കണ്ണൂര്‍: എട്ടാം തവണയും ഇരിക്കൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന കെ.സി ജോസഫിനെതിരെ വ്യാപക പ്രതിഷേധം. ഇത്തവണ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. വളരുന്ന കേരളം തകരുന്ന ഇരിക്കൂര്‍ എന്ന മുദ്രാവാക്യങ്ങളുയര്‍ത്തിയ പോസ്റ്ററുകളും ഇരിക്കൂറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
35 വര്‍ഷമായി മത്സരിക്കുന്ന കെ.സി ജോസഫ് മാറണമെന്നും യുവാക്കള്‍ കടന്ന് വരണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ഇത്രകാലം അധികാരത്തിലെത്തിയിട്ടും കെ.സി. ജോസഫിന് ഇരിക്കൂറില്‍ വികസനം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
35 വര്‍ഷമായില്ലേ അങ്ങ് വോട്ട് ചെയ്തിട്ട്. ഇനിയെങ്കിലും വോട്ടു ചെയ്യേണ്ടേ. ഈ മണ്ഡലത്തില്‍ ഒരു വാടക വീടുപോലുമില്ലാതെ ഞങ്ങളെ നോവിച്ച് മതിയായില്ലേ. തുടങ്ങിയ വാചകങ്ങളെഴുതിയ പോസ്റ്ററുകളും ഇരിക്കൂര്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അന്യനാട്ടുകാരാനായ കെ.സി ജോസഫിനെതിരെ ഇരിക്കൂറിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടെന്ന്തില യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
കെ.സി ജോസഫിനെ മത്സരിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഇരിക്കൂറില്‍ റോഡ് ഉപരോധം നടത്തി. ജോസഫിന്റെ കോലം കത്തിച്ചതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പരിഞ്ഞത്.