പിണറായി വിജയന്‍ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും; കെടി ജലീലിന് ടൂറിസം; വിദ്യാഭ്യാസ മന്ത്രിയായി സി രവീന്ദ്രനാഥ്

തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ കൈകാര്യം ചെയ്യും. മുന്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോ.തോമസ് ഐസക് ഇത്തവണയും ധനകാര്യ മന്ത്രിയാവും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറില്‍ വൈദ്യുതി മന്ത്രിയായിരുന്ന എകെ ബാലന്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയാവും. പകരം വൈദ്യുതി വകുപ്പ് കടകംപള്ളി സുരേന്ദ്രന് നല്‍കിയേക്കും.

മറ്റ് മന്ത്രിമാരും വകുപ്പുകളും.
ജെ മേഴ്‌സിക്കുട്ടിയമ്മ (തുറമുഖം), കെടി ജലീല്‍ (ടൂറിസം). ജി സുധാകരന്‍ (പൊതുമരാമത്ത്), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി). കെകെ ശൈലജ (ആരോഗ്യം), സി രവീന്ദ്രനാഥ് (വിദ്യാഭ്യാസം). എസി മൊയ്തീന്‍ (സഹകരണം), ടിപി രാമകൃഷ്ണന്‍ (എക്‌സൈസ്). ഘടകകക്ഷി മന്തിമാരില്‍ കഴിഞ്ഞ തവണ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് ഇത്തവണയും ദേവസ്വം വകുപ്പ് തന്നെ നല്‍കിയേക്കും. സിപിഐക്ക് മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ കിട്ടാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ കൃഷി, റവന്യൂ തുടങ്ങിയ വകുപ്പുകള്‍ തന്നെ അവര്‍ക്ക് ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top