്രീയ വിഭാഗമാണ് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) എന്ന് ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ) പി എഫ് ഐയുടെ വിദ്യാര്‍ത്ഥി വിഭാഗമാണ്. ഇവ കൂടാതെ പി എഫ് ഐ നിയന്ത്രിക്കുന്ന മറ്റ് നിരവധി യൂണിറ്റുകള്‍ പരിവര്‍ത്തനം, ഫണ്ട് ശേഖരണം മുതലായവയില്‍ സജീവമാണ്, ഏജന്‍സികള്‍ പറഞ്ഞു. ചില പി എഫ് ഐ പ്രവര്‍ത്തകര്‍ ഐ എസ് പോലുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ ചേര്‍ന്നതായി അറിയുന്നു. ‘സകാത്ത്’ എന്ന പേരില്‍ പ്രവാസി മുസ്ലിങ്ങളില്‍ നിന്ന് ഫണ്ട് നേടുന്ന സംഘടന, പള്ളികളുടെ നിര്‍മാണത്തിനും മദ്രസ നടത്തിപ്പിനും മറ്റ് റേഡിയല്‍, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ധനസഹായം നല്‍കാനും ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംഘടനയ്ക്ക് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം (ഐ എഫ് എഫ്), ഇന്ത്യന്‍ സോഷ്യല്‍ ഫോറം (ഐ എസ് എഫ്) തുടങ്ങി വിവിധ വിദേശ വിഭാഗങ്ങളുണ്ട്, അവ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സജീവമാണെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

വിവിധ കേസുകളില്‍ പി എഫ് ഐ ഉള്‍പ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അവയുടെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. 2021 സെപ്റ്റംബറില്‍ കയ്യേറ്റക്കാര്‍ക്കെതിരായ പോലീസ് ഒഴിപ്പിക്കല്‍ ഡ്രൈവിനിടെ അസമിലെ ദരാംഗ് ജില്ലയില്‍ സംഘടന അക്രമത്തിന് പ്രേരിപ്പിച്ചതായി സംശയിക്കുന്നു. 2020 ഡിസംബറില്‍, പോലീസുമായി ഏറ്റുമുട്ടാന്‍ പ്രതിഷേധക്കാരെ പ്രേരിപ്പിക്കുന്നതിലും രാജ്യത്തുടനീളം അക്രമത്തിന് പ്രേരിപ്പിക്കുന്നതിലും പി എഫ് ഐ ബന്ധമുള്ള പുരുഷന്മാര്‍ പങ്കെടുത്തതായി ഏജന്‍സികള്‍ പറയുന്നു. കൂടാതെ, പൗരത്വ ഭേദഗതി നിയമ (സിഎഎ) പ്രതിഷേധങ്ങളിലും വടക്ക്-കിഴക്കന്‍ ഡല്‍ഹി കലാപത്തിലും പി എഫ് ഐയുടെ പങ്കും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇംപ്രൊവൈസ്ഡ് സ്ഫോടക ഉപകരണങ്ങള്‍ (ഐ ഇ ഡി) നിര്‍മ്മിക്കുന്നതിലും തിരഞ്ഞെടുത്ത കേഡറുകള്‍ക്ക് പി എഫ് ഐ പരിശീലന ക്യാമ്പുകള്‍ നടത്തുന്നുവെന്ന് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായുള്ള ബന്ധം തുറന്നുകാട്ടി പി എഫ് ഐ കേഡറിനെതിരെ നിരവധി കോടതി ഉത്തരവുകളും ഉണ്ടായിട്ടുണ്ട്.

2016 ജനുവരിയില്‍ കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ആയുധ, സ്ഫോടകവസ്തു പരിശീലനം നടത്തിയതിന് 21 പി എഫ് ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി വിധിച്ചിരുന്നു. കൂടാതെ, 13 പി എഫ് ഐ കേഡര്‍മാര്‍ 2013 ഒക്ടോബറില്‍ ശിക്ഷിക്കപ്പെട്ടു. ലഷ്‌കര്‍-ഇ-തൊയ്ബയുമായി സജീവമായ ബന്ധത്തിന് ചിലര്‍ ഇതേ കോടതിയില്‍ വിചാരണ നേരിടുന്നു. കേരളത്തിലെ പാലക്കാട് നടന്ന സഞ്ജിത് കൊലപാതകം അടക്കം എസ് ഡി പി ഐ പ്രതിസ്ഥാനത്ത് വന്ന കേസുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Top